Connect with us

ഇനി തന്നെ ആരെങ്കിലും ചീത്ത വിളിച്ചാൽ നടക്കുന്നത്! പൊളിച്ചടുക്കുന്നു…. തുറന്നടിച്ച് ഭാഗ്യലക്ഷ്മി

Malayalam

ഇനി തന്നെ ആരെങ്കിലും ചീത്ത വിളിച്ചാൽ നടക്കുന്നത്! പൊളിച്ചടുക്കുന്നു…. തുറന്നടിച്ച് ഭാഗ്യലക്ഷ്മി

ഇനി തന്നെ ആരെങ്കിലും ചീത്ത വിളിച്ചാൽ നടക്കുന്നത്! പൊളിച്ചടുക്കുന്നു…. തുറന്നടിച്ച് ഭാഗ്യലക്ഷ്മി

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്’ എന്നു കേട്ടാല്‍ മലയാളി സിനിമാപ്രേമിയുടെ മനസിലേക്ക് ആദ്യമെത്തുന്ന മുഖം. നടി, ആക്ടിവിസ്റ്റ്, ടെലിവിഷന്‍ അവതാരകയായുമൊക്കെ മുഖവുരകളുടെ ആവശ്യമില്ലാത്ത സാന്നിധ്യം. ഇതൊക്കെയാണ് മലയാളികളെ സംബന്ധിച്ച് ഭാഗ്യലക്ഷ്‍മി. ബിഗ് ബോസ്സിലെ മത്സരാർത്ഥികൾ ആരൊക്കെ ഉണ്ടാകും എന്ന കാര്യത്തിൽ പലരും പ്രവചനം നടത്തിയപ്പോൾ ഉയർന്നുവന്ന പേരായിരുന്നു ഭാഗ്യലക്ഷ്മി. ഒടുവിൽ ബിഗ് ബോസ്സിലെ മത്സരാർത്ഥിയായി ഭാഗ്യലക്ഷ്മിയും എത്തിയിരിക്കുകയാണ്

ബിഗ് ബോസ് വീട്ടിലെ ഏറ്റവും പ്രായം കൂടിയ മത്സരാര്‍ഥിയും അവസാനം വന്ന മത്സരാർത്ഥിയുമായിരുന്നു ഭാഗ്യലക്ഷ്മി. ബാഹുബലി ഇൻട്രോയോടെയാണ് ബിഗ് ബോസിലേക്ക് ഭാഗ്യലക്ഷ്മിയെ സ്വാഗതം ചെയ്തത്. ഞാൻ ഒരു തുറന്നപുസ്കമാണ്, പേരുപോലെ ഭാഗ്യവതിയാണ് താനെന്ന് വിശേഷിപ്പിച്ചാണ് തന്നെ കുറിച്ച് തന്നെ ഭാഗ്യലക്ഷ്മി വ്യക്തമാക്കിയത്. വാളൊക്കെയായിട്ടാണല്ലോ വരവ് എന്ന് പറഞ്ഞപ്പോള്‍ അകത്തുള്ളവര്‍ എങ്ങനെയുണ്ടെന്ന് നോക്കി വാളെടുക്കണോ വടിയെടുക്കണോയെന്ന് നോക്കാമെന്നാണ് മോഹൻലാലിനോട് ഭാഗ്യലക്ഷ്മി പറഞ്ഞത്.

യുട്യൂബിലൂടെ തനിക്കെതിരെയടക്കം അശ്ലീല പരാമര്‍ശം നടത്തിയ വിജയ് പി നായര്‍ എന്നയാളെ കൈയേറ്റം ചെയ്ത സംഭവവും തുടര്‍ന്നുണ്ടായ ചര്‍ച്ചകളുമാണ് ഭാഗ്യലക്ഷ്‍മിയെ സമീപകാലത്ത് പൊതുശ്രദ്ധയിലേക്ക് എത്തിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു സംഭവം. ആക്ടിവിസ്റ്റും ബിഗ് ബോസ് മലയാളം സീസണ്‍ 1 മത്സരാര്‍ഥിയുമായ ദിയ സനയും ഭാഗ്യലക്ഷ്മിക്കൊപ്പം ഉണ്ടായിരുന്നു. ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ കോടതി പിന്നീട് ഭാഗ്യലക്ഷ്മിക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

ആദ്യ ദിനത്തിൽ തന്നെ ഭാഗ്യലക്ഷ്മി വിജയ് പി നായരുമായി ഉണ്ടായ സംഭവത്തെക്കുറിച്ച് വാചാലയായി .
തന്നെ തെറി വിളിക്കുന്നത് ഒട്ടും ഇഷ്ടമല്ല എന്നും ഇങ്ങനെ തെറികൾ എന്നും താൻ കേട്ടിട്ടില്ല എന്നും ബിഗ് ബോസ് വീട്ടിലെ മറ്റ് അംഗങ്ങളോട് പറയുകയാണ് ഭാഗ്യലക്ഷ്മി. തന്റെ മകനെ പോലും താൻ എടാ എന്ന് വിളിച്ചിട്ടില്ല. അത്തരത്തിലുള്ള താൻ ഇങ്ങനെയൊക്കെ കേട്ടപ്പോൾ വളരെയധികം വിഷമിച്ചുവെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നു. ഇനി തന്നെ ആരെങ്കിലും ചീത്ത വിളിച്ചാൽ തിരിച്ചു വിളിക്കില്ലെന്നും ഭാഗ്യ ലക്ഷ്മി പറയുന്നു.

അതേസമയം ഭാഗ്യലക്ഷ്മിക്ക് മറുപടി മറ്റൊരു മത്സരാർത്ഥിയായ ലക്ഷ്മി ജയൻ നൽകുന്നുണ്ട് ചിലർ യൂട്യൂബിലെ തമ്പ് നെയിൽ കാണുക മാത്രമേ ചെയ്യുകയുള്ളൂ എന്നും അത് വച്ച് മറ്റുള്ളവരെ വിധിക്കും എന്നും ലക്ഷ്മി മറുപടി നൽകുന്നു. ഏതായാലും ബിഗ് ബോസ് വീട്ടിലെ ആദ്യദിനത്തിൽ തന്നെ വിജയ് പി നായരുമായി ഉണ്ടായ പ്രശ്നത്തെപ്പറ്റി ഭാഗ്യലക്ഷ്മി മനസ്സ് തുറന്നിരിക്കുകയാണ്.

കോഴിക്കോട് സ്വദേശിയായ ഭാഗ്യലക്ഷ്മി നന്നേ ചെറുപ്പത്തില്‍ തന്നെ ഡബ്ബിംഗ് മേഖലയിലേക്ക് എത്തിയ ആളാണ്. ബാലതാരങ്ങള്‍ക്ക് ശബ്ദം നല്‍കിക്കൊണ്ട് പത്താം വയസിലാണ് അഭിനേതാക്കള്‍ക്ക് ശബ്ദം നല്‍കിത്തുടങ്ങിയത്. 1977ല്‍ പുറത്തിറങ്ങിയ ‘അപരാധി’ എന്ന ചിത്രത്തിലെ വര്‍ക്ക് ശ്രദ്ധിക്കപ്പെട്ടെങ്കിലും ഭാഗ്യലക്ഷ്മി എന്ന ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിന് ബ്രേക്ക് നേടിക്കൊടുത്തത് ജയന്‍ നായകനായ പ്രശസ്ത ചിത്രം ‘കോളിളക്ക’മാണ് (1981). സുമലതയ്ക്കുവേണ്ടിയാണ് ഭാഗ്യലക്ഷ്മി ഈ ചിത്രത്തില്‍ ഡബ്ബ് ചെയ്തത്.

ശ്രദ്ധേയ നടിമാരായ കാർത്തിക, രേവതി, നദിയാമൊയ്തു, അമല, പാർവ്വതി, ഉർവ്വശി, ശോഭന, സംയുക്താ വർമ്മ മുതൽ നയൻതാര വരെയുള്ള നായികമാര്‍ക്ക് ഭാഗ്യലക്ഷ്മി ശബ്‍ദം നൽകിയിട്ടുണ്ട്. നാലായിരത്തിലധികം സിനിമകളുടെ ഭാഗമായിട്ടുണ്ട് ഭാഗ്യലക്ഷ്മി. മിനി സ്ക്രീൻ പ്രേക്ഷകര്‍ക്കും സുപരിചിതയാണ്. കൈരളി ചാനലിലെ “മനസ്സിലൊരു മഴവില്ല്” എന്ന പരിപാടിയിൽ അവതാരകയുമായിട്ടുണ്ട്.നിരവധി തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിട്ടുമുണ്ട്. നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ ഒരു മുത്തശ്ശിഗദ്ദയിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്വരഭേദങ്ങൾ എന്ന ആത്മകഥയെഴുതിയിട്ടുണ്ട്.

More in Malayalam

Trending

Recent

To Top