‘കഴിഞ്ഞ ഒന്നരമാസം ഞങ്ങള്‍ ജന്മത്ത് മറക്കില്ല, ജീവിതത്തിലെ ഏറ്റവും വലിയ അനുഭവമാണിത്;ദില്‍ഷ റോബിന്‍ വിവാഹത്തിന് സമ്മതമായിരുന്നെന്ന് ദിൽഷയുടെ സഹോദരിമാര്‍!
ബിഗ് ബോസ് സീസൺ 4 ആരംഭിച്ചത് മുതൽ ചർച്ച ചെയ്യപ്പെട്ട സൗഹൃദമായിരുന്നു ദിൽഷയും റോബിനും തമ്മിലുള്ളത്. എന്നാൽ ഷോ അവസാനിച്ച് കുറച്ച് നാൾ മാത്രമേ ആ സൗഹൃദത്തിന് ആയുസ് ഉണ്ടായിരുന്നുള്ളൂ.വിവാഹാഭ്യര്‍ഥനയുമായി റോബിന്‍ വന്നെങ്കിലും സമ്മതമല്ലെന്നാണ് ദില്‍ഷ അഭിപ്രായപ്പെട്ടത്. ഇതിനോട് അനുബന്ധിച്ച് സൈബര്‍ അക്രമണം ദില്‍ഷയ്ക്ക് നേരിടേണ്ടതായിട്ടും വന്നു.
ഒടുവില്‍ ഇനിയാരും ദില്‍ഷയെ മോശക്കാരിയാക്കുന്ന പരാമര്‍ശം നടത്തരുതെന്ന് റോബിന്‍ ലൈവില്‍ വന്ന് പറഞ്ഞിരുന്നു. ഇതിനൊപ്പെം യഥാര്‍ഥത്തില്‍ സംഭവിച്ചതെന്താണെന്ന് വെളിപ്പെടുത്തി ദില്‍ഷയുടെ സഹോദരിമാരും രംഗത്ത് വന്നിരിക്കുകയാണ്. ഞങ്ങളും എല്ലാം ഇവിടം കൊണ്ട് അവസാനിപ്പിച്ചെന്ന് പറയുന്ന വീഡിയോയില്‍ തുടക്കം മുതലുള്ള കാര്യങ്ങള്‍ പറയുന്നുണ്ട്.
ദില്‍ഷ റോബിന്‍ വിവാഹത്തിന് സമ്മതമായിരുന്നെന്ന് സഹോദരിമാര്‍..കഴിഞ്ഞ ഒന്നരമാസം ഞങ്ങള്‍ ജന്മത്ത് മറക്കില്ല. ജീവിതത്തിലെ ഏറ്റവും വലിയ അനുഭവമാണിത്. കേട്ടാല്‍ അറയ്ക്കുന്ന ചീത്തവിളിയാണ് ഞങ്ങള്‍ക്ക് കിട്ടുന്നത്. പിന്നെ എല്ലാവരും ചോദിക്കുന്ന ചോദ്യം ഞങ്ങള്‍ റോബിന് പ്രതീക്ഷ നല്‍കിയിരുന്നോ എന്നാണ്. നിങ്ങള്‍ക്ക് അങ്ങനെ തോന്നിയെങ്കില്‍ അത് സത്യസന്ധമാണ്. ഞങ്ങള്‍ക്ക് ജെനുവിനായി റോബിനെ ഇഷ്ടമായിരുന്നു. റോബിന്റെ കാര്യത്തില്‍ ഞങ്ങള്‍ രണ്ട് പേരുമാണ് ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് നല്‍കിയിരുന്നത്’.റോബിനെ കെട്ടരുതെന്ന് ദില്‍ഷയോട് പറഞ്ഞിട്ടില്ല..
‘ദിലു പുറത്ത് വന്നതിന് ശേഷം റോബിനെ കെട്ടരുത് എന്നല്ല ഞങ്ങള്‍ അവള്‍ക്ക് പറഞ്ഞ് കൊടുത്തത്. അവരുടെ ദില്‍-റോബ് വീഡിയോസൊക്കെ കാണിച്ചും അവന്റെ വീട്ടുകാരെ പരിചയപ്പെടുത്തുകയും ചെയ്തു. റോബിന്‍ കുറച്ച് ദേഷ്യക്കാരാനാണ്. എല്ലാവര്‍ക്കും നെഗറ്റീവായി എന്തെങ്കിലും ഉണ്ടാവുമല്ലോ, എന്തായാലും നീ ആലോചിച്ച് തീരുമാനം എടുക്കാനാണ് ദില്‍ഷയോട് പറഞ്ഞത്.
ഞങ്ങള്‍ക്ക് റോബിന്‍ രാധാകൃഷ്ണനെ ഇഷ്ടമായിരുന്നെന്ന്’ ദില്‍ഷയുടെ സഹോദരിമാര്‍ ഒരുപോലെ പറയുന്നു.പുറത്ത് വന്നതിന് ശേഷം ദില്‍ഷയെ വിവാഹം കഴിക്കുമെന്ന് അഭിമുഖങ്ങളില്‍ പറഞ്ഞ് നടന്നത് റോബിനാണ്. അതല്ലെങ്കില്‍ അവള്‍ തേപ്പുകാരിയും വഞ്ചകിയുമാവുമെന്നും പറഞ്ഞു. ആ സമയത്ത് റോബിനുമായി കോണ്‍ടാക്ടില്ല. ഇനി ദിലു അവന് എന്തെങ്കിലും പ്രതീക്ഷ കൊടുത്തത് കൊണ്ടാണോ ഇങ്ങനെ പറയുന്നതെന്ന് ഞങ്ങളും ചിന്തിച്ചു. ആ സമയത്താണ് സൂരജ് റോബിനെ വിളിച്ച് സംസാരിച്ചത്. ദിലു വന്നതിന് ശേഷം ഇതേ കുറിച്ച് സംസാരിക്കാമെന്ന് പറഞ്ഞു.ആ വീഡിയോ ദില്‍ഷയുടെ വീട്ടുകാര്‍ പറഞ്ഞ് ചെയ്യിപ്പിച്ചതാണോന്ന് പലരും ചോദിച്ചു. സ്വന്തം അനിയത്തിയെ മോശമായി കാണിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിടാന്‍ ഞങ്ങള്‍ കൂട്ട് നില്‍ക്കുമോ? ആ വീഡിയോ പുറത്ത് വന്നപ്പോള്‍ റോബിനെ വിളിച്ച് ദേഷ്യപ്പെട്ട് തന്നെ സംസാരിച്ചു. സ്വന്തം പെങ്ങളാണെങ്കിലും ഇങ്ങനെ തന്നെയേ ചെയ്യൂ എന്നാണ് റോബിന്‍ അന്ന് പറഞ്ഞത്. ഡിലീറ്റ് ചെയ്യണോ എന്ന് അദ്ദേഹം ചോദിച്ചു.
ഇഷ്ടമുള്ളത് ചെയ്യാനും പറഞ്ഞു.സത്യത്തില്‍ ബ്ലെസ്ലിയുടെ സഹോദരന്‍ പങ്കുവെച്ച വീഡിയോയ്ക്ക് മറുപടിയായിട്ടാണ് ആ വീഡിയോ റോബിന്‍ ചെയ്തത്. പിന്നീട് ബിഗ് ബോസിനുള്ളില്‍ കാര്യങ്ങള്‍ മോശമായി പോവുന്നത് കണ്ടപ്പോള്‍ അവള്‍ക്കും ബ്ലെസ്ലിയ്ക്കും ഒരു സൂചന നല്‍കണമെന്ന് പറഞ്ഞിരുന്നു. റീഎന്‍ട്രി നടത്തിയ റോബിന്‍ അതും ഞങ്ങള്‍ പറഞ്ഞിട്ട് പറഞ്ഞതാണെന്ന രീതിയിലാണ് പുറത്ത് വന്നത്.വലിയ പ്രതീക്ഷകളുമായി ബിഗ് ബോസിലേക്ക് കാലെടുത്ത് വച്ച ദിലു പുറത്ത് വന്നിട്ട് നേരിടേണ്ടി വന്നത് ഏറ്റവും മോശം അനുഭവമാണ്.
അച്ഛനും അമ്മയും വിഷമിക്കുമല്ലോ എന്നോര്‍ത്താണ് അവള്‍ മിണ്ടാതെ നടക്കുന്നത്. പക്ഷേ അച്ഛന്റെയും അമ്മയുടെയും കാര്യം മോശമാണ്. എന്റെ മക്കളെ കുറിച്ചാണോ ഈ പറയുന്നതെന്നോര്‍ത്ത് അച്ഛന്‍ ഡിപ്രഷന്‍ അവസ്ഥയിലാണ്. അതുകൊണ്ടാണ് കാര്യങ്ങളില്‍ വിശദീകരണവുമായി വന്നതെന്ന് ദില്‍ഷയുടെ സഹോദരിമാര്‍ പറയുന്നു.
