ബിഗ് ബോസ് മലയാളം മൂന്നാം സീസണിന് വമ്പൻ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. നാലാമത്തെ മത്സരാര്‍ഥിയായി ബിഗ് ബോസ് മലയാളം മൂന്നാം സീസണിലേക്ക് എത്തിയത് നടന് മണിക്കുട്ടനായിരുന്നു. ഷോ വരുന്നതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്ന സമയത്ത് മണിക്കുട്ടന്റെ പേര് പറഞ്ഞ് കേട്ടിരുന്നു. എന്നാല്‍ കൃത്യമായ ഉറപ്പ് പറയാന്‍ സാധിച്ചിരുന്നില്ല. ഒടുവില്‍ മണിക്കുട്ടനും ഇത്തവണത്തെ മികച്ച മത്സരാര്ഥിയാവാനുള്ള തയ്യാറെടുപ്പില്‍ വന്നിരിക്കുകയാണ്.
തനിക്കൊപ്പം ഒന്നിച്ചഭിനയിച്ച നടനാണ് വരുന്നതെന്ന സൂചന നല്കി കൊണ്ടാണ് മണിക്കുട്ടനെ വേദിയിലേക്ക് മോഹന്‍ലാല്‍ വിളിച്ചത്. ഇതിനിടെ മണിക്കുട്ടന് വിവാഹം കഴിക്കാത്തതിനെ കുറിച്ച് മോഹന്‍ലാല്‍ ചോദിച്ചിരുന്നു. ബിഗ് ബോസില്‍ നിന്നും നല്ലൊരു പ്രണയം ഉണ്ടാവുമോന്ന് നോക്കട്ടേ എന്ന് തീരുമാനിച്ചാണ് താന്‍ വന്നിരിക്കുന്നത്. തിരിച്ചിറങ്ങുന്നതിനുള്ളില് അത്തരൊരു പങ്കാളിയെ കണ്ടെത്താനുള്ള ഭാഗ്യം ഉണ്ടാവട്ടേ എന്നുമാണ് മോഹന്‍ലാലിന്റെ ആശംസ.ജനുവരിയില്‍ കാലിന് ചെറിയൊരു പരിക്ക് പറ്റിയതിനെ കുറിച്ച് താരം വെളിപ്പെടുത്തിയിരുന്നു. ബിഗ് ബോസ് ക്വാറന്റൈനിലിരുന്ന സമയത്ത് നല്ല ചികിത്സ ലഭിച്ചിരുന്നുവെന്നും മണിക്കുട്ടന് പറയുന്നു.
സിനിമാ പ്രൊമോഷൻ അടിമുടി മാറിയിരിക്കുകയാണല്ലോ? യൂട്യൂബറിൻ്റെ പോസ്റ്റു വരെ വലിയ പ്രേഷക പിന്തുണ ലഭിക്കുന്നുവെന്നു വിശ്വസിക്കുന്ന കാലഘട്ടം. ഈ സാഹചര്യത്തിൽ ഒരു...