Connect with us

കാവ്യയെ ചേർത്ത് നിർത്തി കൈ മുറുകെ പിടിച്ച് ദിലീപ് സിനിമയിൽ വെല്ലുന്ന റൊമാന്റിക്ക് ഹോ… ഒരു രക്ഷയുമില്ല

Malayalam

കാവ്യയെ ചേർത്ത് നിർത്തി കൈ മുറുകെ പിടിച്ച് ദിലീപ് സിനിമയിൽ വെല്ലുന്ന റൊമാന്റിക്ക് ഹോ… ഒരു രക്ഷയുമില്ല

കാവ്യയെ ചേർത്ത് നിർത്തി കൈ മുറുകെ പിടിച്ച് ദിലീപ് സിനിമയിൽ വെല്ലുന്ന റൊമാന്റിക്ക് ഹോ… ഒരു രക്ഷയുമില്ല

സിനിമാ താരങ്ങളും അവരുടെ കുടുംബ വിശേഷങ്ങളും പ്രേക്ഷകർ എപ്പോഴും ആകാംക്ഷയോടെയാണ് ഏറ്റെടുക്കാറുള്ളത്. സംവിധായകനും നടനുമായ നാദിര്‍ഷയുടെ മകൾ അയിഷയുടെ വിവാഹവും തുടർന്നുള്ള ചടങ്ങുകളുടെ ഫോട്ടോസും, വീഡിയോയുമായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ തരംഗമായത്. കഴിഞ്ഞ ആഴ്ചയായിരുന്നു അയിഷയുടെ നിക്കാഹ് നടന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് വിവാഹസൽക്കാരചടങ്ങിൻ്റെ ചിത്രങ്ങളാണ്.

സിനിമാരംഗത്തെ സുഹൃത്തുക്കുകൾക്കായി നാദിർഷ കൊച്ചിയിൽ വിവാഹ സൽക്കാരം ഒരുക്കിയിരുന്നത്. പ്രണയദിനത്തിൽ നടന്ന ചടങ്ങിൽ നിരവധി താരങ്ങളാണ് പങ്കെടുത്തത്. ദിവസങ്ങളോളം നീണ്ട് നിന്ന വിവാഹത്തിൽ ദിലീപും കുടുംബം നിറസാന്നിധ്യമായിരുന്നു . അയിഷയുടെ പ്രീ വെഡ്ഡിങ് സെലിബ്രേഷനിലും വിവാഹനിശ്ചയത്തിലും നിക്കാഹിലും തുടർന്ന് നടക്കുന്ന പോസ്റ്റ് വെഡ്ഡിങ്ങ് വിവാഹ സൽക്കാരത്തിലുമൊക്കെ ദിലീപ് കുടുംബസമേതമാണ് പങ്കെടുത്തത്. ദിലീപും ഭാര്യ കാവ്യ മാധവനും മീനാക്ഷിയും സ്റ്റെലൻ ഗെറ്റപ്പിലാണ് ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്. വിവാഹദിന വിശേഷങ്ങൾക്ക് പിന്നാലെ ഇപ്പോഴിതാ സൽക്കാരത്തിനെത്തിയ താരങ്ങളുടെ ലുക്കാണ് ശ്രദ്ധ നേടുന്നത്..റെഡ് ഗൌണും സ്റ്റൈൽ ചെയ്ത ഹെയറുമായി മീനാക്ഷി ഇതുവരെ കണ്ടിട്ടില്ലാത്ത ഗെറ്റപ്പിലാണ് ചടങ്ങിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. നടി നമിതയും കുടുംബവും ചടങ്ങിലെ നിറസാന്നിധ്യമായിരുന്നു

വല്ലപ്പോഴും മാത്രമേ മീനാക്ഷി ക്യാമറയ്ക്ക് മുൻപിൽ എത്താറുള്ളൂ എങ്കിലും എല്ലാവരും ശ്രദ്ധിക്കാറുള്ള താരപുത്രി കൂടിയാണ് മീനാക്ഷി. തന്റെ പ്രിയ സുഹൃത്ത് ആയിഷയുടെ വിവാഹച്ചടങ്ങുകളിൽ തിളങ്ങിയ മീനാക്ഷി പോസ്റ്റ് വെഡ്ഡിങ് ചടങ്ങിലും തിളങ്ങുകയായിരുന്നു. ആ താരപുത്രി ഇപ്പോഴും ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. ചിത്രങ്ങളെല്ലാം സൈബറിടത്തിൽ വൈറലാണ്.

അതിനിടെ പ്രീ വെഡ്‌ഡിങ് സെലിബ്രേഷനിലെ മീനാക്ഷിയുടെ ഡാന്‍സ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മീനാക്ഷിയും നമിതയും വേദിയിലേക്കെത്തുകയും മത്സരിച്ച് ചുവടുവെക്കുകയും ചെയ്യുകയായിരുന്നു. വധുവിനെ നടുവില്‍ നിര്‍ത്തി കിടിലന്‍ ഡാന്‍സ് പെര്‍ഫോമന്‍സ് കാഴ്ച വെച്ചത്. വീഡിയോ വൈറലായതോടെ അമ്മ മഞ്ജു വാര്യരെ പോലെ തന്നെയുണ്ട് മീനൂട്ടിയെ കാണാനെന്ന കമന്റുകളാണ് വന്നത്. മഞ്ജു വാര്യര്‍ക്ക് നൃത്തതോടുള്ള താല്‍പര്യം മകള്‍ക്കും കിട്ടിയിട്ടുണ്ടെന്ന് ഇതിലൂടെ തെളിഞ്ഞു.

മകളുടെ ഡാന്‍സ് വീഡിയോ കണ്ട് ആസ്വദിക്കുന്ന താരദമ്പതിമാരുടെ വീഡിയോ പുറത്ത് വന്നിരുന്നു. മീനൂട്ടിയുടെ ഡാന്‍സ് കാണാനായി മുന്‍നിരയില്‍ തന്നെ പിതാവ് ദിലീപും കാവ്യ മാധവനും ഉണ്ടായിരുന്നു. ആദ്യം വൈറലായ വീഡിയോയ്ക്ക് പിന്നാലെ മകളുടെ ഡാന്‍സ് കണ്ട് ആസ്വദിക്കുന്ന ദിലീപിന്റെ ദൃശ്യങ്ങളാണ് വൈറലാവുന്നത്. ചിരിച്ച് സന്തോഷിച്ച് ദിലീപിന്റെ അടുത്തേക്ക് എത്തുന്ന കാവ്യയും അമിത സന്തോഷം പ്രകടിപ്പിക്കുന്ന ദിലീപുമാണ് പുതിയ വീഡിയോയിലുള്ളത്. ദിലീപ് എന്ന അച്ഛന്റെ അഭിമാന നിമിഷങ്ങളെന്ന് സൂചിപ്പിച്ച് ഫാന്‍സ് ഗ്രൂപ്പുകളിലൂടെ അതിവേഗം ഈ വീഡിയോ വൈറലായി മാറി.

അതെ സമയം ദിലീപ്, കാവ്യാ, മീനാക്ഷി എന്നിവർക്ക് പുറമേ നടൻമാരായ നടൻ മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, മക്ബൂൽ സൽമാൻ, നടിമാരായ പ്രയാഗാ മാർട്ടിൻ, നിഖില വിമൽ തുടങ്ങിയവർ പങ്കെടുത്തു. മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തും ചടങ്ങിൽ പങ്കെടുത്തിരുന്നു.

More in Malayalam

Trending

Recent

To Top