Connect with us

വീട്ടിലെ റെയ്ഡിനിടെ ക്രൈംബ്രാഞ്ച് സംഘത്തോട് തര്‍ക്കിച്ച് ഷോണ്‍ ജോര്‍ജ്

Malayalam

വീട്ടിലെ റെയ്ഡിനിടെ ക്രൈംബ്രാഞ്ച് സംഘത്തോട് തര്‍ക്കിച്ച് ഷോണ്‍ ജോര്‍ജ്

വീട്ടിലെ റെയ്ഡിനിടെ ക്രൈംബ്രാഞ്ച് സംഘത്തോട് തര്‍ക്കിച്ച് ഷോണ്‍ ജോര്‍ജ്

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നുയെന്ന വ്യാജപ്രചരണത്തിന്റെ ഭാഗമായി വ്യാജ സ്‌ക്രീന്‍ ഷോട്ടുകള്‍ സൃഷ്ടിച്ച സംഭവത്തില്‍ പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന്റെ വീട്ടില്‍ െ്രെകംബ്രാഞ്ച് റെയ്ഡ്. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണിലേക്ക് സ്‌ക്രീന്‍ ഷോട്ടുകള്‍ വന്നത് ഷോണ്‍ ജോര്‍ജിന്റെ ഫോണ്‍ കോണ്‍ടാക്ടില്‍ നിന്നാണെന്ന െ്രെകം ബ്രാഞ്ച് കണ്ടെത്തലിനേത്തുടര്‍ന്നാണ് റെയ്ഡ്.

കൃത്രിമ സ്‌ക്രീന്‍ ഷോട്ടുകള്‍ നിര്‍മ്മിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. കോട്ടയം െ്രെകംബ്രാഞ്ച് ഡിവൈഎസ്പി അമ്പിളി കുട്ടന്‍, തൃശൂര്‍ െ്രെകംബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. ഇന്ന് രാവിലെയാണ് െ്രെകംബ്രാഞ്ച് സംഘം പിസി ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയത്.

റെയ്ഡിനിടെ െ്രെകംബ്രാഞ്ച് സംഘത്തോട് ഷോണ്‍ ജോര്‍ജ് തര്‍ക്കിക്കുകയും ചെയ്തിരുന്നു. വീട്ടിലെ മുഴുവന്‍ ഫോണുകളും വേണമെന്ന് റെയ്ഡിനിടെ െ്രെകംബ്രാഞ്ച് സംഘം ആവശ്യപ്പെട്ടു. എന്നാല്‍ ഫോണ്‍ നല്‍കാനാവില്ലെന്ന് ഷോണ്‍ അറിയിച്ചതാണ് തര്‍ക്കത്തിന് കാരണമായത്. 2017 ലാണ് ‘ദിലീപിനെ പൂട്ടണം’ എന്ന പേരിലാണ് വാട്‌സ്ആപ് ഗ്രൂപ്പ് നിര്‍മിച്ചത്. ബി സന്ധ്യ അടക്കമുള്ള ഉന്നത െ്രെകംബ്രാഞ്ച് ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവരെ ഉള്‍പ്പെടുത്തിയാണ് ഗ്രൂപ്പ് ഉണ്ടാക്കിയത്.

ദിലീപിനെതിരെ ഗൂഢാലോചന നടന്നു എന്ന് വരുത്താന്‍ പ്രതിഭാഗം വ്യാജമായി നിര്‍മിച്ചതാണ് ഈ ഗ്രൂപ്പ് എന്നാണ് െ്രെകംബ്രാഞ്ചിന്റെ ആരോപണം. ഷോണ്‍ ജോര്‍ജിന്റെ ഫോണില്‍ നിന്ന് ഈ ഗ്രൂപ്പ് സ്‌ക്രീന്‍ ഷോട്ട് ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണിലേക്ക് അയച്ചതായി െ്രെകംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതി നടന്‍ ദിലീപിനെതിരെ ‘ദിലീപിനെ പൂട്ടണം’ എന്ന പേരില്‍ ആരംഭിച്ച വ്യാജ വാട്‌സ് ആപ്പ് ഗ്രൂപ്പിനെ കുറിച്ച് അന്വേഷണം ആരംഭിച്ച് െ്രെകംബ്രാഞ്ച്. കോട്ടയം എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം തുടങ്ങിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥ, പ്രമുഖ നടി, സിനിമാ രംഗത്തെ പ്രമുഖര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിങ്ങനെയുള്ളവരുടെ പേരുകള്‍ ഉള്‍പ്പെടുത്തി തുടങ്ങിയ വ്യാജ വാട്‌സ് ആപ്പ് ഗ്രൂപ്പിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് സംവിധായകന്‍ ബൈജു കൊട്ടാക്കരയായിരുന്നു പോലീസില്‍ പരാതി നല്‍കിയത്.

അതിജീവിതയെ പിന്തുണയ്ക്കുന്നവരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയായിരുന്നു വ്യാജ പേരില്‍ വാട്‌സ് ആപ്പ് ചാറ്റുകള്‍ കണ്ടെത്തിയത്. മഞ്ജു വാര്യര്‍, സംവിധായകരായ ബൈജു കൊട്ടാരക്കര, ആലപ്പി അഷ്‌റഫ്, ആഷിഖ് അബു, ലിബര്‍ട്ടി ബഷീര്‍ എന്നിവരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയായിരുന്നു വ്യാജ ചാറ്റുകള്‍ സൃഷ്ടിച്ചത്.

ദിലീപിനെതിരെ നിരന്തരം വ്യാജ വാര്‍ത്തകള്‍ ചമയ്ക്കണം എന്നായിരുന്നു ചാറ്റുകള്‍ പറയുന്നത്. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ട് െ്രെകംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ഈ വാട്‌സ് ആപ്പ് ഗ്രൂപ്പ് സംബന്ധിച്ച വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്.

അന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണില് നിന്നുമായിരുന്നു വിവരങ്ങള്‍ കണ്ടെത്തിയത്. ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ അതില്‍ ഈ ഗ്രൂപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് ലഭിക്കുകയായിരുന്നു. ഷോണ്‍ എന്നയാളുടെ പേരില്‍ നിന്നായിരുന്നു ഈ ചാറ്റുകള്‍ അനൂപിന്റെ ഫോണില്‍ എത്തിയതെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

തുടര്‍ന്നായിരുന്നു താന്‍ അടക്കമുള്ളവര്‍ ഈ വാട്‌സ് ആപ് ഗ്രൂപ്പില്‍ അംഗമല്ലെന്നും സംഭവത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും ചൂണ്ടിക്കാട്ടി ബൈജു കൊട്ടാരക്കര പോലീസില്‍ പരാതി നല്‍കിയത്. പരാതിക്ക് പിന്നാലെ സംഭവത്തില്‍ ബൈജു കൊട്ടാരക്കരയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്താന്‍ വിളിപ്പിച്ചിരുന്നുവെങ്കിലും അവര്‍ ഹാജരായിരുന്നില്ല. കേസില്‍ അനൂപിനേയും ഷോണ്‍ ജോര്‍ജിനേയും പ്രതി ചേര്‍ത്താണ് ഇപ്പോള്‍ കേസ് അന്വേഷണം പുരോഗമിക്കുന്നതെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top