Connect with us

പ്രതീക്ഷ നശിച്ച് ഒരു തരി പ്രതീക്ഷ പോലുമില്ലാതെയിരിക്കുന്ന സമയമായിരുന്നു ആ ബുക്ക് വായിക്കുന്നത് ; ഷൈൻ ടോം ചാക്കോ പറയുന്നു !

Actor

പ്രതീക്ഷ നശിച്ച് ഒരു തരി പ്രതീക്ഷ പോലുമില്ലാതെയിരിക്കുന്ന സമയമായിരുന്നു ആ ബുക്ക് വായിക്കുന്നത് ; ഷൈൻ ടോം ചാക്കോ പറയുന്നു !

പ്രതീക്ഷ നശിച്ച് ഒരു തരി പ്രതീക്ഷ പോലുമില്ലാതെയിരിക്കുന്ന സമയമായിരുന്നു ആ ബുക്ക് വായിക്കുന്നത് ; ഷൈൻ ടോം ചാക്കോ പറയുന്നു !

മലയാള സിനിമയിലെ യുവതാരമാണ് ഷൈന്‍ ടോം ചാക്കോ. സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികച്ച ഒരുപിടി കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സിനിമയിൽ സജീവമായി വരുന്ന സമയത്താണ് ഷൈനെതിരെ മയക്കുമരുന്ന് കേസും അതിനെ തുടർന്നുണ്ടായ ജയിൽവാസവുമെല്ലാം വാർത്തകളിൽ നിറഞ്ഞു നിന്നിത്. ഇപ്പോഴിതാ ജയിൽ വാസത്തിനിടെ താൻ വായിച്ച പുസ്‌തകം തന്റെ ജീവിതം മാറ്റിയെന്നാണ് ഷൈൻ പറഞ്ഞിരിക്കുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടൻ മനസ് തുറന്നത്.

പ്രതീക്ഷ നശിച്ച് ഒരു തരി പ്രതീക്ഷ പോലുമില്ലാതെയിരിക്കുന്ന സമയമായിരുന്നു പൗലോ കൊയ്‌ലോയുടെ ‘ദി ഫിഫ്ത്ത് മൗണ്ടൻ’ എന്ന പുസ്‌തകത്തിന്റെ മലയാളം പതിപ്പ് തന്റെ സെല്ലിൽ എത്തുന്നത്. അത് ഞാൻ വായിക്കാൻ തുടങ്ങിയപ്പോൾ അടുത്ത പേജിൽ എന്താണ് എന്താണ് എന്ന തോന്നൽ ഉണ്ടായി, അങ്ങനെ ആ പ്രതീക്ഷ എന്ന കാര്യം വീണ്ടും തന്റെ ജീവിതത്തിലേക്ക് വന്നു.

പ്രതീക്ഷ, വിശ്വാസം എന്നീ വാക്കുകളുടെ ഇമോഷനും അർത്ഥവുമൊക്കെ വീണ്ടും തന്നിലേക്ക് വന്നതങ്ങനെയാണ്. ജയിൽ എങ്ങനെയാണെന്ന് വച്ചാൽ കറക്റ്റ് ഏഴര ആകുമ്പോൾ ഫുഡ് വരും, പത്ത് മണി ആകുമ്പോഴേക്കും ലൈറ്റ് ഓഫ് ചെയ്ത് കിടക്കണം. പിന്നെ ലൈറ്റ് ഇട്ട് വായിക്കാനോ പാട്ട് കേൾക്കനോ അങ്ങനെ ഒന്നും പറ്റില്ല. അപ്പോൾ പിന്നെ പുസ്തകം അടച്ചു വെയ്ക്കും. പിന്നെ അടുത്ത പേജിൽ എന്താണെന്ന പ്രതീക്ഷയോടെയാകും കിടക്കുകയെന്നും ഷൈൻ പറഞ്ഞു.

തനിക്ക് ആ പ്രതീക്ഷ വന്നതോടെ പിന്നെ മറ്റൊരു പുസ്‌തകവും വായിച്ചിട്ടില്ലെന്നും ഷൈൻ പറഞ്ഞു. സംസാരത്തിനിടെ ജയിൽ വാസം നൽകുന്നത് എന്തിനാണെന്നും ഷൈൻ പറയുന്നുണ്ട്. നമ്മുടെ സ്വാതന്ത്ര്യത്തെ കട്ട് ചെയ്ത് അവരുടെ ചട്ടക്കൂടിൽ നിർത്തി പരിശീലിപ്പിക്കുന്ന രീതിയാണ്. അത് നല്ലതാണ്. നമ്മുടെ ഇവിടെ ആളുകൾ അതിന്റെ മോശമായിട്ടാണ് എടുക്കുന്നത്. ആളുകളെ ജയിലിൽ അയക്കുന്നത് നല്ല ചിട്ട വരാനൊക്കെയാണ്. ഇവിടെ അവരെ വേറെ രീതിയിൽ ചിത്രീകരിച്ച് അതിലും വലിയ ഭീകരരായി മാറ്റുമെന്നും ഷൈൻ പറയുന്നു.

Continue Reading
You may also like...

More in Actor

Trending

Recent

To Top