News
ഞാന്‍ വീട്ടിലേക്ക് വരുമ്പോള്‍ ടൊവിനോ നടനാണ്. എബിസിഡിയിലൊക്കെ കണ്ടിട്ടുണ്ട്. ഒരു സിനിമാക്കാരന് വീട്ടിലുണ്ടെന്നറിയാം; ടൊവിനോ തോമസിനെക്കുറിച്ച് ചേട്ടൻ പറഞ്ഞ വാക്കുകൾ!
ഞാന്‍ വീട്ടിലേക്ക് വരുമ്പോള്‍ ടൊവിനോ നടനാണ്. എബിസിഡിയിലൊക്കെ കണ്ടിട്ടുണ്ട്. ഒരു സിനിമാക്കാരന് വീട്ടിലുണ്ടെന്നറിയാം; ടൊവിനോ തോമസിനെക്കുറിച്ച് ചേട്ടൻ പറഞ്ഞ വാക്കുകൾ!
മലയാളത്തിലെ യുവനടന്മാരിൽ ഏറ്റവും ശ്രദ്ധേയനാണ് ടൊവിനോ തോമസ്. ചെറിയ വേഷങ്ങളില്‍ നിന്നു തുടങ്ങി ഇന്ന് മലയാളത്തിലെ മുന്‍നിര താരമായി മാറിയ ടൊവിനോ തോമസിന്റെ വളർച്ച ഏറെ വിസ്മയിപ്പിക്കുന്നതാണ്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ടൊവിനോ യുവാക്കൾക്കും കുടുംബ പ്രേക്ഷകർക്കും പ്രിയങ്കരനായി മാറുകയായിരുന്നു. ഇന്ന് പാൻ ഇന്ത്യൻ തലത്തിൽ അറിയപ്പെടുന്ന നടൻ കൂടിയാണ് ടൊവിനോ തോമസ്.
ഇപ്പോഴിതാ, ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയായി ടൊവിനോ വിശേഷിപ്പിച്ചത് ചേട്ടനെയാണ്. ടംഗ്സ്റ്റെണ് എന്നാണ് ചേട്ടന്റെ പേര്. വഴക്കൊക്കെ ഉണ്ടായിരുന്നുവെങ്കിലും ചേട്ടനുമായി പ്രത്യേകമായൊരു അടുപ്പം എപ്പോഴുമുണ്ടെന്ന് ടൊവിനോ പറഞ്ഞിരുന്നു.
ചേട്ടനെക്കുറിച്ച് പറഞ്ഞാല്‍ വികാരഭരിതനായിപ്പോവുമെന്നും ടൊവിനോ പറഞ്ഞിരുന്നു.ഒരു ചാനൽ നടത്തിയ ഫാന്‍സ് മീറ്റിലേക്ക് കുടുംബസമേതമായാണ് ചേട്ടനെത്തിയത്. ലൂക്ക സിനിമയിലെ ക്യാരക്ടേഴ്സിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് മക്കൾക്ക് പേരുകളിട്ടതെന്നും ടൊവിനോയുടെ ചേട്ടൻ പറഞ്ഞിരുന്നു.
ജീവിതത്തിലെ രക്ഷകന് എന്ന് ടൊവി പറയാറുണ്ട്. സ്നേഹക്കൂടുതല് കൊണ്ടാണ്, അത്രയ്ക്കൊന്നുമില്ലെന്നായിരുന്നു ചേട്ടന്റെ കമന്റ്. നമ്മളൊരു ചേട്ടന്റെ കടമ ചെയ്തു. അവന് വളരുമ്പോള്‍ കൂടെ വളര്‍ത്താനായി. അവന്റെ വളര്ച്ചയിലൊത്തിരി സന്തോഷമുണ്ട്. വഴക്കൊന്നും പറയാറില്ല. വിമര്‍ശിക്കാറുണ്ട്. ചില കാര്യങ്ങള്‍ പറയുന്നതില്‍ വിമര്ശിക്കാറുണ്ടെന്നുമായിരുന്നു അനിയനെക്കുറിച്ച് ചേട്ടൻ പറഞ്ഞത്.
ചേട്ടന് ജോലിക്ക് ജോയിന്‍ ചെയ്ത സമയത്ത് വല്യ സാലറിയൊന്നുമില്ലായിരുന്നു. ഞാന്‍ ജോലിക്ക് ജോയിന്‍ ചെയ്യാന്‍ നോക്കുന്ന സമയമായിരുന്നു. സിനിമാമോഹത്തെക്കുറിച്ച് ഞാന്‍ വീട്ടില്‍ പറഞ്ഞിരുന്നു. അതിന് മുന്‍പ് എനിക്കൊരു പോര്‍ട്ട് ഫോളിയോ ഷൂട്ട് ചെയ്യണമായിരുന്നു. ചാന്‍സ് ചോദിക്കാന്‍ പോവുമ്പോള്‍ എന്തെങ്കിലും കൈയ്യില്‍ വേണമല്ലോ. പതിനായിരം രൂപയെന്തോ ആയിരുന്നു വേണ്ടിയിരുന്നത്.
അപ്പനോട് ചോദിച്ചപ്പോള്‍ ആദ്യം തന്നെ എതിര്‍പ്പായിരുന്നു. സിനിമ എന്ന് പറഞ്ഞ് ഞാന്‍ ഇറങ്ങുന്നത് അപ്പനിഷ്ടമായിരുന്നില്ല. ചേട്ടന് ആദ്യത്തെ ശമ്പളം കിട്ടിയപ്പോള്‍ അപ്പന്റെ മുന്നില്‍ വെച്ച് എനിക്ക് തന്നു. ബാക്കി അടുത്ത മാസത്തെ ശമ്പളത്തില്‍ നിന്നും ബാക്കി തരാമെന്നും പറഞ്ഞിരുന്നു. നീ തിരിച്ച് കൊടുക്കെടാ, നിനക്കെന്താ വേണ്ടത് പതിനായിരം രൂപയല്ലേ, ഇനി ഇതുപോലെയുള്ള പരിപാടി ഇവിടെ കാണിക്കരുതെന്നുമായിരുന്നു അപ്പന് പറഞ്ഞത്. പതിനായിരം രൂപ കിട്ടാന്‍ ഇങ്ങനെയൊരു സ്ട്രാറ്റജിയല്ലേ നമുക്ക് കിട്ടുള്ളൂ.
ഞാന്‍ വീട്ടിലേക്ക് വരുമ്പോള്‍ ടൊവിനോ നടനാണ്. എബിസിഡിയിലൊക്കെ കണ്ടിട്ടുണ്ട്. ഒരു സിനിമാക്കാരന് വീട്ടിലുണ്ടെന്നറിയാം. അതിന് മുന്‍പുള്ള സിനിമകളെല്ലാം ഞാന്‍ ഇരുത്തിക്കാണിക്കുകയായിരുന്നു എന്നാണ് ചേട്ടന് പറഞ്ഞത്. ടൊവിനോയുടെ സിസ്റ്റര്‍ ഇന്‍ ലോ എന്നാണ് ഞാന്‍ അറിയപ്പെടുന്നത്. ടൊവിനോയുടെ വീഡിയോ വിഷ് ചെയ്ത് തരുമോയെന്ന് ചോദിക്കാറുണ്ട്. തിരക്കിനെക്കുറിച്ച് പറഞ്ഞ് മനസിലാക്കി കൊടുക്കും. ലൂക്കയെന്നാണ് ചേട്ടന് മോന് പേരിട്ടത്. നിഹാരികയെന്നത് നിയ എന്നാക്കി എന്നും അദ്ദേഹം പറഞ്ഞു.
about tovino
