Connect with us

ആ സ്ത്രീ തെറ്റാണോ പറയുന്നത് എന്ന് നുണ പരിശോധന നടത്തിയാല്‍ ശാസ്ത്രീയമായി തെളിയിക്കാനാകും; ദിലീപ് എന്ന വ്യക്തിയോട് ബാലചന്ദ്ര കുമാര്‍ ചെയ്ത കാര്യത്തോട് ഏതെങ്കിലുമൊരാള്‍ക്ക് ദേഷ്യം തോന്നി ബാലചന്ദ്ര കുമാറിന് ഒരു പണി കൊടുക്കണം എന്ന് തോന്നിയതാകാമെന്ന് രാഹുല്‍ ഈശ്വര്‍

Malayalam

ആ സ്ത്രീ തെറ്റാണോ പറയുന്നത് എന്ന് നുണ പരിശോധന നടത്തിയാല്‍ ശാസ്ത്രീയമായി തെളിയിക്കാനാകും; ദിലീപ് എന്ന വ്യക്തിയോട് ബാലചന്ദ്ര കുമാര്‍ ചെയ്ത കാര്യത്തോട് ഏതെങ്കിലുമൊരാള്‍ക്ക് ദേഷ്യം തോന്നി ബാലചന്ദ്ര കുമാറിന് ഒരു പണി കൊടുക്കണം എന്ന് തോന്നിയതാകാമെന്ന് രാഹുല്‍ ഈശ്വര്‍

ആ സ്ത്രീ തെറ്റാണോ പറയുന്നത് എന്ന് നുണ പരിശോധന നടത്തിയാല്‍ ശാസ്ത്രീയമായി തെളിയിക്കാനാകും; ദിലീപ് എന്ന വ്യക്തിയോട് ബാലചന്ദ്ര കുമാര്‍ ചെയ്ത കാര്യത്തോട് ഏതെങ്കിലുമൊരാള്‍ക്ക് ദേഷ്യം തോന്നി ബാലചന്ദ്ര കുമാറിന് ഒരു പണി കൊടുക്കണം എന്ന് തോന്നിയതാകാമെന്ന് രാഹുല്‍ ഈശ്വര്‍

കഴിഞ്ഞ ദിവസമായിരുന്നു സംവിധായകന്‍ ബാലചന്ദ്ര കുമാറിന് എതിരെ വന്നിരുന്ന പീഡന പരാതി വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നത്. ദിലീപുമായി അടുത്ത ബന്ധമുളളവരുടെ പേരുകള്‍ പോലീസ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ ഇത് കൊണ്ട് തന്നെ വ്യാജ പരാതിക്ക് പിന്നില്‍ ദിലീപ് ആണെന്ന് സംശയിക്കുന്നതായി ബാലചന്ദ്ര കുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇതിന് പിന്നാലെ, ബാലചന്ദ്ര കുമാറിന് എതിരെയുളള പീഡന പരാതി വ്യാജമാണെന്ന് വന്നത് പോലെ ദിലീപിന് എതിരെയുളള പരാതിയും വ്യാജമാണെന്ന് തെളിയുമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ദിലീപ് അനുകൂലിയായ രാഹുല്‍ ഈശ്വര്‍.

ഒരു പുരുഷന് എതിരെയും ഒരു വ്യാജ പരാതിയും വരരുത്. കാരണം നാളെ ഏത് പുരുഷന് എതിരെയും ഉപയോഗിക്കാനുളള ഒരു വടിയായി ഇത് മാറും. ഈ പരാതി വ്യാജമാണെന്ന് നേരത്തെയും വാര്‍ത്ത വന്നിരുന്നു. അന്ന് താന്‍ ബാലചന്ദ്ര കുമാറിന് മെസ്സേജ് അയച്ച് സന്തോഷം അറിയിച്ചിരുന്നു. ഏതൊരു പുരുഷന് എതിരെയും ഇങ്ങനെ ഒരു വ്യാജ പരാതി പാടില്ല.

ദിലീപാണ് പിന്നിലെന്ന് പോലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ദിലീപ് കാശ് കൊടുത്തിട്ടാണ് ചെയ്തത് എന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടോ. ദിലീപ് എന്ന വ്യക്തിയോട് ബാലചന്ദ്ര കുമാര്‍ ചെയ്ത കാര്യത്തോട് ഏതെങ്കിലുമൊരാള്‍ക്ക് ദേഷ്യം തോന്നി ബാലചന്ദ്ര കുമാറിന് ഒരു പണി കൊടുക്കണം എന്ന് തോന്നിയതാകാം. ആ സ്ത്രീയെ നുണ പരിശോധന നടത്തിയാല്‍ മതി.

ആ സ്ത്രീ തെറ്റാണോ പറയുന്നത് എന്ന് നുണ പരിശോധന നടത്തിയാല്‍ ശാസ്ത്രീയമായി തെളിയിക്കാനാകും. ബാലചന്ദ്ര കുമാറിന് എതിരെയുളളത് വ്യാജ പരാതിയാണ് എന്ന് പോലീസ് പറയുന്നത് പോലെ നാളെ ദിലീപ്, വിജയ് ബാബു, സിവിക് ചന്ദ്രന്‍ ഇവരുടെ കാര്യങ്ങളും വ്യാജ പരാതിയാണ് എന്ന് തെളിയും. ബാലചന്ദ്ര കുമാര്‍ വ്യാജ പരാതിയില്‍ നിന്ന് രക്ഷപ്പെട്ടാല്‍ തനിക്ക് സന്തോഷമേ ഉളളൂ.

ഒരു പുരുഷനും ഒരു വ്യാജ പരാതിയില്‍പ്പെട്ട് കിടക്കരുത്. ഇതിന് പിന്നില്‍ ദിലീപിനെ വലിച്ചിഴക്കണമെന്ന് പോലീസിന് പോലും ഇല്ല. ദിലീപ് ഫോണ്‍ വിളിച്ചുവെന്നോ സ്വാധീനിച്ചുവെന്നോ പോലീസ് പോലും പറയുന്നില്ല. ബാലചന്ദ്ര കുമാറിനോട് പലര്‍ക്കും ദേഷ്യമുണ്ടാകും. ബൈജു പൗലോസ് അടക്കം ചില പോലീസുകാര്‍ക്ക് ദിലീപിനോട് വിരോധമുണ്ട് എന്ന സാഹചര്യം നമുക്കറിയാം. ആ സാഹചര്യത്തിലും പോലീസ് പോലും ദിലീപ് ആണെന്ന് പറയുന്നില്ല.

ഇത് ബാലചന്ദ്ര കുമാറിന് കിട്ടിയ ഒരു വിജയമാണ്. അതില്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. അദ്ദേഹമടക്കം ഒരു പുരുഷനും വ്യാജ കേസില്‍ പെടരുത്. താന്‍ ഇന്നും നാളെയും മറ്റന്നാളും ബാലചന്ദ്ര കുമാറിനെ എതിര്‍ക്കും. പക്ഷേ അദ്ദേഹമെന്ന വ്യക്തിയെ ബഹുമാനിച്ച് കൊണ്ട് അദ്ദേഹത്തിന്റെ വാദങ്ങളെ ആണ് എതിര്‍ക്കുന്നത്. ബാലചന്ദ്ര കുമാറിനെ കള്ളക്കേസില്‍ കുടുക്കിയത് ആണെങ്കില്‍ അവര്‍ക്കെതിരെ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കണം.

ദിലീപിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ട. ഇത് രണ്ടും രണ്ട് കേസാണ്. അതുകൊണ്ട് ഇതിന് പിന്നില്‍ ദിലീപ് ആണ് എന്ന് ആരോപിക്കുന്നതില്‍ യാതൊരു അര്‍ത്ഥവും ഇല്ല, രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഇതൊരു വ്യാജ പരാതിയാണ് എന്ന് എല്ലാവര്‍ക്കും അറിയാമെന്ന് ബാലചന്ദ്ര കുമാര്‍ പറഞ്ഞു. പരാതിക്കാരിയെ കെട്ടിയിറക്കിയതെന്ന് പകല്‍ പോലെ വ്യക്തമാണ് എന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നവരെ വ്യക്തിപരമായി അറിയുന്നതാണ്. അവര്‍ ആരുമായും തനിക്ക് വ്യക്തിപരമായ ശത്രുത ഇല്ല. അവര്‍ ഒരു സംഘമായി പ്രവര്‍ത്തിച്ചിട്ടാണ് പരാതി ഉണ്ടാക്കിയത് എന്ന് വ്യക്തമാണ്. പക്ഷേ അവര്‍ ചെയ്തത് എല്ലാം ദിലീപിനെ സഹായിക്കുന്നതിലേക്ക് വേണ്ടിയാകാം. കിംഗ് പിന്‍ എന്നത് ദിലീപ് തന്നെയാണ് എന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

റിപ്പോര്‍ട്ടില്‍ പറയുന്ന വ്യാസന്‍ ദിലീപിന്റെ വീട്ടില്‍ കിടന്നുറങ്ങുന്ന ആളാണ്. സ്‌കൂള്‍ തലം മുതല്‍ ഒരുമിച്ച് പഠിച്ച ആളാണ്. അദ്ദേഹവും താനുമായി എന്താണ് വൈരാഗ്യം. എല്ലാവരുമായും സൗഹൃദം ഉണ്ടായിരുന്നതാണ്. ദിലീപിനോട് അടുത്ത ബന്ധം ഇവര്‍ക്കുണ്ട്. അതാണ് ദിലീപിന് പങ്കുണ്ട് എന്ന് സംശയിക്കുന്നത്. പോലീസ് സ്വമേധയാ കേസെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ താന്‍ പരാതി നല്‍കുമെന്നും ബാലചന്ദ്ര കുമാര്‍ വ്യക്തമാക്കി.

More in Malayalam

Trending

Recent

To Top