Connect with us

ഗോപി സുന്ദറിന്റെ കൂടെ കൂടുമ്പോഴാണ് എല്ലാരും ഡ്രസിംഗില്‍ കൂടുതല്‍ സ്‌റ്റൈലിഷാവുന്നത്; അമൃത സുരേഷിനോട് സഹതാപം മാത്രം; ഡാന്‍സ് റിഹേഴ്‌സല്‍ വീഡിയോ വൈറലായതോടെ പ്രേക്ഷകരുടെ പ്രതികരണങ്ങൾ !

News

ഗോപി സുന്ദറിന്റെ കൂടെ കൂടുമ്പോഴാണ് എല്ലാരും ഡ്രസിംഗില്‍ കൂടുതല്‍ സ്‌റ്റൈലിഷാവുന്നത്; അമൃത സുരേഷിനോട് സഹതാപം മാത്രം; ഡാന്‍സ് റിഹേഴ്‌സല്‍ വീഡിയോ വൈറലായതോടെ പ്രേക്ഷകരുടെ പ്രതികരണങ്ങൾ !

ഗോപി സുന്ദറിന്റെ കൂടെ കൂടുമ്പോഴാണ് എല്ലാരും ഡ്രസിംഗില്‍ കൂടുതല്‍ സ്‌റ്റൈലിഷാവുന്നത്; അമൃത സുരേഷിനോട് സഹതാപം മാത്രം; ഡാന്‍സ് റിഹേഴ്‌സല്‍ വീഡിയോ വൈറലായതോടെ പ്രേക്ഷകരുടെ പ്രതികരണങ്ങൾ !

സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമാണ് ഗായിക അഭയ ഹിരണ്മയി. അഭയ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ, വീഡിയോകൾ, ഇൻസ്റ്റഗ്രാം സ്റ്റോറികൾ തുടങ്ങിയവയെല്ലാം ആരാധകർ ശ്രദ്ധയോടെ നോക്കിക്കാണാറുണ്ട്. ജീവിതത്തിൽ വൈവിധ്യം പുലർത്തുന്നതിന്റെ തെളിവാണ് അഭയയുടെ പോസ്റ്റുകൾ ഏറെയും.

അടുത്തിടെ ഗോപി സുന്ദറും അമൃത സുരേഷും പ്രണയത്തിലാണെന്ന കാര്യം പുറത്തുവന്നതോടെ ഏറെ ചർച്ച ചെയ്യപ്പെട്ട പേര് അഭയ ഹിരണ്മയിയുടേത് ആയിരുന്നു. ഭര്‍ത്താവെന്നാണ് അമൃത ഗോപി സുന്ദറിനെ വിശേഷിപ്പിച്ചത്. എപ്പോഴായിരുന്നു വിവാഹമെന്ന് ചോദിച്ചവര്‍ക്ക് ഇരുവരും കൃത്യമായ മറുപടി നല്‍കിയിരുന്നില്ല.

“ഞങ്ങളുടെ പ്രണയകഥ മനോഹരമാണെന്നും അത് ഞങ്ങളില്‍ത്തന്നെ ഇരിക്കട്ടെയെന്നുമായിരുന്നു അമൃതയും ഗോപിയും പറഞ്ഞത്. പൊതുവെയുള്ള രീതികളിലൂടെയല്ല ഞങ്ങള്‍ കടന്നുപോയതെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. ഒന്നിച്ചതിന് ശേഷമായി ഇരുവരും പാട്ടുകളും ഉണ്ടാക്കിയിരുന്നു. പാട്ടിന്റെ ഡാന്‍സ് റിഹേഴ്‌സലിന്റെ വീഡിയോയും ഇരുവരും സോഷ്യല്‍മീഡിയയിലൂടെ പങ്കിട്ടിരുന്നു.

ആസ്വദിച്ച് ഡാന്‍സ് ചെയ്യുന്ന അമൃതയേയും ഗോപി സുന്ദറിനേയുമാണ് വീഡിയോയില്‍ കാണുന്നത്. ഗോപിയുടെ സ്റ്റെപ്പ് കണ്ട് ചിരിക്കുന്ന അമൃതയേയും വീഡിയോയില്‍ കാണാം. ഒലേലെ ഡാന്‍സ് റിഹേഴ്‌സല്‍ എന്ന ക്യാപ്ഷനോടെയായാണ് ഇരുവരും വീഡിയോ പങ്കിട്ടത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെയായി കമന്റുകളുമായെത്തിയത്. പോസിറ്റീവും നെഗറ്റീവുമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെയുള്ളത്.

അതോടെ അഭയയുടെ വ്യക്തി ജീവിതത്തിലെ കാര്യങ്ങളും മലയാളികൾക്കിടയിൽ ചർച്ചയായിരുന്നു . ഗോപി സുന്ദറിന്റെ കൂടെ കൂടുമ്പോഴാണ് എല്ലാരും ഡ്രസിംഗില്‍ കൂടുതല്‍ സ്‌റ്റൈലിഷാവുന്നത്. അഭയ ഹിരണ്‍മയിയെ അങ്ങനെയാണ് ശ്രദ്ധിച്ച് തുടങ്ങിയതെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. ഡ്രസിംഗില്‍ കുറച്ചുകൂടെ ശ്രദ്ധ ആവാമെന്നായിരുന്നു വേറൊരാള്‍ പറഞ്ഞത്. അമൃത സുരേഷിനെ കാണുമ്പോള്‍ സഹതാപമാണ് തോന്നുന്നതെന്ന കമന്റും വീഡിയോയ്ക്ക് താഴെയുണ്ട്.

അമൃതയും ഗോപി സുന്ദറും ഒന്നിച്ചപ്പോള്‍ അഭയ ഹിരണ്‍മയിയുമായി പിരിഞ്ഞതിനെക്കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. വര്‍ഷങ്ങളോളമായി ലിവിങ് റ്റുഗദര്‍ ജീവിതം നയിച്ച് വരികയാണെന്ന് പരസ്യമായി പറഞ്ഞ് 4 വര്‍ഷം പിന്നിടവെയാണ് ഇരുവരും പിരിഞ്ഞത്. 19ാമത്തെ വയസിലാണ് ഗോപി സുന്ദറിനെ ആദ്യമായി കണ്ടതെന്നും അതോടെയാണ് ജീവിതം മാറിയതെന്നും അഭയ വ്യക്തമാക്കിയിരുന്നു.

സോഷ്യല്‍മീഡിയയിലെ പ്രചാരണങ്ങളും ചോദ്യങ്ങളുമെല്ലാം കണ്ടിരുന്നുവെങ്കിലും അഭയ പ്രതികരിച്ചിരുന്നില്ല. അമൃതാ സുരേഷും ഗോപി സുന്ദറും തമ്മിലുള്ള ബന്ധം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ അഭയയും സോഷ്യൽ മീഡിയയിൽ സജീവമായി എന്നതും ശ്രദ്ധേയമാണ്.

about abhya

More in News

Trending

Recent

To Top