പറഞ്ഞപ്പോള്‍ ഞാന്‍ പോയി വീണ് ചില്ല് പൊട്ടി ദേഹത്തെല്ലാം ഗ്ലാസ് കയറി രക്തം വന്നു. ഉടന്‍ ആശുപത്രിയില്‍ കൊണ്ടു പോയി; ആ മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് ബാബു ആന്റണി
പറഞ്ഞപ്പോള്‍ ഞാന്‍ പോയി വീണ് ചില്ല് പൊട്ടി ദേഹത്തെല്ലാം ഗ്ലാസ് കയറി രക്തം വന്നു. ഉടന്‍ ആശുപത്രിയില്‍ കൊണ്ടു പോയി; ആ മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് ബാബു ആന്റണി
പറഞ്ഞപ്പോള്‍ ഞാന്‍ പോയി വീണ് ചില്ല് പൊട്ടി ദേഹത്തെല്ലാം ഗ്ലാസ് കയറി രക്തം വന്നു. ഉടന്‍ ആശുപത്രിയില്‍ കൊണ്ടു പോയി; ആ മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് ബാബു ആന്റണി
നിരവധി ആക്ഷന്‍ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാബു ആന്റണി. ഇപ്പോഴിതാ നാടോടി എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ സംഘട്ടനം ചെയ്തപ്പോള്‍ സംഭവിച്ച അപകടത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ബാബു ആന്റണി. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത നാടോടിയില്‍ വില്ലന്‍ വേശഷമായിരുന്നു ബാബു ആന്റണിക്ക്.
‘എനിക്ക് സംഘട്ടന രംഗങ്ങള്‍ ചെയ്യുമ്പോള്‍ ഡ്യൂപ്പിനെ വെക്കുന്നതിനോട് താല്പര്യമില്ല. നാടോടിയിലെ സംഘട്ടനം എടുക്കുമ്പോള്‍ ഗ്ലാസ് ഇട്ട മേശയിലേക്ക് വീഴുന്ന രംഗമുണ്ട്.’ ‘മോഹന്‍ലാല്‍ ആക്ഷന്‍ കാണിക്കുമ്പോള്‍ ഞാന്‍ തലകുത്തി മറിഞ്ഞ് അതിന് മുകളിലേക്ക് വീഴണം. ശരിക്കും ഗ്ലാസ് തന്നെയായിരുന്നു വച്ചിരുന്നത്. ആക്ഷന്‍ കാണിക്കുന്നതിന് മുമ്പ് തന്നെ മോഹന്‍ലാല്‍ ദൈവമേ എന്ന് വിളിച്ച ശേഷമാണ് തുടങ്ങിയത്.’
‘പക്ഷെ ആക്ഷന്‍ പറഞ്ഞപ്പോള്‍ ഞാന്‍ പോയി വീണ് ചില്ല് പൊട്ടി ദേഹത്തെല്ലാം ഗ്ലാസ് കയറി രക്തം വന്നു. ഉടന്‍ ആശുപത്രിയില്‍ പോയി മരുന്നൊക്കെ വെച്ചു. ആക്ഷന്‍ ശരിയായ ചെയ്യണമെന്നാണ് ആഗ്രഹം. നായകന് അടിക്കുമ്പോള്‍ പറന്ന് പോയി വീഴുന്ന രംഗങ്ങളില്‍ ഒന്നും അഭിനയിക്കാന്‍ താല്പര്യമില്ല’ എന്നാണ് ബാബു ആന്റണി പറയുന്നത്.
1992ല്‍ ആണ് നാടോടി റിലീസ് ചെയ്തത്. മോഹിനിയായിരുന്നു ചിത്രത്തില്‍ നായിക. അതേസമയം, മണിരത്നം ഒരുക്കുന്ന പൊന്നിയിന്‍ സെല്വന് ആണ് ബാബു ആന്റണിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. ഒമര്‍ ലുലു ചിത്രം പവര്‍ സ്റ്റാര്‍ ആണ് താരത്തിന്റെതായി പ്രഖ്യാപിച്ച മറ്റൊരു ചിത്രം.
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...