അഭിനയം എന്നത് വലിയ താല്പര്യമൊന്നും ഇല്ലാതിരുന്ന മേഖല ആയതുകൊണ്ടും അറിയാത്ത പണി ആയതുകൊണ്ടും ആദ്യമൊന്നും സമ്മതിച്ചില്ല. പിന്നെ കൊള്ളാം എന്ന് തോന്നിയ ഒരു മൊമന്റില്‍ അത് ചെയ്യാം എന്ന് തീരുമാനിച്ചു; അഭിനയത്തില്‍ നേരിടേണ്ടി വന്ന പ്രശ്നങ്ങളെക്കുറിച്ച് രശ്മി ആര് നായര്‍
അഭിനയം എന്നത് വലിയ താല്പര്യമൊന്നും ഇല്ലാതിരുന്ന മേഖല ആയതുകൊണ്ടും അറിയാത്ത പണി ആയതുകൊണ്ടും ആദ്യമൊന്നും സമ്മതിച്ചില്ല. പിന്നെ കൊള്ളാം എന്ന് തോന്നിയ ഒരു മൊമന്റില്‍ അത് ചെയ്യാം എന്ന് തീരുമാനിച്ചു; അഭിനയത്തില്‍ നേരിടേണ്ടി വന്ന പ്രശ്നങ്ങളെക്കുറിച്ച് രശ്മി ആര് നായര്‍
അഭിനയം എന്നത് വലിയ താല്പര്യമൊന്നും ഇല്ലാതിരുന്ന മേഖല ആയതുകൊണ്ടും അറിയാത്ത പണി ആയതുകൊണ്ടും ആദ്യമൊന്നും സമ്മതിച്ചില്ല. പിന്നെ കൊള്ളാം എന്ന് തോന്നിയ ഒരു മൊമന്റില്‍ അത് ചെയ്യാം എന്ന് തീരുമാനിച്ചു; അഭിനയത്തില്‍ നേരിടേണ്ടി വന്ന പ്രശ്നങ്ങളെക്കുറിച്ച് രശ്മി ആര് നായര്‍
ചുംബന സമരത്തിലൂടെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് മോഡല്‍ കൂടിയായ രശ്മി ആര് നായര്‍. സ്ത്രീകള്‍ക്കെതിരെ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി പ്രതികരിക്കാനാണ് രശ്മി ആര് നായര്‍ ചെയ്യാറുള്ളത്. ഫേസ്ബുക്കില്‍ രശ്മി നായര്‍ക്ക് ഇഷ്ടം പോലെ ആരാധകരുണ്ട്. ഫോളോവേഴ്സും ഇഷ്ടം പോലെയാണ്. രശ്മി പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ മണിക്കൂറുകള്‍ കൊണ്ടാണ് വൈറലാകുന്നത്.
ഇപ്പോഴിതാ അഭിനയമേഖലയിലേയ്ക്ക് എത്തിയപ്പോള്‍ നേരിടേണ്ടി വന്ന പ്രശ്നങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് രശ്മി ആര് നായര്‍. അഭിനയം എന്നത് വലിയ താല്പര്യമൊന്നും ഇല്ലാതിരുന്ന മേഖല ആയതുകൊണ്ടും അറിയാത്ത പണി ആയതുകൊണ്ടും ഹരി സമീപിച്ചപ്പോള്‍ ആദ്യമൊന്നും സമ്മതിച്ചില്ല പിന്നെ കൊള്ളാം എന്ന് തോന്നിയ ഒരു മൊമന്റില്‍ അത് ചെയ്യാം എന്ന് തീരുമാനിക്കുകയായിരുന്നുവെന്നും രശ്മി പറയുന്നു.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം
കോവിഡ് കാലത്താണ് ഹരി ഫീമെയില്‍ ലീഡ് ഉള്ള ഒരു ഷോര്‍ട്ട് ഫിലിമിന്റെ സ്ക്രിപ്റ്റുമായി എന്നെ കാണാന്‍ വരുന്നത് . അഭിനയം എന്നത് വലിയ താല്പര്യമൊന്നും ഇല്ലാതിരുന്ന മേഖല ആയതുകൊണ്ടും അറിയാത്ത പണി ആയതുകൊണ്ടും ആദ്യമൊന്നും സമ്മതിച്ചില്ല . പിന്നെ കൊള്ളാം എന്ന് തോന്നിയ ഒരു മൊമന്റില്‍ അത് ചെയ്യാം എന്ന് തീരുമാനിച്ചു . കൊള്ളാവുന്ന ഒരു മെയില്‍ ആര്‍ട്ടിസ്റ്റിനെ കൂടി കാസ്റ്റ് ചെയ്യാന്‍ പ്രൊഡക്ഷന്‍ ഹരിയോട് പറഞ്ഞിട്ടുണ്ട്.
ഹരി അവന്റെ അസോസിയേറ്റ് ഡയറക്ടര്‍ എന്ന സിനിമാ പ്രൊഫൈല്‍ വച്ച് സമീപിക്കാന്‍ കഴിയുന്ന മലയാള സിനിമയിലെ കുറെ സ്വഭാവ നടന്മാരെ സമീപിച്ചു കഥയും പ്രതിഫലവും ഒക്കെ സംസാരിച്ചു ഒടുവില്‍ ഫീമെയില്‍ റോള്‍ ചെയ്യുന്നത് ആരാണ് എന്ന് ചോദിക്കുമ്പോള്‍ എന്റെ പേര് പറയുമ്പോള്‍ മറ്റെന്തെങ്കിലും ഒഴിവു പറഞ്ഞു വലിയും.
സാമൂഹികമായ ഈ അണ്‍ടച്ചബിലിറ്റി കുറെ വര്‍ഷമായി ശീലമായതുകൊണ്ടും അതിനെ അതിജീവിച്ചു ജീവിക്കാന്‍ പഠിച്ചതുകൊണ്ടും എനിക്കതില്‍ വലിയ അതിശയമൊന്നും തോന്നിയില്ല. ഹരിയോട് എനിക്ക് പകരം മറ്റാരെയെങ്കിലും കണ്ടെത്തി അത് ഷൂട്ട് ചെയ്യാന്‍ പറയുകയും ചെയ്തു പക്ഷെ അവനത് എന്നെ വച്ച് തന്നെ ചെയ്യണം.
അങ്ങനെയാണ് ഹരി വലിയ പ്രതീക്ഷയൊന്നും ഇല്ലാതെ മണികണ്ഠന് ആചാരിയെ കാണാന്‍ പോകുന്നത് കഥയും പ്രതിഫലവും ഒക്കെ സംസാരിക്കുന്നതിനു മുന്നേ ഹരി ആ റോള്‍ ചെയ്യുന്നത് ഞാനാണ് എന്ന് പുള്ളിയോട് പറഞ്ഞു . ‘ നിന്റെ സിനിമയല്ലേ ഹരി അതില്‍ മറ്റു റോളുകള്‍ ആര് ചെയ്യണം എന്ന് നീയല്ലേ തീരുമാനിക്കുന്നത് ഞാനല്ലല്ലോ ‘ എന്നാണു മണികണ്ഠന് ഹരിയോട് പറഞ്ഞത് . ആ ഷോര്‍ട് ഫിലിം ഷൂട്ട് ചെയ്തു പോസ്റ്റും ഏതാണ്ട് തീരാറായി .
പറഞ്ഞു വന്നത് ഇപ്പോള്‍ മണികണ്ഠന്റെ ഒരു അഭിമുഖം കണ്ടു പ്രിവിലേജുകളും ഉയര്‍ത്തിവിടാന്‍ ആളും ഇല്ലത്തതുകൊണ്ടു അര്‍ഹമായ റോളുകളില്‍ നിന്നും തഴയെപ്പെടുന്ന ഒരു മനുഷ്യന്റെ നിസ്സാഹായതയും നിരാശയും ഒക്കെ അദ്ധേഹത്തിന്റെ വാക്കുകളില്‍ ഉണ്ട്.
അഭിനയം എന്ന കലയെ തൊഴിലായി കണ്ട് അങ്ങേയറ്റം ആത്മാര്‍ത്ഥമായി തന്നെ ആ ജോലി ചെയുന്ന ഒരു മനുഷ്യന് പ്രിവിലേജുകള്‍ ഇല്ലാത്തതുകൊണ്ട് നിറം കറുത്തതുകൊണ്ടു പാരമ്പര്യ തടവാട്ട് മഹിമ ഇല്ലാത്തതുകൊണ്ട് നഷ്ടപ്പെടുന്ന ജീവിതം . വലിയ സങ്കടം തോന്നിയ ഒരു സംഭാഷണം. ഒരു വെള്ളിയാഴ്ച്ച മതി മണിയേട്ടാ സിനിമാക്കാരന്റെ ജീവിതം മാറാന്‍ നിങ്ങളെ എന്നും ഒരു നടന്റെ എല്ലാ പ്രൗഢിയോടെ തന്നെ വെള്ളിത്തിരയില്‍ കാണാന്‍ ഇടയാവട്ടെ.
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....