Connect with us

കല്യാണത്തെ കുറിച്ച് ചോദിക്കുമ്പോള്‍ സത്യത്തില്‍ എന്താണ് മറുപടി പറയേണ്ടത് എന്ന് അറിയില്ല, ജീവിതത്തില്‍ ഞാന്‍ ഹാപ്പിയാണ്; വിവാഹമേ വേണ്ട എന്ന് തീരുമാനിച്ചിട്ടില്ല; വയസ് 52 കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്തതിന്റെ കാരണത്തെ കുറിച്ച് ലക്ഷ്മി ഗോപാല സ്വാമി

Malayalam

കല്യാണത്തെ കുറിച്ച് ചോദിക്കുമ്പോള്‍ സത്യത്തില്‍ എന്താണ് മറുപടി പറയേണ്ടത് എന്ന് അറിയില്ല, ജീവിതത്തില്‍ ഞാന്‍ ഹാപ്പിയാണ്; വിവാഹമേ വേണ്ട എന്ന് തീരുമാനിച്ചിട്ടില്ല; വയസ് 52 കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്തതിന്റെ കാരണത്തെ കുറിച്ച് ലക്ഷ്മി ഗോപാല സ്വാമി

കല്യാണത്തെ കുറിച്ച് ചോദിക്കുമ്പോള്‍ സത്യത്തില്‍ എന്താണ് മറുപടി പറയേണ്ടത് എന്ന് അറിയില്ല, ജീവിതത്തില്‍ ഞാന്‍ ഹാപ്പിയാണ്; വിവാഹമേ വേണ്ട എന്ന് തീരുമാനിച്ചിട്ടില്ല; വയസ് 52 കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്തതിന്റെ കാരണത്തെ കുറിച്ച് ലക്ഷ്മി ഗോപാല സ്വാമി

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ലക്ഷ്മി ഗോപാല സ്വാമി. നര്‍ത്തകി എന്ന നിലയിലും ലക്ഷ്മി ശ്രദ്ധേയയാണ്. അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്തേയ്ക്ക് എത്തിയത്. പിന്നീട് വളരെ പെട്ടന്ന് മലയാളിത്തമുള്ള, പക്വതയുള്ള സ്ത്രീ കഥാപാത്രമായി പ്രേക്ഷക മനസ്സില്‍ സ്ഥാനം ഉറപ്പിച്ചു. ഇപ്പോഴും സിനിമകളില്‍ സജീവമാണ് താരം.

ഇപ്പോഴിതാ ലക്ഷ്മി ഗോപാല സ്വാമിയുടെ ഒരു അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. കുറച്ച് നാളുകള്‍ക്ക് മുമ്പ് ഗോള്‍ഡ് ആന്റ് വിസ സ്വീകരിക്കാനായി താരം ദുബായില്‍ എത്തിയിരുന്നു. അവിടെ വെച്ച് നല്‍കിയ അഭിമുഖമാണ് വൈറലായിരിക്കുന്നത്. ലക്ഷ്മി ഗോപാലസ്വാമി എന്തുകൊണ്ട് ഈ അന്‍പത്തിരണ്ടാം വയസ്സിലും അവിവാഹിതയായി തുടരുന്നു എന്ന ചോദ്യത്തിനാണ് താരത്തിന്റെ മറുപടി.

ഞാന്‍ എന്തുകൊണ്ട് വിവാഹം ചെയ്തില്ല എന്ന് എല്ലാവരും ചോദിക്കുന്ന ചോദ്യമാണ്. എന്താണ് ലക്ഷ്മി കല്യാണം കഴിക്കാത്തത്, ജീവിതത്തില്‍ എന്തെങ്കിലും ട്രോമ സംഭവിച്ചോ, അതുകൊണ്ടാണോ ദാമ്പത്യമേ വേണ്ട എന്ന രീതിയില്‍ മുന്നോട്ട് പോകുന്നത് എന്നൊക്കെയാണ് ചോദിയ്ക്കുന്നത്. വിവാഹം വേണ്ട എന്ന് വയ്ക്കാന്‍ മാത്രം പാകത്തിന് എന്റെ ജീവിതത്തില്‍ ഒരു ട്രോമയും സംഭവിച്ചിട്ടില്ല എന്ന് ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു.

കല്യാണത്തെ കുറിച്ച് ചോദിക്കുമ്പോള്‍ സത്യത്തില്‍ എന്താണ് മറുപടി പറയേണ്ടത് എന്ന് എനിക്ക് അറിയില്ല. ജീവിതത്തില്‍ ഞാന്‍ ഹാപ്പിയാണ്. കല്യാണം എന്തുകൊണ്ട് ആയില്ല എന്ന് ചോദിച്ചാല്‍, ആയില്ല. ആ സ്‌റ്റേജിലേക്ക് ജീവിതം എത്തിയില്ല എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. അല്ലാതെ വിവാഹമേ വേണ്ട എന്ന് തീരുമാനിച്ചതല്ല.

പക്ഷെ ഒരുകാര്യത്തില്‍ ഞാന്‍ ഭയങ്കര ഭാഗ്യവതിയാണ്. എന്റെ ബന്ധുക്കള്‍ ആയാലും സുഹൃത്തുക്കള്‍ ആയാലും അച്ഛനും അമ്മയും ആയാലും ആരും എന്നെ വിവാഹം ചെയ്യാത്തത് എന്താണെന്ന് ചോദിച്ച് സമര്‍ദ്ദത്തില്‍ ആക്കിയിട്ടില്ല. തീര്‍ച്ചയായും പാരന്റ്‌സ് എന്ന നിലയില്‍ അച്ഛനും അമ്മയ്ക്കും സമര്‍ദ്ദമുണ്ട്. അവര്‍ക്ക് എന്റെ കാര്യത്തില്‍ എന്താണ് സംഭവിയ്ക്കുക എന്ന ഉത്കണ്ഠയുണ്ട്. പക്ഷെ അവര്‍ വളരെ സൂപ്പര്‍ കൂളാണ്. എനിക്ക് എന്താണ് സന്തോഷം, എനിക്ക് എന്താണ് ചെയ്യാന്‍ ആഗ്രഹം അത് ചെയ്യട്ടെ, അതിനെ പിന്തുണയ്ക്കുക എന്ന മൈന്റ് ഉള്ളവരാണ് എന്നും ലക്ഷ്മി ഗോപാല സ്വാമി പറഞ്ഞു.

അതേസമയം, ലക്ഷ്മി ഗോപാലസ്വാമിയും മുകേഷും വിവാഹിതരാകുന്നു എന്ന തരത്തിലുളള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഒപ്പം ഇടവേള ബാബുവിന്റെ പേരും ഉയര്‍ന്നു കേട്ടിരുന്നു. വാര്‍ത്ത വന്നതോടെ ഇത് അടിസ്ഥാന രഹിതമായ വാര്‍ത്തയാണ് എന്ന പറഞ്ഞ് ലക്ഷ്മി ഗോപാല സ്വാമി തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. വിവാഹം വേണമെന്ന് തോന്നിയിരുന്നോ എന്ന ചോദ്യത്തിന് വേണമെന്ന് തോന്നിയിട്ടുണ്ടെന്നാണ് ലക്ഷ്മി ഗോപാലസ്വാമിയുടെ മറുപടി. കൊറോണ കാലത്ത് ജീവിതം കുറച്ച് പതുക്കെയായി. ഒരു കംപാനിയന്‍ ഉണ്ടായിരുന്നു എങ്കില്‍ എന്ന് തോന്നി. പിന്നെ, പ്രകൃതി എന്താണോ നമുക്ക് വേണ്ടി ഒരുക്കി വച്ചിരിക്കുന്നത് അതിലൂടെ തന്നെ നമ്മള്‍ പോകണം. ഞാന്‍ ഈ ലൈഫിലും ഹാപ്പിയാണ്.

എന്നോടുള്ള സ്‌നേഹം കൊണ്ട് പലരും ഇതേ ചോദ്യം ചോദിക്കാറുണ്ട്. അപ്പോഴൊക്കെ ഞാന്‍ വിചാരിക്കും ജീവിതത്തില്‍ ഇതൊക്കെ ഇത്രയും പ്രധാനപ്പെട്ട കാര്യങ്ങളാണോന്ന്. വിവാഹം കഴിച്ചു എന്ന് കരുതി ഒന്നും സംഭവിക്കില്ല. സിംഗിള്‍ ആണെങ്കിലും വിവാഹിത ആണെങ്കിലും ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ട്. അത് നമ്മള്‍ തന്നെ നേരിടണം. ഒന്ന് മറ്റൊന്നിനെക്കാള്‍ നല്ലതാണെന്ന് തോന്നുന്നില്ല എന്നും താരം പറഞ്ഞു.

മാത്രമല്ല, തനിക്ക് യോജിച്ച ഒരു പുരുഷനെ കണ്ടെത്താന്‍ ആയിട്ടില്ലെന്നാണ് ലക്ഷ്മി ഗോപാലസ്വാമി പറയുന്നു. രൂപഭാവങ്ങളിലും കാഴ്ചപാടുകളിലും അഭിരുചിയിലും താനുമായി യോജിക്കുന്ന ആളായിരിക്കണം ജീവിത പങ്കാളി എന്നാണ് നടിയുടെ സങ്കല്‍പ്പം. അത്തരമൊരു ആളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കണ്ടെത്തിയാല്‍ ഏത് നിമിഷവും വിവാഹത്തിന് താന്‍ ഒരുക്കണമാണെന്നും ലക്ഷ്മി അന്ന് പറഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top