Connect with us

എന്തൊക്കെ വാക്കുകള്‍ കേട്ടാലും മറ്റാരൊക്കെ ജീവിതത്തിലേക്ക് വന്നാലും ആ ഒരു നഷ്ടം അതിന്റെ ശൂന്യത അവിടെത്തന്നെയുണ്ടാവുമെന്ന് മഞ്ജു, കണക്ക് കൂട്ടലുകൾ എല്ലാം തെറ്റി, നിയന്ത്രണം വിട്ട് മഞ്ജു പൊട്ടിക്കരഞ്ഞതിന് പിന്നിലെ കാരണം ഇതോ? ഒടുക്കം അതും പുറത്ത്

Malayalam

എന്തൊക്കെ വാക്കുകള്‍ കേട്ടാലും മറ്റാരൊക്കെ ജീവിതത്തിലേക്ക് വന്നാലും ആ ഒരു നഷ്ടം അതിന്റെ ശൂന്യത അവിടെത്തന്നെയുണ്ടാവുമെന്ന് മഞ്ജു, കണക്ക് കൂട്ടലുകൾ എല്ലാം തെറ്റി, നിയന്ത്രണം വിട്ട് മഞ്ജു പൊട്ടിക്കരഞ്ഞതിന് പിന്നിലെ കാരണം ഇതോ? ഒടുക്കം അതും പുറത്ത്

എന്തൊക്കെ വാക്കുകള്‍ കേട്ടാലും മറ്റാരൊക്കെ ജീവിതത്തിലേക്ക് വന്നാലും ആ ഒരു നഷ്ടം അതിന്റെ ശൂന്യത അവിടെത്തന്നെയുണ്ടാവുമെന്ന് മഞ്ജു, കണക്ക് കൂട്ടലുകൾ എല്ലാം തെറ്റി, നിയന്ത്രണം വിട്ട് മഞ്ജു പൊട്ടിക്കരഞ്ഞതിന് പിന്നിലെ കാരണം ഇതോ? ഒടുക്കം അതും പുറത്ത്

മലയാളികളുടെ എക്കാലത്തേയും പ്രിയ നടിയാണ് മഞ്ജു വാര്യര്‍. വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത നടി രണ്ടാം വരവിൽ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. ആദ്യമുണ്ടായിരുന്ന മഞ്ജുവിനെ ആയിരുന്നില്ല രണ്ടാം വരവിൽ കണ്ടത്. ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക മനസ്സിൽ മഞ്ജു സൂപ്പർ സ്റ്റാർ ആയി മാറുകയായിരുന്നു. പങ്കെടുക്കുന്ന ചടങ്ങുകളെല്ലാം തന്റേതാക്കി മാറ്റുന്നയാളാണ് മഞ്ജു വാര്യര്‍.

ഓണത്തിന് സംപ്രേഷണം ചെയ്യുന്ന ഫ്‌ളവേഴ്‌സ് ഒരുകോടി എന്ന പരിപാടിയുടെ പ്രോമോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നിരവധി പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് താരം ഒരു ചോദ്യോത്തര പരിപാടിയില്‍ പങ്കെടുക്കുന്നത്. മഞ്ജുവിന്റെ ജീവിത പ്രതിസന്ധികളും ഷൂട്ടിംഗ് സെറ്റിലെ അനുഭവങ്ങളും മോഹൻലാലിനോടൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവവും പങ്കുവയ്ക്കുന്ന വ്യത്യസ്ത പ്രോമോകൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്.

ആദ്യമായിട്ടാണ് ഇങ്ങനെയൊരു മത്സരത്തില്‍ പങ്കെടുക്കുന്നത്. അപ്പോള്‍ ഇവിടെ എന്തെങ്കിലും സംഭവിക്കുമെന്ന് ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞപ്പോള്‍ നോക്കാമെന്നായിരുന്നു മഞ്ജുവിന്റെ മറുപടി. പത്താം ക്ലാസില്‍ പരീക്ഷയില്‍ ടീച്ചര്‍ ചോദ്യ പേപ്പറും കൊണ്ട് വരുന്നത് പോലെയാണ് തോന്നുന്നത് എന്നും താരം പറഞ്ഞിരുന്നു. ക്ഷണനേരം കൊണ്ടായിരുന്നു ഈ വീഡിയോ വൈറലായി മാറിയത്.

ദു:ഖകരമായ സാഹചര്യങ്ങളോ പ്രതിസന്ധികളോ വരുമ്പോള്‍ കരുത്തോടെ നേരിടാന്‍ മഞ്്ജു സ്വയം മനസിനെ പഠിപ്പിക്കുകയാണോയെന്ന് ശ്രീകണ്ഠന്‍ നായര്‍ ചോദിക്കുന്നുണ്ട്. എന്തൊക്കെ വാക്കുകള്‍ കേട്ടാലും മറ്റാരൊക്കെ ജീവിതത്തിലേക്ക് വന്നാലും ആ ഒരു നഷ്ടം അതിന്റെ ശൂന്യത അവിടെത്തന്നെയുണ്ടാവും എന്നാണ് എനിക്കിപ്പോള്‍ തോന്നുന്നത്. എങ്ങനെയൊക്കെയോ അതിനെ അതിജീവിച്ച് പോകുന്നു, അത്രയേ ഉള്ളൂയെന്ന് പറഞ്ഞ് മഞ്ജു വികാരഭരിതയാവുകയായിരുന്നു.

ഇപ്പോഴിതാ വിഡിയോയ്ക്ക് താഴെ വന്ന ചില കമന്റുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്

അച്ഛന്റെ വിയോഗത്തെക്കുറിച്ചായിരിക്കും ചേച്ചി പറയുന്നത്. മീനാക്ഷിയേയും ദിലീപിനേയും കുറിച്ച് പറഞ്ഞാണ് മഞ്ജു വാര്യര്‍ വികാരഭരിതയായതെന്ന് നമ്മള്‍ കരുതും, പരിപാടി കുത്തിയിരുന്ന് കാണും. എന്നാല്‍ അങ്ങനെയൊന്നുമാവില്ല. അച്ഛനെക്കുറിച്ചാവാനാണ് സാധ്യത. റേറ്റിംഗിന് വേണ്ടിയാണ് ഇങ്ങനെയൊരു പ്രമോ തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെയുള്ളത്. പരിപാടി സംപ്രേഷണം ചെയ്യാൻ കാത്തിരിക്കുകയാണ് ആരാധകർ.

പ്രണയിച്ച് വിവാഹിതരായ മഞ്ജു വാര്യരും ദിലീപും വര്‍ഷങ്ങള്‍ക്ക് ശേഷമായി വേര്‍പിരിയുകയായിരുന്നു. അച്ഛനോടൊപ്പം പോവാനാണ് താല്‍പര്യമെന്ന് മകള്‍ പറഞ്ഞപ്പോള്‍ ആ തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു മഞ്ജു. പിന്നീടിന്നുവരെ വ്യക്തിജീവിതത്തിലെ സങ്കടങ്ങളെക്കുറിച്ചോ പ്രതിസന്ധികളെക്കുറിച്ചോ താരം സംസാരിച്ചിട്ടില്ല. പതിവിന് വിപരീതമായി പരസ്പരമുള്ള പഴിചാരലുകളില്ലാതെയാണ് ഇരുവരും വേര്‍പിരിഞ്ഞത്.

തളര്‍ന്ന് പോയേക്കാവുന്ന സന്ദര്‍ഭങ്ങളില്‍ നിന്നും ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റ മഞ്ജു മികച്ച മാതൃകയാണെന്നാണ് ആരാധകര്‍ പറയാറുള്ളത്. സിനിമ സ്വീകരിക്കുന്ന കാര്യങ്ങളിലായാലും മറ്റ് കാര്യങ്ങളിലായാലും താരം ശരിക്കും മാതൃകയാണ്. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണത്തിനും മഞ്ജു അര്‍ഹയാണെന്നുമായിരുന്നു ആരാധകരുടെ അവകാശവാദം.

More in Malayalam

Trending

Recent

To Top