Malayalam
ആ രഹസ്യങ്ങള്‍ വരും ദിവസങ്ങള്‍ ഷോണ്‍ തുറന്ന് പറയും, ആ രഹസ്യങ്ങളെന്താണെന്ന് അറിയാനാണ് മലയാളികളായ മലയാളികളും നടിയെ സ്‌നേഹിക്കുന്നവരും കാത്തിരിക്കുന്നത്; പല്ലിശ്ശേരി പറയുന്നു
ആ രഹസ്യങ്ങള്‍ വരും ദിവസങ്ങള്‍ ഷോണ്‍ തുറന്ന് പറയും, ആ രഹസ്യങ്ങളെന്താണെന്ന് അറിയാനാണ് മലയാളികളായ മലയാളികളും നടിയെ സ്‌നേഹിക്കുന്നവരും കാത്തിരിക്കുന്നത്; പല്ലിശ്ശേരി പറയുന്നു
നടി ആക്രമിക്കപ്പെട്ട കേസില്‍ അപ്രതീക്ഷിത സംഭവങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. കേസില്‍ പുതിയ പുതിയ കഥാപാത്രങ്ങള്‍ പുറത്തെത്തി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നുയെന്ന വ്യാജപ്രചരണത്തിന്റെ ഭാഗമായി വ്യാജ സ്‌ക്രീന്‍ ഷോട്ടുകള്‍ സൃഷ്ടിച്ച സംഭവത്തില്‍ പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന്റെ വീട്ടില്‍ ്രൈകംബ്രാഞ്ച് റെയ്ഡ് നടത്തിയത്. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണിലേക്ക് സ്‌ക്രീന്‍ ഷോട്ടുകള്‍ വന്നത് ഷോണ്‍ ജോര്‍ജിന്റെ ഫോണ്‍ കോണ്‍ടാക്ടില്‍ നിന്നാണെന്ന ്രൈകംബ്രാഞ്ച് കണ്ടെത്തലിനേത്തുടര്‍ന്നായിരുന്നു റെയ്ഡ്.
എന്നാല്‍ ഇപ്പോഴിതാ നടി ആക്രമിക്കപ്പെട്ട കേസിലെ പുതിയ വഴിത്തിരിവിനെ കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പല്ലിശ്ശേരി. അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു പ്രതികരണം. ഇന്നോ ഇന്നലെയോ അല്ല പിസി ജോര്‍ജിന്റെയും മകന്റെയും പേര് ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങിയത്.നാളുകള്‍ക്ക് മുന്നേ വന്നിരുന്നതാണെന്ന് പല്ലിശ്ശേരി പറയുന്നു. ഷോണ്‍ ജോര്‍ജിന്റെ വീട്ടില്‍ നിന്നും നിരവധി തെളിവുകള്‍ കണ്ടെത്തിയെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
അതിന് പ്രത്യേക കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഷോണിന്റെ ചില സുഹൃത്തുക്കള്‍ വഴി അറിയാന്‍ കഴിഞ്ഞത്, വ്യാജ സ്‌ക്രീന്‍ ഷോര്‍ട്ടുകള്‍ ദിലീപ് പറഞ്ഞിട്ടാണ് ചെയ്തതെന്നും അതുകൊണ്ടാണ് ദിലീപിന്റെ സഹോദരന്‍ അനൂപിന് അത് അയച്ചു കൊടുത്തത് എന്നും അല്ലാതെ നടിയോട് തനിക്ക് വ്യക്തിപരമായ പ്രശ്‌നങ്ങളൊന്നും തന്നെ ഇല്ലെന്നുമാണ് ഷോണ്‍ പറഞ്ഞതെന്നാണ് ഷോണിന്റെ ചില സുഹൃത്തുക്കള്‍ പറഞ്ഞതായി പല്ലശ്ശേരി പറയുന്നത്. അത് സത്യമോ അസത്യമോ ആകട്ടെ എന്നും പല്ലിശ്ശേരി പറയുന്നുണ്ട്.
ഓരോ ദിവസവും ഇതിനെ കുറിച്ച് തന്നെ ചര്‍ച്ചകള്‍ നടക്കുകയാണ്. വന്ന് വന്ന് കോടതിയ്ക്ക് വരെ ദിലീപിനെ ശാസിക്കേണ്ടി വന്നില്ലേ. ആള് നിരപരാധിയാണ് കൈകള്‍ ശുദ്ധമാണ് എന്നുണ്ടെങ്കില്‍ എന്തിനാണ് ദിലീപ് എല്ലാ കാര്യങ്ങള്‍ക്കും ഇങ്ങനെ ഇടങ്കോലിടുന്നത്. ഇടവും വലവും രണ്ട് പ്രശസ്ത പെണ്‍സുഹൃത്തുക്കള്‍ ഔദ്യോഗിക രംഗത്തുണ്ടായിരുന്നതിന്റെ അഹങ്കാരം ദിലീപിനുണ്ടായിരുന്നു. മാത്രമല്ല. ഇപ്പോള്‍ കൊച്ചിയിലുള്ള മുന്‍ ഡിജിപിയുടെ സപ്പോര്‍ട്ട് ഇപ്പോഴും വേണ്ടുവോളം കിട്ടുന്നുണ്ട്. അങ്ങനെ പലരില്‍ നിന്നും പല രീതിയിലുള്ള സഹായങ്ങള്‍ ദിലീപിന് കിട്ടിക്കൊണ്ടിരിക്കുന്നു.
മുമ്പ് ദിലീപിന്റെ നഷ്ടപ്പെട്ട ഫോണില്‍ നിന്നും കിട്ടേണ്ടിയിരുന്ന പല രഹസ്യ വിവരങ്ങളും ഷോണിന്റെ ഈ ഫോണില്‍ നിന്നുമുണ്ടാകുമെന്നാണ് പറയപ്പെടുന്നത്. അങ്ങനെയെങ്കില്‍ അതില്‍ ഉണ്ടാകുന്ന രഹസ്യങ്ങളെന്തായിരിക്കും. ആ രഹസ്യങ്ങളെന്താണെന്ന് അറിയാനാണ് മലയാളികളായ മലയാളികളും നടിയെ സ്‌നേഹിക്കുന്നവരും കാത്തിരിക്കുന്നത്. സത്യം എത്രകാലം ഒളിപ്പിച്ചു വെച്ചാലും അത് ഒരു നാള്‍ പുറത്ത് വരുമെന്നതില്‍ സംശയമില്ല. ദിലീപ് രക്ഷപ്പെട്ട് പോകുമെന്നുള്ള കേസില്‍ ഇപ്പോള്‍ ദിലീപിന്റെ കുരുക്ക് മുറുകുകയാണ്.
ദിലീപ് എല്ലാ കുരുക്കളും അഴിച്ച് സ്വതന്ത്രനായി പുറത്തെത്തുമെന്നുള്ള ദിലീപ് അനുകൂലികളുടെ പ്രസംഗങ്ങള്‍ക്കൊടുവിലാണ് ഷോണിന്റെ വീട്ടിലെ റെയ്ഡ് നടക്കുന്നത്. കേസില്‍ നിന്നും രക്ഷപ്പെടണമെങ്കില്‍ ഷോണിന് സത്യം തുറന്ന് പറയേണ്ടി വരും. അങ്ങനെ പറഞ്ഞില്ല എങ്കില്‍ ഷോണും ഈ കേസില്‍ പ്രതിയാകും. ശരിക്കും പൂട്ടാന്‍ തന്നെയുറപ്പിച്ചാണ് ക്രൈംബ്രാഞ്ച് കരുക്കള്‍ നീക്കുന്നത്. അതുകൊണ്ടു തന്നെ ഷോണിന് സത്യം പറയേണ്ടി വരും. നല്ല രാഷ്ട്രീയ നേതാവു കൂടിയായ ഷോണിന് രാഷ്ട്രീയത്തില്‍ നിലനില്‍ക്കണമെങ്കില്‍ ഇത്തരം കൂട്ടുക്കെട്ട് വിട്ട് സത്യം തുറന്ന് പറഞ്ഞേ മതിയാകൂ.
മാത്രമല്ല, അടുത്ത തവണ മത്സരിക്കുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് പറയാനുമാകില്ല. അതുകൊണ്ടു തന്നെ നിരപരാധിത്വം തെളിയിക്കുന്നതിനായി സത്യം തുറന്ന് പറയണമെന്ന് ഷോണിനെ സ്‌നേഹിക്കുന്നവരും ബന്ധുക്കളും പറഞ്ഞു കഴിഞ്ഞു. പക്ഷേ ഷോണ്‍ പറയണമെങ്കില്‍ പിസി ജോര്‍ജ് പച്ച കൊടി കാണിക്കുകയും വേണം. എന്നാല്‍ ആ രഹസ്യങ്ങള്‍ വരും ദിവസങ്ങള്‍ ഷോണ്‍ തുറന്ന് പറയുമെന്ന് തന്നെയാണ് കിട്ടിയിരിക്കുന്ന വിവരമെന്നും പല്ലിശ്ശേരി പറയുന്നു.
