ക്യാമറയ്ക്കു മുന്നിലും പിന്നിലും ഡോക്ടര്‍മാര്‍ അണിനിരന്ന ബിയോണ്ട് ദ സെവന് സീസ് എന്ന ചിത്രം തിയേറ്ററുകളിലെത്തി. പ്രതീഷ് ഉത്തമന്, ഡോക്ടര്‍ സ്മൈലി ടൈറ്റസ് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രം ഡോക്ടര്‍ ടൈറ്റസ് പീറ്ററാണ് നിര്‍മ്മിച്ചത്. റിലീസിന് മുന്‍പേ തന്നെ ലോക റെക്കോര്‍ഡ് സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ച സിനിമയാണിത്.
അറേബ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ആണ് ചിത്രം ഇടം നേടിയത്. ഏറ്റവുമധികം ഡോക്ടര്‍മാര്‍ അണിയറയില്‍ പ്രവര്‍ത്തിച്ച ചലച്ചിത്രം എന്ന പ്രത്യേകതയാണ് ചിത്രത്തിന്റെ നേട്ടത്തിന് കാരണം.
ഇരുപത്തിയാറ് ഡോക്ടര്‍മാരാണ് ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ഫാന്റസി ഹൊറര്‍ മിസ്റ്ററി ഗണത്തില്‍പ്പെടുന്ന ചിത്രമാണിത്. കേരളത്തിലും അയര്‍ലാന്‍ഡിലുമായി ബന്ധിക്കപ്പെട്ടുകിടക്കുന്ന 400 വര്‍ഷത്തെ ചരിത്രമുള്ള പുനര്‍ജന്മത്തിന്റെയും നിഗൂഢശക്തികളുടെയും ഇടയില്‍ അകപ്പെടുന്ന ഒരു പതിനഞ്ച് വയസുകാരന്റെ ജീവിതമാണ് സിനിമ പറയുന്നത്.
പീറ്റര്‍ ടൈറ്റസ്, ഡോക്ടര്‍ പ്രശാന്ത് നായര്‍, ഡോക്ടര്‍ സുധീന്ദ്രന്‍, കിരണ്‍ അരവിന്ദാക്ഷന്, വേദ വൈഷ്ണവി, സാവിത്രി ശ്രീധരന്, ഡോക്ടര്‍ ഹൃദ്യ മേരി ആന്റണി, ആതിര പട്ടേല്‍, സിനോജ് വര്‍ഗീസ്, ഡോക്ടര്‍ ഗൗരി ഗോപന്, ജെറിന് ഷാജന് എന്നിവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കള്‍.
കന്നട നടനും ടിവി സീരിയല്‍ സംവിധായകനുമായ നിതിന്‍ ഗോപി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ...
കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തി അറസ്റ്റിലായ സവാദിന് സ്വീകരണം നൽകിയതിന് പിന്നാലെ പ്രതികരണവുമായി അശ്വതി ശ്രീകാന്ത്. ‘സ്വീകരണം...
ദിലീപും നടന്റെ കുടുംബവും പ്രേക്ഷകർക്ക് പരിചിതമാണ്. ദിലീപിന്റെ സഹോദരൻ അനൂപ് ആദ്യമായി സംവിധാനം ചെയ്തതട്ടാശ്ശേരികൂട്ടത്തിന്റെ റിലീസിന്റെ അന്നാണ് അനൂപിന്റെ ഭാര്യ ലക്ഷ്മി...