News
ജിഷിനും വരദയും വിവാഹ മോചിതരായോ.. ?; കണ്ടുപിടിത്തങ്ങളും കൊണ്ടുവന്ന പാപ്പരാസികളെ വരച്ച വരയിൽ നിർത്തി വരദ!
ജിഷിനും വരദയും വിവാഹ മോചിതരായോ.. ?; കണ്ടുപിടിത്തങ്ങളും കൊണ്ടുവന്ന പാപ്പരാസികളെ വരച്ച വരയിൽ നിർത്തി വരദ!
സെലിബ്രിറ്റികളെ സംബന്ധിച്ചു ഗോസിപ്പികൾ ഒരു പുത്തരിയല്ല. വിവാഹം പ്രണയം വിവാഹമോചനം എന്ന് വേണ്ട എല്ലാം അവരെക്കാള്‍ ആദ്യം അറിയുന്നത് അല്ലെങ്കിൽ പറഞ്ഞുണ്ടാക്കുന്നത് ഒരു പക്ഷെ പാപ്പരാസികള്‍ ആയിരിയ്ക്കും. ചില ഗോസിപ്പുകള്‍ ചിലപ്പോള്‍ സത്യമായെന്നും വരാം.. എന്നാല്‍ ചിലതൊക്കെ കല്ലു വച്ച നുണകളും ആയിരിയ്ക്കും.
അത്തരത്തിൽ ഏറ്റവും പുതുതായി പ്രചരിയ്ക്കുന്നത് നടി വരദയും നടന് ജിഷിന് മോഹനും വിവാഹ മോചിതരായി എന്ന വാര്‍ത്തയാണ്. വിവാഹ മോചന വാര്‍ത്തകള്‍ ശക്തമായി പ്രചരിച്ചുകൊണ്ടിരിയ്ക്കെ വരദ പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറലാവുന്നു.
“ജിഷിനും വരദയും വിവാഹ മോചിതരായി. ജിഷിന് ഒപ്പമുള്ള ഫോട്ടോകള്‍ എല്ലാം വരദ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ നിന്നും ഡിലീറ്റ് ചെയ്തു എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്ക് ഒപ്പമാണ് വിവാഹ മോചിതരായി എന്ന വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നത്. മാത്രവുമല്ല, അടുത്തിടെ യൂട്യൂബ് ചാനല്‍ ആരംഭിച്ച വരദ തന്റെ ‘ഡേ ഇന്‍ മൈ ലൈഫും’, ‘ഹോം ടൂറും’ ചെയ്തിരുന്നു.
അതിലൊന്നും ജിഷിനെ കാണാന്‍ ഇല്ല. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് വിവാദ മോചന വാര്‍ത്തകള്‍ വിശ്വാസയോഗ്യമാക്കി പാപ്പരാസികൾ മാറ്റിയത്.
എന്നാല്‍ ജിഷിന് ഒപ്പമുള്ള ഫോട്ടോകള്‍ വരദ ഡിലീറ്റ് ചെയ്തു എന്നത് വാസ്തവ വിരുദ്ധമാണ്. പൊതുവെ വരദ കുടുംബ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത് കുറവാണ്. വല്ലപ്പോഴും പങ്കുവച്ച കുടുംബ ചിത്രങ്ങള്‍ ഇപ്പോഴും ഇന്‍സ്റ്റഗ്രാമിലുണ്ട്.
നേരത്തെ ഡേ വിത്ത് എ സ്റ്റാര്‍ എന്ന ഷോയില്‍, വരദയ്ക്കും തനിയ്ക്കും വ്യത്യസ്ത സമയങ്ങളിലാണ് ഷൂട്ടിങ് ഷെഡ്യൂള്‍, അതിനാല്‍ മാസത്തില്‍ പരസ്പരം കാണുന്നത് വളരെ കുറവാണ് എന്ന് ജിഷിന് പറഞ്ഞിരുന്നു. ഒരുപക്ഷെ അതുകൊണ്ടാവാം വരദയുടെ യൂട്യൂബ് വീഡിയോയില്‍ ജിഷിന് അപ്രത്യക്ഷനായത്.
ഈ സാഹചര്യത്തിലാണ് വിവാഹ മോചന വാര്‍ത്തകള്‍ അന്തവും കുന്തവും ഇല്ലാതെ പ്രചരിയ്ക്കുന്നത്. നേരത്തെ പല തവണ വിവാഹ മോചന വാര്‍ത്തകള്‍ പുറത്ത് വന്നുവെങ്കിലും ജിഷിനോ വരദയോ പ്രതികരിച്ചിരുന്നില്ല. ഇതെല്ലാം പാര്‍ട്ട് ഓഫ് ഗെയിം എന്ന ഭാവമാണ് ജിഷിന്. ഇപ്പോള്‍ പരിധി കടന്നതോടെ ഇന്‍സ്റ്റഗ്രാമിലൂടെ വരദ പ്രതികരിച്ചു. ‘എന്റെ മൂക്ക് തൊടുന്ന ഇടത്ത് നിങ്ങളുടെ സ്വാതന്ത്രം’ അവസാനിയ്ക്കും എന്നാണ് വരദയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. പരിധി കടന്നാല്‍ ഒരുപക്ഷെ വരദ ശക്തമായി പ്രതികരിച്ചേക്കും.
about varadha
