ആ നടിയുടെ സംസാര രീതിയും ചിരിയുമെല്ലാം തനിക്ക് പണ്ട് മുതലേ ഇഷ്ടമാണ്, ഇന്നും ആ ഇഷ്ടത്തിന് കുറവ് വന്നിട്ടില്ല; തനിക്ക് ക്രഷ് തോന്നിയ നടിയെ കുറിച്ച് നമിത പ്രമോദ്

മലയാളികളുടെ പ്രിയങ്കരിയാണ് നമിത പ്രമോദ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ഇപ്പോഴിതാ ഒരിടവേളയ്ക്കുശേഷം മലയാള സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് നമിത പ്രമോദ്.
തിരിച്ച് വരവിന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിനിടെ നമിത പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. തനിക്ക് ക്രഷ് തോന്നിയ താരത്തെ കുറിച്ചാണ് നമിത പറഞ്ഞത്. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടി അനുഷ്ക ഷെട്ടിയാണ്. അവരോടാണ് തനിക്ക് ക്രഷ് തോന്നിയിട്ടുള്ളതെന്നും നമിത പറഞ്ഞു.
താനൊരു ആണായിരുന്നെങ്കില്‍ അനുഷ്കയെ പ്രെപ്പോസ് ചെയ്തേനെ എന്നും അഭിമുഖത്തിനിടെ നമിത പറയുന്നുണ്ട്. അനുഷ്കയുടെ സംസാര രീതിയും ചിരിയുമെല്ലാം തനിക്ക് പണ്ട് മുതലെ ഇഷ്ടമാണ്. ഇന്നും ആ ഇഷ്ടത്തിന് കുറവ് വന്നിട്ടില്ലെന്നും നമിത പറഞ്ഞു.
ജയസൂര്യയെ പ്രധാന കഥാപാത്രമാക്കി നാദിര്‍ഷ സംവിധാനം ചെയ്ത ‘ഈശോ’ ആണ് നമിതയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം. മറ്റു ചില ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. 2020 ല്‍ പുറത്തിറങ്ങിയ ‘അല്‍ മല്ലു’ ആയിരുന്നു ഒടുവില്‍ തിയേറ്റില്‍ എത്തിയ നമിത ചിത്രം.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...