ജന്മാഷ്ടമി അവധി ദിനങ്ങളില്‍ പോലും സിനിമയ്ക്ക് ആളില്ല, അക്ഷയ് കുമാറിന്റെ ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയ ചിത്രമായി മാറി ‘രക്ഷാബന്ധന്’; തിയേറ്ററുകളില്‍ നിന്ന് മാറ്റാന്‍ സാധ്യത

അക്ഷയ് കുമാറിന്റെ ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയ ചിത്രമായി മാറി ‘രക്ഷാബന്ധന്’. ആഗസ്റ്റ് 25ന് വിജയ് ദേവരക്കൊണ്ടയുടെ ലൈഗറെത്തുന്നതോടെ ചിത്രത്തെ തിയേറ്ററുകളില്‍ നിന്ന് മാറ്റാനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍. 70 കോടി രൂപയ്ക്ക് മേല്‍ പണമിറക്കി നിര്‍മ്മിച്ച ചിത്രമാണ് രക്ഷാബന്ധന്.
ഭേദപ്പെട്ട തുടക്കം റിലീസ് ദിവസം ലഭിച്ചെങ്കിലും പിന്നീട് തിയേറ്ററിലെത്തുന്നവരുടെ എണ്ണം കുത്തനെ കുറയുകയായിരുന്നു. ചിത്രം റിലീസ് ചെയ്ത് ഒമ്പതാം ദിവസമാവുമ്പോള്‍ ആകെ നേടിയത് 38 കോടി രൂപ മാത്രമാണ്. ജന്മാഷ്ടമി അവധി ദിനങ്ങളില്‍ പോലും സിനിമയ്ക്ക് ആളുകളെത്തിയില്ല.
ഈ വര്‍ഷം ഇറങ്ങിയ അക്ഷയ് കുമാര്‍ ചിത്രങ്ങളെല്ലാം പരാജയപ്പെട്ടു. ബച്ചന് പാണ്ഡെ, സമ്രാട്ട് പൃഥ്വിരാജ് എന്നീ ചിത്രങ്ങളെല്ലാം വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. ആനന്ദ് എല്‍ റായ്യാണ് രക്ഷാബന്ധന് സംവിധാനം ചെയ്തത്. കോമഡിഡ്രാമ വിഭാഗത്തിലിറങ്ങുന്ന ചിത്രത്തില്‍ സഹോദര സ്നേഹവും പ്രമേയമാകുന്നുണ്ട്.
നാല് സഹോദരിമാരുടെ സഹോദരനായാണ് അക്ഷയ് കുമാര്‍ എത്തുന്നത്. അവരുടെ വിവാഹ ശേഷം മാത്രമേ ബാല്യകാലസഖിയുമായുള്ള തന്റെ വിവാഹം നടത്തൂവെന്ന് തീരുമാനിച്ചയാളാണ് ചിത്രത്തിലെ നായകന്. ഇവരുടെ ജീവിതത്തില്‍ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളാണ് ചിത്രം പറയുന്നത്. ഭൂമി പട്നേകര്‍ ആണ് ചിത്രത്തില്‍ നായിക. ആഗസ്റ്റ് 11നാണ് ചിത്രം തിയറ്ററുകളിലെത്തിയത്.
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...