Malayalam
‘അതൊരു രഹസ്യമാണ്’.., ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് സൂചനകള്‍ നല്കി മോഹന്‍ലാല്‍
‘അതൊരു രഹസ്യമാണ്’.., ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് സൂചനകള്‍ നല്കി മോഹന്‍ലാല്‍
ജീത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പുറത്തെത്തി സിനിമാ ഇന്‍ഡസ്ട്രിയില്‍ തന്നെ കോളിളക്കം സൃഷ്ടിച്ച ചിത്രമായിരുന്നു ദൃശ്യം. ചിത്രത്തിന്റെ ആദ്യ ഭാഗവും രണ്ടാമത്തെ ഭാഗവും വന്‍ ഹിറ്റുകളായിരുന്നു. ഇതിന് പിന്നാലെ ദൃശ്യം 3 വരുന്നുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും അണിയറപ്രവര്ത്തരില് നിന്നും ഉണ്ടായില്ല. ഇപ്പോള്‍ ചിത്രത്തെക്കുറിച്ച് സൂചന നല്‍കുകയാണ് മോഹന്‍ലാല്‍.
അന്താരാഷ്ട്ര മാധ്യമമായ ഗള്‍ഫ് ന്യൂസിന് നല്കിയ അഭിമുഖത്തിലണ് മോഹന്‍ലാലിന്റെ പ്രതികരണം. ‘നിങ്ങള്‍ എല്ലാവരും ദൃശ്യം മൂന്നാം ഭാഗത്തിനായി കാത്തിരിക്കുകയാണെന്ന് അറിയാം. അതൊരു രഹസ്യമാണ്, പിന്നീട് സംസാരിക്കാം’ എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
‘ദൃശ്യം വലിയ ഇംപാക്ട് ഉണ്ടാക്കിയ സിനിമയാണ്. ഇന്ത്യയിലെ മിക്ക ആള്‍ക്കാരും ആ സിനിമ കണ്ടിട്ടുണ്ട്. ഗുവാഹത്തിയിലെ കാമാക്കിയ എന്ന ഒരു അമ്പലത്തില്‍ പോയപ്പോള്‍ അവിടെയുള്ള പൂജാരി മുതല്‍ എല്ലാവരും ദൃശ്യം കണ്ടവരാണ്. അവര്‍ എനിക്കൊപ്പം ഫോട്ടോ എടുക്കണമെന്ന് പറഞ്ഞപ്പോള്‍ എങ്ങനെയാണ് അറിയുയെന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ അവര്‍ ദൃശ്യം കണ്ടിട്ടുണ്ടെന്നാണ് പറഞ്ഞത്.
ദൃശ്യം കാരണം അവര്‍ നിരവധി മലയാളം സിനിമകള്‍ കണ്ടിട്ടുണ്ട്. ആര് ആര് ആര്, കെജിഎഫ്, വിക്രം, പുഷ്പ തുടങ്ങിയ സിനിമകള്‍ ഒരു ഓളം ഉണ്ടാക്കിയിട്ടുണ്ട്. ഒരു പാന്‍ ഇന്ത്യന്‍ സിനിമയ്ക്ക് ഒരുപാട് സാധ്യതകള്‍ ഉണ്ട്. നമ്മള് ഒക്കെ പണ്ട് ആഗ്രഹിച്ച കാര്യമാണത്. ‘കാലാപാനി’ ഒരു പാന്‍ ഇന്ത്യന്‍ സിനിമയായിരുന്നു. എല്ലാ ഭാഷകളില്‍ നിന്നമുള്ള അഭിനേതാക്കള്‍ ഉണ്ടായിരുന്നു’ മോഹന്‍ലാലിന്റെ വാക്കുകള്‍.
