News
‘പൊന്നിയിന്‍ സെല്‍വന്റെ’ റണ്‍ ടൈം പുറത്ത്; റിപ്പോര്‍ട്ടുകള്‍ പറയുന്നതിങ്ങനെ!
‘പൊന്നിയിന്‍ സെല്‍വന്റെ’ റണ്‍ ടൈം പുറത്ത്; റിപ്പോര്‍ട്ടുകള്‍ പറയുന്നതിങ്ങനെ!
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മണിരത്നം ചിത്രമാണ് ‘പൊന്നിയിന്‍ സെല്വന്’. ഈ ചിത്രത്തിന്റെ ആദ്യഭാഗം റിലീസിന് ഒരുങ്ങുകയാണ്. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ദൈര്‍ഘ്യം രണ്ട് മണിക്കൂര്‍ 50 മിനിറ്റാണ് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സിനിമയുടെ അവസാന ഘട്ട തിരക്കുകളിലാണ് മണിരത്നം എന്നും രണ്ടാം ഭാഗത്തേക്കാള്‍ ദൈര്‍ഘ്യം കുറവായിരിക്കും എന്നുമാണ് റിപ്പോര്‍ട്ടുകള്‍. വിക്രം, കാര്‍ത്തി, ജയം രവി, റഹ്മാന്, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്ത്ഥിപന്, ബാബു ആന്റണി, അശ്വിന് കാകുമാനു, റിയാസ് ഖാന്, ഐശ്വര്യ റായ്, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങിയ തെന്നിന്ത്യയിലെ തന്നെ വലിയ താരനിര സിനിമയില്‍ അണിനിരക്കുന്നുണ്ട്.
കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പ്രസിദ്ധമായ നോവല്‍ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ചോള രാജവംശത്തിലെ പ്രധാന ഭരണാധികാരിയായിരുന്ന അരുണ്‍മൊഴിവരം എന്ന രാജരാജ ചോഴന്‍ എന്ന പൊന്നിയിന്‍ സെല്‍വന്റെ കഥയാണ് സിനിമയുടെ ഇതിവൃത്തം.
ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ രവി വര്‍മ്മനാണ്. മദ്രാസ് ടാക്കീസും, ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് പൊന്നിയിന്‍ സെല്വന് നിര്‍മ്മിക്കുന്നത്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന പൊന്നിയിന്‍ സെല്‍വന്റെ ആദ്യഭാഗം സെപ്റ്റംബര്‍ 30നാണ് തിയേറ്ററുകളില്‍ എത്തുക. ‘പൊന്നിയന്‍ സെല്‍വന്റെ’ കേരളത്തിലെ വിതരണാവകാശം ശ്രീ ?ഗോകുലം മൂവീസാണ് ഏറ്റെടുത്തിരിക്കുന്നത്. 500 കോടിയോളം രൂപ മുതല്‍മുടക്കില്‍ ഒരുങ്ങുന്ന സിനിമ കേരളത്തില്‍ 250ഓളം തിയേറ്ററുകളിലാണ് പ്രദര്‍ശനത്തിന് എത്തിക്കുന്നത്.
