Malayalam
മൈ ട്രൂ ലവ് ആൻഡ് വാലന്റൈൻ ഓൾവെയ്‌സ് ആൻഡ് എവർ’ പ്രണയദിനത്തിൽ ബാല കുറിച്ചത് വീഡിയോയ്ക്ക് പിന്നിൽ
മൈ ട്രൂ ലവ് ആൻഡ് വാലന്റൈൻ ഓൾവെയ്‌സ് ആൻഡ് എവർ’ പ്രണയദിനത്തിൽ ബാല കുറിച്ചത് വീഡിയോയ്ക്ക് പിന്നിൽ
സിനിമാ ജീവിതം പോലെ ബാലയുടെ സ്വകാര്യ ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഗായിക അമൃതയായിട്ടുള്ള വിവാഹവും വിവാഹമോചനവും എല്ലാം മാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇരുവരുടെയും മകൾ പാപ്പുവും പ്രേക്ഷകർക്കിടയിൽ താരമാണ്. ഇപ്പോഴും ഇരുവരും വീണ്ടും ജീവിതത്തിൽ ഒന്നായി കാണുമോ എന്നുള്ള ആകാംക്ഷയും ഇടയ്ക്ക് പ്രേക്ഷകർ പങ്കിടാറും ഉണ്ട്.
അഭിനയത്തിന് പുറമെ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമായ താരത്തിന് അടുത്തിടെയാണ് ഡോക്ടറേറ്റ് ലഭിച്ചത്. അഭിനയത്തിന് ഒപ്പം തന്നെ സോഷ്യൽ മീഡിയയിലും സജീവം ആണ് ബാല. യൂ ട്യൂബ് വീഡിയോകളിലൂടെ താൻ നടത്തുന്ന ആതുര സേവനത്തിന്റെ വീഡിയോകൾ പ്രേക്ഷകരുമായി ബാല പങ്കിടാറുണ്ട്. അത് മാത്രമല്ല ചില സമയങ്ങളിൽ സ്വകാര്യ വിശേഷങ്ങളും ആരാധകരോടായി ബാല പങ്ക് വയ്ക്കാറുണ്ട്. അത്തരത്തിൽ പ്രണയദിനമായ ഫെബ്രുവരി പതിനാലിന് ബാല പങ്ക് വച്ച ഒരു വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
മകൾ അവന്തിക എന്ന് വിളിക്കുന്ന പാപ്പുവിനും, തന്റെ അമ്മയ്ക്കും ഒപ്പമുള്ള ചിത്രങ്ങൾ കോർത്തിണക്കി കൊണ്ട്, ഗോഡ് പ്രോമിസ് എനിക്കിത് പോതും എന്ന തമിഴ് ഗാനവും, ചില ചിത്രങ്ങളിലെ അർത്ഥവത്തായ തമിഴ് ഡയലോഗുകളും ചേർത്തിണക്കിയ ഒരു വീഡിയോ ആണ് ബാല പങ്ക് വച്ചത്. ‘മൈ ട്രൂ ലവ് ആൻഡ് വാലന്റൈൻ ഓൾവെയ്‌സ് ആൻഡ് എവർ’ എന്ന ക്യാപ്ഷ്യനിലൂടെയാണ് ബാല വീഡിയോ പങ്ക് വച്ചത്. നിരവധി ആരാധകർ ആണ് ബാലയുടെ വീഡിയോയിൽ വിവിധ അഭിപ്രായങ്ങൾ പങ്കിട്ടുകൊണ്ട് രംഗത്ത് എത്തുന്നത്.
പാപ്പു എന്ന് വിളിക്കുന്ന മകളെ താൻ ജീവനുതുല്യം സ്നേഹിക്കുന്നുണ്ടെന്നും ഒരാൾക്കും നമ്മെ വേർപിരിക്കാൻ കഴിയില്ലെന്നും ബാല പറഞ്ഞിരുന്നു . അവന്തികയുടെ എട്ടാം പിറന്നാള്‍ ദിനത്തിൽ സോഷ്യൽമീഡിയയിൽ ഹൃദയസ്പർശിയായ ഒരു വീഡിയോയുമായി ബാല എത്തിയിരുന്നു. മകളുമൊത്തുള്ള ചിത്രങ്ങൾ കോർത്തിണക്കിയ വീഡിയോയിൽ മകള്‍ കണ്ണാനകണ്ണേ എന്ന പാട്ട് പാടുന്നതും പശ്ചാത്തലമായി ചേർത്തിരുന്നു
‘സെപ്റ്റംബർ 21, പാപ്പു ഹാപ്പി ബര്‍ത് ഡേ ടു യു. പേടി വന്നാൽ എന്ത് പറയണം, ഡാഡിയുണ്ട്. ഞാൻ സത്യം പാലിച്ചു. എല്ലാവരെയും എനിക്ക് പറഞ്ഞ് അറിയിക്കാൻ പറ്റില്ല. ഞാൻ ജീവിതത്തിൽ ചെയ്ത എല്ലാ സത്യങ്ങളും ഞാൻ ഇതുവരെ പാലിച്ചിട്ടുണ്ട്. ഏറെ സ്നേഹിക്കുന്നു. അപ്പ എപ്പോഴും അടുത്തു തന്നെയുണ്ട്. 21ന് പിറന്നാളിന് നിനക്ക് എന്നെ കാണാന്‍ പറ്റില്ല. പക്ഷേ ഞാൻ നിന്നെ കാണും, കണ്ടിരിക്കും, ഹാപ്പി ബെര്‍ത്ത് ഡേ പാപ്പു.’–ബാല വികാരധീനനായി വീഡിയോയിൽ പറഞ്ഞത് ഇങ്ങനെയായിരുന്നു
