Connect with us

ആലിയയുടെ ‘ഗംഗുഭായ് കത്യാവാഡി’ ഈ വര്‍ഷത്തെ ഓസ്‌കാറില്‍ ഇന്ത്യയുടെ ഒഫീഷ്യല്‍ എന്‍ഡ്രിയാകുമെന്ന് റിപ്പോര്‍ട്ട്

Malayalam

ആലിയയുടെ ‘ഗംഗുഭായ് കത്യാവാഡി’ ഈ വര്‍ഷത്തെ ഓസ്‌കാറില്‍ ഇന്ത്യയുടെ ഒഫീഷ്യല്‍ എന്‍ഡ്രിയാകുമെന്ന് റിപ്പോര്‍ട്ട്

ആലിയയുടെ ‘ഗംഗുഭായ് കത്യാവാഡി’ ഈ വര്‍ഷത്തെ ഓസ്‌കാറില്‍ ഇന്ത്യയുടെ ഒഫീഷ്യല്‍ എന്‍ഡ്രിയാകുമെന്ന് റിപ്പോര്‍ട്ട്

ബോളിവുഡിന്റെ ഈ വര്‍ഷത്തെ ചുരുക്കും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു സഞ്ജയ് ലീല ബന്‍സാലി ചിത്രം ‘ഗംഗുഭായ് കത്യാവാഡി’. മികച്ച പ്രതികരണങ്ങളും നിരൂപക പ്രശംസയും ലഭിച്ച ചിത്രം ഈ വര്‍ഷത്തെ ഓസ്‌കാറില്‍ ഇന്ത്യയുടെ ഒഫീഷ്യല്‍ എന്‍ഡ്രിയാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ചുരുക്കം ചില സിനിമകളുടെ ലിസിറ്റിലാണ് ആലിയ ഭട്ടിന്റെ ഗംഗുഭായി ഇടം നേടിയിരിക്കുന്നത്.

ഇരുപത് വര്‍ങ്ങള്‍ക്ക് മുന്‍പ് ബന്‍സാലിയുടെ ‘ദേവദാസ്’ എന്ന ചിത്രവും നോമിനേഷനില്‍ നേടിയിരുന്നു. അന്താരാഷ്ട്ര തലത്തിലും വലിയ ചര്‍ച്ചയായ സിനിമയായിരുന്നു ഗംഗുഭായ് കത്യാവാഡി. ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.

ഇന്ത്യയില്‍ റിലീസിന് എത്തുന്നത് മുന്‍പ് തന്നെ സിനിമ അവിടെ പ്രദര്‍ശിപ്പിച്ചിരുന്നു. അന്താരാഷ്ട്ര ബോക്‌സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ചിത്രത്തിനായി. 7.50 മില്യണ്‍ ആണ് സിനിമയുടെ കളക്ഷന്‍. രണ്ട് മാസത്തിനുള്ളില്‍ ഓസ്‌കാറിനെക്കറിച്ചുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. തെലുങ്ക് ചിത്രം ‘ശ്യാം സിന്‍ഹ റോയ്’ ഓസ്‌കാര്‍ നോമിനേഷനില്‍ ഇടം നേടിയിട്ടുണ്ട്.

പിരോയോഡിക് ഫിലിം, പശ്ചാത്തല സംഗീതം, ക്ലാസിക്കല്‍ കള്‍ച്ചറല്‍ ഡാന്‍സ് ഇന്‍ഡി ഫിലിം എന്നീ വിഭാഗങ്ങളിലെ ഓസ്‌കാര്‍ നാമനിര്‍ദേശങ്ങളിലേക്കാണ് സിനിമ മത്സരിക്കുക. രാജമൗലി ചിത്രം ‘ആര്‍ ആര്‍ ആറും’ സാധ്യത പട്ടികയിലുണ്ട്. മികച്ച നടന്‍, മികച്ച സിനിമ എന്നീ വിഭാഗത്തിലാണ് സിനിമയുള്ളത്.

More in Malayalam

Trending

Recent

To Top