News
ലാൽ സാറിന്റെ കാലിനടിയിലേക്കായിരുന്നു വീണത്; അതോടെ മോഹൻലാലും വീണു; മോഹന്‍ലാലിനെ മറിച്ചിട്ട നടി എന്ന തരത്തിലുള്ള വാർത്തകൾ…; അന്നത്തെ സ്റ്റേജ് ഷോയ്ക്കിടെ സംഭവിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തി ഹണി റോസ്!
ലാൽ സാറിന്റെ കാലിനടിയിലേക്കായിരുന്നു വീണത്; അതോടെ മോഹൻലാലും വീണു; മോഹന്‍ലാലിനെ മറിച്ചിട്ട നടി എന്ന തരത്തിലുള്ള വാർത്തകൾ…; അന്നത്തെ സ്റ്റേജ് ഷോയ്ക്കിടെ സംഭവിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തി ഹണി റോസ്!
സിനിമാ ലോകത്തെ മിന്നും താരങ്ങളിൽ തിളക്കം ഏറെയുള്ള താരം. പകരക്കാരനില്ലാത്ത നടന്ന വിസ്മയം അതാണ് മോഹൻലാൽ. സിനിമയില്‍ മാത്രമല്ല സ്‌റ്റേജ് പരിപാടികളുമായും സജീവമാണ് മോഹന്‍ലാല്‍. സംഘാടകനായും പെര്‍ഫോമറായും അദ്ദേഹം എത്താറുണ്ട്. പാട്ടും അഭിനയവുമൊക്കെയായി സദസിനെ കോരിത്തരിപ്പിക്കാറുണ്ട് മോഹൻലാൽ.
താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. അമ്മയുടെ പരിപാടികളിലെല്ലാം സജീവമാണ് മോഹന്‍ലാല്‍. അമ്മയുടെ ഷോയ്ക്കിടയില്‍ ഡാന്‍സ് ചെയ്യുമ്പോള്‍ മോഹന്‍ലാല്‍ വീണത് വലിയ വാര്‍ത്തയായിരുന്നു. നമിത പ്രമോദിനും ഹണി റോസിനും ഷംന കാസിമിനും ഇനിയയ്ക്കുമൊപ്പമായി ചുവടുവെക്കുകയായിരുന്നു അദ്ദേഹം.
താനാണ് ആദ്യം വീണതെന്ന് ഹണി റോസ് പറയുന്നു. ഫ്‌ളവേഴ്‌സ് ഒരുകോടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ഹണി റോസ് ഈ സംഭവത്തെ കുറിച്ച് പറഞ്ഞത്.
“മോഹന്‍ലാലിനെ ഇടിച്ചിട്ടതല്ല ചെറുതായി മറിച്ചിട്ടതായിരുന്നു. നല്ല മഴയുള്ള സമയത്തായിരുന്നു പരിപാടി. ഫ്‌ളോര്‍ നനഞ്ഞിരിക്കുകയായിരുന്നു. എന്റെ ആദ്യത്തെ പരിപാടിയായിരുന്നു അത്. അതിന്റെ ടെന്‍ഷനിലായിരുന്നു ഞാന്‍. മറ്റുള്ളവരെല്ലാം അവിടെ വെള്ളമുണ്ട്, സൂക്ഷിക്കണമെന്നെല്ലാം പറയുന്നുണ്ടായിരുന്നു. ആ പാട്ട് കഴിയാറായിരുന്നു. ഒരു സൈഡില്‍ നിന്ന് ഓടിവന്ന് ഒരു മൂവ്‌മെന്റ് ചെയ്യാനുണ്ടായിരുന്നു.
ലാല്‍ സാര്‍ നടുവില്‍ നിന്ന് ഡാന്‍സ് ചെയ്യുന്നുണ്ടായിരുന്നു. ഞാന്‍ സൈഡില്‍ നിന്നും ഓടിവന്നതും സ്ലിപ്പായി വീണു. രണ്ടുമൂന്ന് സ്റ്റെപ്പടുത്തപ്പോഴായിരുന്നു വീണത്. അതാരും കണ്ടിരുന്നില്ല. ലാല്‍ സാറിന്റെ കാലിന്റെ ഇടയിലായിരുന്നു ഞാന്‍ വീണത്. അതോടെ അദ്ദേഹവും വീണു. അദ്ദേഹത്തിനെന്നല്ല ആര്‍ക്കും ഒന്നും മനസിലായിരുന്നില്ല. ഭൂമിയിലേക്കങ്ങ് താഴ്ന്ന് പോയാല്‍ മതിയെന്നായിരുന്നു എനിക്ക്. അത്രയ്ക്കും തകര്‍ന്നുപോയിരുന്നു.
പെട്ടെന്ന് തന്നെ അദ്ദേഹം ചാടിയെഴുന്നേറ്റ് ആ പെര്‍ഫോമന്‍സ് കംപ്ലീറ്റ് ചെയ്തിരുന്നു. ഞങ്ങളെയെല്ലാം പിടിച്ച് എഴുന്നേല്‍പ്പിച്ചിരുന്നു. ഗ്രീന്‍ റൂമില്‍ പോയി ഞാന്‍ അദ്ദേഹത്തോട് സോറി പറഞ്ഞിരുന്നു. വെള്ളം ഉള്ളത് കൊണ്ടല്ലേ എനിക്കറിയാം. കുഴപ്പമില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മോഹന്‍ലാലിനെ മറിച്ചിട്ട നടി എന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ അത് വലിയ വാർത്തയായിരുന്നു.
മികച്ച നായകൻ ആയി മാത്രമല്ല, നല്ലൊരു കോഡിനേറ്ററായും മോഹന്‍ലാല്‍ നില്‍ക്കാറുണ്ട്. എല്ലാവരുടേയും കാര്യങ്ങള്‍ നോക്കാറുണ്ട്. അത്രയധികം സപ്പോര്‍ട്ടീവാണ്. ഒരു ബോണ്‍ ആക്ടര്‍ എന്നാണ് അദ്ദേഹത്തെ ആളുകള്‍ പറയാറുള്ളത്.
അദ്ദേഹം എടുക്കുന്ന ഹാര്‍ഡ് വര്‍ക്ക് എന്താണെന്ന് നേരിട്ട് കാണാനായിട്ടുണ്ട്. അങ്ങനെയുള്ള കുറച്ച് പേരെ ഇന്‍ഡസ്ട്രിയിലുള്ളൂ. നന്നായി അധ്വാനിച്ചാണ് അദ്ദേഹം ഇന്നത്തെ അവസ്ഥയിലേക്കെത്തിയത. അദ്ദേഹത്തിനൊപ്പം മോണ്‍സ്റ്റര്‍ എന്ന ചിത്രം ചെയ്തിരുന്നു. മേക്കപ്പില്ലാത്ത ക്യാരക്ടറായിരുന്നു അതെന്നും ഹണി റോസ് പറഞ്ഞിരുന്നു.
about honey rose
