Connect with us

സംവിധായകന്‍ മോശം മെസ്സേജുകളൊക്കെ അയച്ച് തുടങ്ങി, ഷൂട്ടിനിടയില്‍ എന്തെങ്കിലും തെറ്റുകള്‍ വന്നാല്‍ നന്നായി ചീത്ത വിളിക്കുമായിരുന്നു, ഞാന്‍ പ്രതികരിച്ചിരുന്നില്ല; ആ സമയത്ത് അമ്മയില്‍ ജോയിന്‍ ചെയ്തിരുന്നില്ല. ഇപ്പോഴത്തെ കാലമാണെങ്കില്‍ ആരും എന്നോട് അങ്ങനെ പെരുമാറില്ല; തുറന്ന് പറഞ്ഞ് ഹണി റോസ്

Malayalam

സംവിധായകന്‍ മോശം മെസ്സേജുകളൊക്കെ അയച്ച് തുടങ്ങി, ഷൂട്ടിനിടയില്‍ എന്തെങ്കിലും തെറ്റുകള്‍ വന്നാല്‍ നന്നായി ചീത്ത വിളിക്കുമായിരുന്നു, ഞാന്‍ പ്രതികരിച്ചിരുന്നില്ല; ആ സമയത്ത് അമ്മയില്‍ ജോയിന്‍ ചെയ്തിരുന്നില്ല. ഇപ്പോഴത്തെ കാലമാണെങ്കില്‍ ആരും എന്നോട് അങ്ങനെ പെരുമാറില്ല; തുറന്ന് പറഞ്ഞ് ഹണി റോസ്

സംവിധായകന്‍ മോശം മെസ്സേജുകളൊക്കെ അയച്ച് തുടങ്ങി, ഷൂട്ടിനിടയില്‍ എന്തെങ്കിലും തെറ്റുകള്‍ വന്നാല്‍ നന്നായി ചീത്ത വിളിക്കുമായിരുന്നു, ഞാന്‍ പ്രതികരിച്ചിരുന്നില്ല; ആ സമയത്ത് അമ്മയില്‍ ജോയിന്‍ ചെയ്തിരുന്നില്ല. ഇപ്പോഴത്തെ കാലമാണെങ്കില്‍ ആരും എന്നോട് അങ്ങനെ പെരുമാറില്ല; തുറന്ന് പറഞ്ഞ് ഹണി റോസ്

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ഹണി റോസ്. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറാന്‍ ഹണി റോസിനായി. മണിക്കുട്ടന്‍ നായകനായ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു ഹണി റോസിന്റെ അരങ്ങേറ്റം. മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദര്‍ ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം. പട്ടാംപൂച്ചി, അക്വേറിയം, തുടങ്ങിയ സിനിമകളാണ് ഇനി പുറത്തിറങ്ങാനുള്ളത്. മലയാളത്തിന് പുറമെ തമിഴിലും കന്നഡയിലും തെലുങ്കിലും ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ഒരു ചാനല്‍ പരിപാടിയില്‍ അതിഥിയായി എത്തിയതിന്റെ വിശേഷമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഹണി റോസ് എന്ന് വിളിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞ് ചിലരൊക്കെ ഹണി എന്ന് വിളിക്കാറുണ്ട്. ധ്വനി എന്ന് വിളിക്കുമ്പോള്‍ എനിക്ക് റിലേറ്റ് ചെയ്യാന്‍ പറ്റാറില്ല. തമിഴിലും തെലുങ്കിലുമെല്ലാം പോയപ്പോഴും വേറെ വേറെ പേരുകളാണ് വിളിച്ചത്.

‘ഓരോ സ്ഥലത്ത് ചെല്ലുമ്പോള്‍ ഓരോ പേരാണ് തനിക്ക് എന്നാണ് ഹണി റോസ് പറയുന്നത്. ‘എവിടെ ചെന്നാലും അവരൊക്കെ ഓരോ പേര് എനിക്ക് തരും. ഇപ്പോ ഒന്നും ഇല്ല. സൗന്ദര്യ എന്ന പേര് എവിടെയൊ ഉണ്ടായിരുന്നു. കന്നഡത്തില്‍ ഹംസിനി എന്നാണ് പേര്. എനിക്ക് തന്നെ ഇപ്പോ ഓര്‍മ്മയില്ല ആ പേരുകള്‍. അങ്ങനെ പല പേരിലും അറിയപ്പെടുന്നുണ്ട്’ എന്നും ഇപ്പോള്‍ ഹണി റോസ് എന്ന് മാത്രമാണ് പേര് എന്നും നടി പറഞ്ഞു.

‘അച്ഛനും അമ്മയും ഭയങ്കരമായിട്ട് ആലോചിച്ചിട്ട് ഇട്ട പേരാണ്. വീട്ടില് പൊന്നു എന്നാണ് വിളിക്കുന്നത്. പിന്നെ ഇടയ്ക്ക് ഷാരോണ്‍ എന്ന പേരും ഇട്ടിട്ടുണ്ടായിരുന്നു. ഹണി റോസ് വര്‍ഗീസ് എന്നാണ് മുഴുവന്‍ പേര്. റോസും വര്‍ഗീസും അമ്മയും അച്ഛനുമാണ്. വര്‍ഗീസ് എന്നത് ഇപ്പോഴും പേരിന്റെ കൂടെയുണ്ട്. എന്നാല്‍ എല്ലാവരും വിളിക്കുന്നത് ഹണി റോസ് എന്നാണ്’.’എനിക്ക് ആദ്യം ഇഷ്മില്ലായിരുന്നു ഈ പേരെന്ന്’ ഹണി റോസ് പറഞ്ഞു. പേരുണ്ടാക്കാന്‍ ഇഷ്ടമുണ്ടെങ്കിലും ഇങ്ങനെയല്ല താനാഗ്രഹിച്ചതെന്നും ഹണി പറഞ്ഞിരുന്നു.

9ാം ക്ലാസില്‍ പഠിച്ചിരുന്ന സമയത്താണ് സിനിമയില്‍ അവസരം ലഭിച്ചത്. വിനയന്‍ സാറിന്റെ ലൊക്കേഷനില്‍ പോയി കണ്ടിരുന്നു. ഇപ്പോള്‍ തീരെ കുട്ടിയാണ്, കുറച്ചൂടെ കഴിയട്ടെയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അങ്ങനെയാണ് സാര്‍ ബോയ്ഫ്രണ്ടിലേക്ക് വിളിച്ചത്. നായികയാവണമെന്നായിരുന്നു തുടക്കത്തിലേ ആഗ്രഹിച്ചത്. ഓഡീഷനിലൂടെയായാണ് വിനയന്‍ സാര്‍ അവസരം തന്നത്. അതിന് ശേഷമായി തമിഴില്‍ അഭിനയിച്ചിരുന്നു. അത്രയധികം അവസരങ്ങളൊന്നും അന്ന് ലഭിച്ചിരുന്നില്ല. കഷ്ടപ്പെട്ടാണ് ഇന്നത്തെ നിലയിലേക്കെത്തിയത്. സ്വന്തം നാടായ തൊടുപുഴ തന്നെയാണ് ഇപ്പോഴും ഇഷ്ടമുള്ളത്. കുടുംബത്തിലാരും സിനിമയില്‍ അഭിനയിച്ചിട്ടില്ല. അങ്ങനെയുള്ള ബന്ധങ്ങളൊന്നുമുണ്ടായിരുന്നില്ല.

സിനിമയില്‍ വന്നതിന് ശേഷം മോശം അനുഭവങ്ങളിലൂടെ കടന്നുപോവേണ്ടി വന്നിട്ടുണ്ട്. സ്ട്രഗിളിങ് ടൈമില്‍ നമ്മളെ ചൂഷണം ചെയ്യാന്‍ ആളുണ്ടാവും. ഫിസിക്കലിയുള്ള പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. മാനസികമായി പലരും തളര്‍ത്തിയിട്ടുണ്ട്. പല കമന്റുകള്‍ കേട്ടപ്പോഴും ഷോക്കായിട്ടുണ്ട്. ഒരു സിനിമയില്‍ ജോലി ചെയ്തിരുന്ന സമയത്താണ് എന്റെ കോണ്‍ഫിഡന്‍സ് കളയുന്ന സംഭവം വന്നത്. ആദ്യത്തെ ഷെഡ്യൂളില്‍ കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. പിന്നീടാണ് സംവിധായകന്‍ മോശം മെസ്സേജുകളൊക്കെ അയച്ച് തുടങ്ങിയത്. ഞാന്‍ പ്രതികരിച്ചിരുന്നില്ല.

ഷൂട്ടിനിടയില്‍ എന്തെങ്കിലും തെറ്റുകള്‍ വന്നാല്‍ നന്നായി ചീത്ത വിളിക്കുമായിരുന്നു. നിര്‍മ്മാതാവിനോട് പരാതി പറഞ്ഞെങ്കിലും അദ്ദേഹത്തിന് ഒന്നും ചെയ്യാനാവുമായിരുന്നില്ല. ആ സിനിമ നന്നായി പോയിരുന്നില്ല. ആ സംഭവത്തില്‍ നിന്നും റിക്കവറാവാന്‍ കുറേ സമയമെടുത്തു. എന്റെ കോണ്‍ഫിഡന്‍സിനെ വല്ലാതെ ബാധിച്ച കാര്യമായിരുന്നു ഇത്. ആ സമയത്ത് അമ്മയില്‍ ജോയിന്‍ ചെയ്തിരുന്നില്ല. ഇപ്പോഴത്തെ കാലമാണെങ്കില്‍ ആരും എന്നോട് അങ്ങനെ പെരുമാറില്ല.

സിനിമ ചെയ്യാനാവുന്നത് വലിയ അനുഗ്രഹമായാണ് കാണുന്നത്. വിവാഹശേഷവും അഭിനയത്തില്‍ തുടരണമെന്നാണ് ആഗ്രഹിക്കുന്നത്. അതൊക്കെ നോക്കിയേ കല്യാണം നടത്തുള്ളൂ. ഒരു പരിചയവുമില്ലാത്ത ഒരാളെ വിവാഹം ചെയ്യില്ല. എന്തിനാണ് പലരും വിവാഹശേഷം അഭിനയം നിര്‍ത്തുന്നതെന്ന് മനസിലാവുന്നില്ലെന്നും താരം പറഞ്ഞിരുന്നു.

ഇന്റിമേറ്റ് സീനുകള്‍ ചെയ്തതുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അങ്ങനെയുള്ള രംഗങ്ങള്‍ ദുരുപയോഗം ചെയ്ത സംഭവമുണ്ടായിട്ടുണ്ട്. ചെയ്യാന്‍ പോവുന്ന കാര്യത്തെക്കുറിച്ച് കൃത്യമായി മനസിലാക്കുക. ആ സീന്‍ മാത്രം കട്ട് ചെയ്ത് പ്രമോയ്ക്ക് ഉപയോഗിച്ചതായിരുന്നു. വല്ലാതെ വേദനിപ്പിച്ച കാര്യമായിരുന്നു അത്. സിനിമ ചെയ്യാമെന്ന് പറഞ്ഞപ്പോള്‍ ആ സീനിനെക്കുറിച്ച് പറഞ്ഞിരുന്നില്ല. പിന്നീടാണ് ഈ രംഗത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞ് മനസിലാക്കിയത്. ആ സിനിമയുടെ ടാഗില്‍ പോലും ഇക്കാര്യമുണ്ടായിരുന്നു. പ്രൊഡ്യൂസര്‍ സൈഡില്‍ നിന്നും സംഭവിച്ച വീഴ്ചയാണ് അതെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്.

More in Malayalam

Trending

Recent

To Top