Connect with us

പ്രണയദിനം അരികിലെത്തിയിരിക്കെ ധ്യാനം മുഖ്യം; ചിത്രം പങ്കുവെച്ച് ഉണ്ണി മുകുന്ദൻ

Social Media

പ്രണയദിനം അരികിലെത്തിയിരിക്കെ ധ്യാനം മുഖ്യം; ചിത്രം പങ്കുവെച്ച് ഉണ്ണി മുകുന്ദൻ

പ്രണയദിനം അരികിലെത്തിയിരിക്കെ ധ്യാനം മുഖ്യം; ചിത്രം പങ്കുവെച്ച് ഉണ്ണി മുകുന്ദൻ

മലയാളത്തിന്‍റെ പ്രിയ താരമാണ് ഉണ്ണി മുകുന്ദൻ. ഇപ്പോഴിതാ വാലന്‍റൈൻസ് ദിനം അടുത്തിരിക്കെ പുതിയൊരു പോസ്റ്റ് സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.

പ്രണയദിനം അരികിലെത്തിയിരിക്കെ ധ്യാനം മുഖ്യം എന്ന ക്യാപ്ഷനുമായാണ് ചിത്രം പങ്കുവെച്ചത്
ഒരു ചിത്രം പങ്കുവെച്ചിരിക്കുകായണ് അദ്ദേഹം. കട്ടിലിൽ തലയിണയിൽ മുഖം പൂഴ്ത്തി കിടക്കുന്ന ഉണ്ണിയാണ് ചിത്രത്തിലുള്ളത്. അടുത്ത് മൊബൈലും പവർബാങ്കും ഹെഡ്ഫോണുമുണ്ട്. രസകരമായ കമന്‍റുകളാണ് ചിത്രത്തിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.

നിങ്ങള് എത്ര നാൾ സിംഗിള്‍ ആയി നടക്കും ഉണ്ണിയേട്ടാ, ആത്മാർത്ഥ സ്നേഹത്തിനു അല്ലെങ്കിലും ഇവിടെ ഒരു വിലയും ഇല്ലല്ലോ എന്നാണ് ഒരു ആരാധികയുടെ കമന്‍റ്. ഇത് ഏതു ആസനം ആണ് ഉണ്ണിയേട്ടാ എന്നാണ് വേറൊരാളുടെ കമന്‍റ്. ജിമ്മിൽ വർക്ക്‌ ചെയ്തു തളർന്നതല്ലേ എന്നാണ് വേറൊരാളുടെ കമന്റ് . കഴിഞ്ഞ ദിവസം ജിമ്മിലേക്ക് പോകുന്നതും വര്‍ക്കൗട്ട് ചെയ്യുന്നതും അലറി വിളിക്കുന്നതും തളര്‍ന്ന് നിലത്ത് കിടക്കുന്നതുമായ വീഡിയോകൾ ഉണ്ണി തന്നെ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. മേപ്പടിയാനാണ് ഉണ്ണിയുടേതായി ഉടൻ പുറത്തിറങ്ങാനായിരിക്കുന്ന സിനിമ.

More in Social Media

Trending

Recent

To Top