നിരവധി ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തിളങ്ങി നില്‍ക്കുന്ന താരമാണ് തപ്‌സി പന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുമുണ്ട്. ഇപ്പോഴിതാ ബോളിവുഡിലെ സിനിമാ ബഹിഷ്‌ക്കരണ കാംപയിനുകള്‍ തമാശയായി മാറിയെന്ന് പറയുകയാണ് നടി.
ആമിര്‍ ഖാന്‍ ചിത്രം ‘ലാല്‍ സിങ് ഛദ്ദ’യ്‌ക്കെതിരെ സംഘ്പരിവാര്‍ അനുകൂലികളുടെ നേതൃത്വത്തില്‍ നടക്കുന്ന ബഹിഷ്‌ക്കരണ കാംപയിനിനിടെയാണ് താപ്‌സിയുടെ പ്രതികരണം. സോഷ്യല്‍ മീഡിയയിലെ പുതിയ ട്രെന്‍ഡുകള്‍ തന്നെ ബാധിക്കുന്നില്ലെന്നും തപ്‌സി കൂട്ടിച്ചേര്‍ത്തു.
‘ബഹിഷ്‌ക്കരണ ആഹ്വാനവും ട്രോളുകളും ദിവസവും നടക്കുകയാണെങ്കില്‍ ഇതൊന്നും ആരെയും ബാധിക്കാതെയാകും. അത് വെറുംപണിയാകും. സിനിമാരംഗത്തെ മറ്റുള്ളവരുടെ സ്ഥിതി എന്താണെന്ന് അറിയില്ല. എന്നാല്‍, എനിക്കും അനുരാഗിനും അതൊരു തമാശയായി മാറിയിട്ടുണ്ടെന്നും താപ്‌സി പറഞ്ഞു.
അതേസമയം, അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രം ‘ദൊബാറ’ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു. ചിത്രത്തില്‍ തപ്‌സിയാണ് പ്രധാന വേഷത്തിലെത്തിയത്. പവൈല്‍ ഗുലാട്ടിയും രാഹുല്‍ ഭട്ടും വിവിധ വേഷങ്ങളിലെത്തുന്നു. ചിത്രത്തിനെതിരെയും സോഷ്യല്‍ മീഡിയയില്‍ ബഹിഷ്‌ക്കരണ ആഹ്വാനം നടക്കുന്നുണ്ട്.
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ്കലാഭവന്‍ മണി. അദ്ദേഹം മണ്മറഞ്ഞിട്ട് ഏഴ് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും...
കഴിഞ്ഞ ദിവസമായിരുന്നു നടന് സുരേഷ് ഗോപിയെ സത്യജിത്ത് റായ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ അധ്യക്ഷനായി നിയമിച്ചതായുള്ള വാര്‍ത്ത പുറത്തെത്തിയത്....