Connect with us

ക്യാപ്റ്റൻ തിരഞ്ഞെടുപ്പിൽ ലക്ഷ്മിമാർ ബിഗ്‌ബോസ്സ് കുടുംബത്തിലെ കൊമ്പ് കോർക്കൽ ലക്ഷ്മിമാർ തമ്മിലോ? ലക്ഷ്മിയെ തള്ളി ക്യാപ്റ്റനായി ഭാഗ്യലക്ഷ്മി

Malayalam

ക്യാപ്റ്റൻ തിരഞ്ഞെടുപ്പിൽ ലക്ഷ്മിമാർ ബിഗ്‌ബോസ്സ് കുടുംബത്തിലെ കൊമ്പ് കോർക്കൽ ലക്ഷ്മിമാർ തമ്മിലോ? ലക്ഷ്മിയെ തള്ളി ക്യാപ്റ്റനായി ഭാഗ്യലക്ഷ്മി

ക്യാപ്റ്റൻ തിരഞ്ഞെടുപ്പിൽ ലക്ഷ്മിമാർ ബിഗ്‌ബോസ്സ് കുടുംബത്തിലെ കൊമ്പ് കോർക്കൽ ലക്ഷ്മിമാർ തമ്മിലോ? ലക്ഷ്മിയെ തള്ളി ക്യാപ്റ്റനായി ഭാഗ്യലക്ഷ്മി

കഴിഞ്ഞ സീസണിൽ നിന്നൊക്കെ വ്യത്യസ്തമായി വളരെ കഴിവുള്ള മത്സരാർത്ഥികളുമായിട്ടാണ് ബിഗ് ബോസ്സിന്റെ  ഈ സീസൺ വന്നിരിക്കുന്നത്. മൂന്നാമത്തെ എപ്പിസോഡിൽ ഒരു ഗെയിമിലേക്കുള്ള വകയായിട്ടുണ്ട് . അതായത് ലക്ഷ്മിമാരിൽ നിന്നും ഒരു ക്യാപ്റ്റൻ തിരഞ്ഞെടുപ്പ് നടത്തുകയുണ്ടായി . പൊതുവെ സ്ട്രോങ്ങ് കണ്ടെസ്റ്റൻറ് എന്ന് പറയപ്പെടുന്ന ഭാഗ്യലക്ഷ്മിചേച്ചിയും അതുപോലെ തന്നെ വീക്ക് കണ്ടെസ്റ്റൻറ് എന്ന് പറയപ്പെടുന്ന ലക്ഷ്മിയും തമ്മിലായിരുന്നു മത്സരം. അവർ ഇരുവരും എന്തുകൊണ്ട് നിങ്ങളെ ക്യാപ്റ്റനായി തെരഞ്ഞെടുക്കണം എന്നതിനെ കുറിച്ച് മറ്റു മത്സരാര്ഥികളുടെ മുന്നിൽ പറയാൻ അവസരം കൊടുത്തിരുന്നു. ഇതിൽ വല്യ അത്ഭുതമൊന്നും സംഭവിച്ചില്ല. അതായത് ഭാഗ്യലക്ഷ്മി ചേച്ചി   തന്നെയാണ് അവിടെ തകർത്തത്.

ആദ്യം സ്വയം വിശകലനം ചെയ്യാൻ അവസരം കിട്ടിയത് ലക്ഷ്മിക്കായിരുന്നു. എന്നാൽ വളരെ ബാലിശമായിപ്പോയി ലക്ഷ്മിയുടെ സംസാരം എന്ന് വേണം പറയാൻ…  തീർച്ചയായും നിങ്ങൾക്കും അത് തോന്നിക്കാണും . കാരണം ലക്ഷ്മി പറഞ്ഞത് ” നിങ്ങൾക്ക് എന്നെ ക്യാപ്റ്റൻ ആക്കാൻ പറ്റുകയാണെങ്കിൽ  എനിക്ക് ഈ ഒരാഴ്ച വളരെ സുഗമായിട്ട് ഈ house ൽ പിടിച്ചുനിൽക്കാൻ പറ്റുമെന്നും കൂടാതെ നിലവിൽ ഭാഗ്യ ലക്ഷ്മി  ചേച്ചി  ഇവിടെ എല്ലാവര്ക്കും ഒരു അമ്മയുടെയും ചേച്ചിയുടെയും സ്ഥാനത്താണെന്നും അത്തരത്തിൽ ഒരു സ്നേഹം കിട്ടുന്നുന്നത് ഒരു ക്യാപ്റ്റൻ ആയാൽ നഷ്ടമാകാൻ സാധ്യതയുണ്ടെന്നും പറയുകയുണ്ടായി.” ഈ വോട്ടുപിടിക്കാനുള്ള ശ്രമം പക്ഷെ ഭാഗ്യലഷ്മി ചേച്ചിയെ പുകഴ്ത്തൽ മാത്രമായിപ്പോയി  എന്നു  വേണം മനസ്സിലാക്കാൻ.

എന്നാൽ ഈ സംസാരത്തോട്  തീർത്തും ഭാഗ്യലക്ഷ്മി ചേച്ചി എതിർപ്പ് കാണിക്കുകയാണ് ചെയ്തത്. അത് ഭാഗ്യലക്ഷ്മി ചേച്ചിയുടെ വിശകലനത്തിൽ നിന്നും എല്ലാര്ക്കും ബോധ്യമാകുന്നതായിരുന്നു. ചേച്ചിയുടെ മറുപടി ഇങ്ങനെയായിരുന്നു.. ” അങ്ങനെ ഒരു അമ്മയുടെ സ്നേഹം പ്രതീക്ഷിച്ച് ആരും തനിക്ക് വോട്ട് ചെയ്യേണ്ടന്നും താൻ ഇവിടെ വന്നത് ആരുടെയും അമ്മയോ അനിയത്തിയോ പെങ്ങളോ ആകാനല്ലന്നും താൻ ഉള്ളിൽ ഇപ്പോഴും യുവത്വം സൂക്ഷിക്കുന്ന ആളാണെന്നും പറയുന്നു..” ഇതിൽ നിന്നും ലക്ഷ്മി പറഞ്ഞത് ഭാഗ്യലക്ഷ്മി ചേച്ചിയ്ക്ക് അത്ര രസിച്ചില്ലന്ന് വ്യക്തമാണ് ,

എല്ലാ മത്സരാര്ഥികളും ഈ വാക്കുകൾക്ക് നല്ല രീതിയിൽ കൈയ്യടിക്കുകയും ചെയ്യുന്നുണ്ട്. അതിൽ നിന്നും തന്നെ നമ്മൾക്ക് മനസ്സിലാക്കാമായിരുന്നു ആര്  ജയിക്കും എന്നത്. അത്രയും വ്യക്തമായ വിജയമായിരുന്നു അത്. പത്ത് വോട്ടുകൾ നേടിയാണ് ഭാഗ്യലക്ഷ്മി ചേച്ചി ക്യാപ്റ്റനായത്. അതായത് ലക്ഷ്മിക്ക് വെറും രണ്ടു വോട്ടുകളാണ് കിട്ടിയത്.

 പിന്നെ മോർണിംഗ് ആക്ടിവിറ്റിയാണ് നടന്നത്  . house ലെ ഏറ്റവും സ്ട്രോങ്ങ് കണ്ടസ്റ്റന്റും അതുപോലെ തന്നെ ഏറ്റവും വീക്ക് കോണ്ടെസ്റ്റന്റും ഏതെന്ന് പറയാനായിരുന്നു ടാസ്ക് . അത് ഒരു ടാസ്ക് തന്നെയാണ്, അല്ലെ…. കാരണം ആക ഒരു ദിവസമേ  കഴിഞ്ഞിട്ടുള്ളു . അതിൽ നിന്നും വിലയിരുത്തുക പ്രയാസമാണ്. എന്തായാലും, ടാസ്ക് എല്ലാവരും ഏറ്റെടുത്തു.

അതിൽ വിചിത്രമായി തോന്നിയത് വളരെ ആക്റ്റീവ് അല്ലാതെ ഒന്നൊതുങ്ങി കളി കണ്ടു പഠിക്കുന്ന മണിക്കുട്ടനെ കൂടുതൽ  പേരും സ്ട്രോങ്ങ് കോണ്ടെസ്റ്റന്റ് ആക്കി എന്നുള്ളതാണ്.  അതിനും  വേണ്ടിയൊക്കെ ഉണ്ടായിരുന്നോ…? സംഭവം മണിക്കുട്ടൻ തന്ത്രം മെനയുവാണെന്നാണ് എല്ലാവരും കരുതുന്നത്.മണിക്കുട്ടൻ ചിന്തിച്ചു പോലും കാണാൻ സാധ്യതയില്ല . അത് ആ മുഖഭാഗത്തുനിന്നും മനസിലാക്കാം. സ്ട്രോങ്ങ് ആണ് എന്ന് സ്വയം കരുതിയിരുന്ന ഫിറോസിനെ രണ്ടുപേരെങ്ങാണ്ടാണ് പറഞ്ഞത് . അതേ സമയം ഫിറോസും മണിക്കുട്ടനെയാണ് സ്‌ട്രോങ് ആയിട്ട് പരിഗണിച്ചത് . എന്റെ എതിരാളി നീയാണ് എന്നാണ് പറഞ്ഞിരിക്കുന്നത്, അതൊക്കെ ഇനി കണ്ടു തന്നെയറിയാം.

ഇതിൽ മറ്റൊരു ശ്രദ്ധിക്കേണ്ട കാര്യം സായി വിഷ്ണു ഇതിൽ ഫിറോസിന് നേരെ ഓപ്പോസിറ്റ് ആയിട്ടാണ്  പറഞ്ഞിരിക്കുന്നത്. അതായത് ആദ്യം തന്നെ ഒരു കോൺട്രഡിക്ടറി സ്റ്റേറ്റ്മെൻറ്റ് വന്നിരിക്കുന്നു എന്നതാണ് കാര്യം. ഇവർ തമ്മിൽ ഒരു ഏറ്റുമുട്ടലിന് സാധ്യതയില്ലാതില്ല.  പിന്നെ വീക്ക് കണ്ടെസ്റ്റന്റ് ആയി കൂടുതൽ പേരും പറഞ്ഞിരിക്കുന്നത് ലക്ഷ്മിയെയും  റംസാനെയുമായിരിന്നു.

ഒരാളെയും ചെറിയ സമയത്തിനുള്ളുകിൽ മനസിലാക്കാൻ സാധിക്കില്ല എന്നൊക്കെ അവരുടെയൊക്കെ ഇടയിൽ  സംസാരം ഉണ്ടാകുന്നുണ്ട്. ഇപ്പോൾ വീക്ക് എന്ന്  തോന്നുന്നവരൊക്കെ കയറിവരാൻ വലിയ സാധ്യതയുണ്ട്. ഈ വീക്ക് സെന്റി അവസ്ഥകളൊക്കെ പ്രഹസനമാണെന്നും പറയാം. അതൊക്കെ മത്സരത്തിന്റെ ഒരു തന്ത്രമാകും.

റിതു മന്ത്ര വളരെ നല്ലൊരു അഭിപ്രായം ഇതിൽ പറഞ്ഞിരുന്നു.ഒരിക്കലും ബ്രില്ലിയൻറ് പ്ലയെർസ് സ്രോങ് ആൻഡ് വീക്ക് കണ്ടെസ്റ്റാന്റിനെ വെളിപ്പെടുത്തില്ല എന്നതായിരുന്നു അത്.  ഏതായാലും പ്രേക്ഷകർക്ക് ഇവരിൽ നിന്നും  വ്യത്യസ്തമായ ഒരു വീക്ക്  സ്‌ട്രോങ്  അഭിപ്രായം ഉണ്ടാകും.

പിന്നെ രസകരമായ ഒരു പ്രാങ്ക് അനൂപിന്റെയും മജീസിയയുടെയും ഇടയിൽ നടന്നു. അത് വളരെ നന്നായിവരുന്നു. എല്ലാവരും ശ്രദ്ധിക്കുകയും പരിഹരിക്കാൻ ശ്രമിക്കുകയുമൊക്കെ ചെയ്തിരുന്നു  , സംഭവം വേറൊന്നുമല്ല, അനൂപ് മജിസിയയെ പാത്തു എന്ന് വിളിക്കുന്നത് മജിസിയയ്ക്ക് ഇഷ്ട്ടമല്ല എന്ന് മജിസിയ വേറെ ആരോടോ പറഞ്ഞു എന്ന് പറഞ്ഞ് ദേഷ്യപ്പെട്ടായിരുന്നു അനൂപ് പ്രാങ്ക് കാണിച്ചത്.  അത് വളരെ രസകരമായി തന്നെ അവസാനിച്ചു.

പിന്നെയാണ് വീക്കിലി ടാസ്ക് കടന്നുവന്നത്. പറയണ്ടല്ലോ…. ഇമോഷണൽ ടാസ്ക് തന്നെ…

അതിൽ ആദ്യം നോബി ചേട്ടനാണ് വരുന്നത് അതിൽ നോബിച്ചേട്ടന് കിട്ടിയത്  കുടുംബമാണ്.വലിയ ഒരു ആക്‌സിഡന്റിന്റെ കഥ ആയിരുന്നു അതിൽ നോബി ചേട്ടൻ പറഞ്ഞത്. കുടുംബം എത്രത്തോളം കൂടെ നിന്നു എന്നൊക്കെ ആയിരുന്നു അതിൽ ഉണ്ടായിരുന്നത്. അത് കഴിഞ്ഞു സൂര്യക്ക് വന്നത് മാതാപിതാക്കളായിരുന്നു.  അച്ഛന്റെ പ്രശ്നങ്ങളും  പിന്നെ കല്യാണം  നടക്കാത്തതുമൊക്കെ സൂര്യ പറയുന്നുണ്ട്.  ആരെയും വിഷമിപ്പിക്കുന്ന കഥയായിരുന്നു സൂര്യയുടേത്.  എന്നാൽ,  ഇതൊക്കെ ശ്രദ്ധിക്കുന്നതിൽ മറ്റ് മത്സരാർത്ഥികളുടെ മുഖഭാവങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇമോഷണലി സ്ട്രോങ്ങ് ആരെന്ന് നിങ്ങൾ പ്രേക്ഷകർക്ക് അതിൽ നിന്നും കണ്ടെത്താൻ സാധിക്കും. ഭാഗ്യലക്ഷ്മി ചേച്ചി , ഫിറോസ്. റിതു മന്ത്ര ഇവരൊക്കെ വളരെ സാധാരണ രീതിയിലാണ് ഇതൊക്കെ കേട്ടിരുന്നത്. എന്നാൽ ഡിമ്പലും അടോളിയുമൊക്കെ കരയുന്നുണ്ടായിരുന്നു.

പിന്നെ ഫിറോസിനെയാണ് കാണിക്കുന്നത് , വ്യത്യസ്തമാണെന്നോ  പ്രഹസനമാണെന്നോ പറയാവുന്ന ഒരു സംഭവമായിരുന്നു അത്. ഒരു അനാലിസിസ് എന്ന നിലയിൽ പ്രഹസനമായിട്ടേ  വിലയിരുത്താൻ സാധിക്കു. കാരണം ഫിറോസ് നേരെ ക്യാമെറയിൽ നോക്കി മക്കളോട് സംസാരിക്കുകയാണ് ചെയ്യുന്നത് . മക്കളോട് പറയുന്നത് പോലെ ആയിരുന്നെങ്കിലും അത് പ്രേക്ഷകരെ  കേൾപ്പിക്കാൻ പറയും പോലെയാണ് നടന്നത്. അതായത് താൻ ഒരു മനുഷ്യനാണ് തെറ്റുപറ്റും. അത്തരത്തിൽ ഒരു മുൻ‌കൂർ ജാമ്യം എടുത്തത് പോലെ ആയിപ്പോയി കാര്യങ്ങൾ. ഒപ്പം അൽപ്പം കണ്ണീരൊക്കെ വീഴ്ത്തുന്നുണ്ട്. അദ്ദേഹത്തെ കുറ്റം പറയുകയല്ല, പക്ഷെ ഒരച്ചടി ഭാഷ ആയിപ്പോയി എന്ന് തോന്നിപ്പിക്കുന്ന സംസാരമായിരുന്നു അത് .

പിന്നീട് സായിയും ക്യാമറക്ക് മുന്നിൽ വന്ന് സംസാരിക്കുന്നുണ്ട് . അഛനെയും അമ്മയെയും ഓർത്തായിരുന്നു സായിക്ക് വിഷമം . സായി ഇവിടെ വലിയ സൗകര്യത്തിൽ കഴിയുമ്പോൾ വീട്ടിൽ അച്ഛനും അമ്മയും സൗകര്യങ്ങളൊന്നുമില്ലാതെ കഴിയുന്നു എന്ന് പറയുന്നുണ്ട്. പിന്നീട് സായി വളരെ ഇമോഷണലായി കരഞ്ഞുപോകുന്നുണ്ട് . നോബി ചേട്ടനും റംസാനും സന്ധ്യയുമൊക്കെ നല്ലരീതിയിൽ   സമാധാനിപ്പിച്ച് അവിടവും കഴിയുന്നു.  

പിന്നീട് നല്ല തകർപ്പൻ പണിയാണ് നടന്നത്. ക്യാപ്റ്റനായ ഭാഗ്യലക്ഷ്മി ചേച്ചി ഗ്രൂപ്പ് തിരിക്കുകയും  ആദ്യം തന്നെ അതിലേക്ക് ലക്ഷ്മിയെ വിളിക്കുകയും ക്ലീനിങ് ചുമതല ലക്ഷ്മിയെ ഏൽപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത് ഒരു പണി അല്ലേ…. ആകാൻ തന്നെയാണ് സാധ്യത. പിന്നീട് സൂര്യയെയും ഡിമ്പലിനെയും മജിസിയയെയും ഒക്കെ വിളിച്ച് ഓരോ ജോലികൾ ഏൽപ്പിക്കുന്നുണ്ട്. പക്ഷാഭേദങ്ങളൊന്നുമില്ലാതെ തന്നെ എല്ലാവര്ക്കും ജോലികൾ ഏൽപ്പിക്കപ്പെടുന്നുണ്ട്.

അങ്ങനെ ബിഗ്‌ബോസ്  കുടുംബത്തിലെ രസകരമായ സംഭവങ്ങൾ കഴിഞ്ഞിരിക്കുകയാണ്. ഇതിൽ നിങ്ങളുടെ  വിലയിരുത്തലുകളും,കണ്ടെത്തലുകളും വരാൻ സാധ്യതയുള്ള കൊമ്പ് കോർക്കലുകളും ഇവിടെ കംമെന്റിൽ എഴുതുക… നമ്മൾക്കു കാര്യമായിട്ട് ചർച്ചചെയ്യാം.. അതുവരേക്കും ബൈ…..

More in Malayalam

Trending