Connect with us

വിചാരണ കോടതിയെ മാറ്റാനുള്ള അതിജീവിതയുടെ ആവശ്യം കേസ് നീട്ടിക്കൊണ്ടുപോകുകയെന്ന ലക്ഷ്യത്തോടെ, പുതിയ ജാമ്യ ഹര്‍ജി; അതിജീവിതയ്‌ക്കെതിരെ പള്‍സര്‍ സുനി

Malayalam

വിചാരണ കോടതിയെ മാറ്റാനുള്ള അതിജീവിതയുടെ ആവശ്യം കേസ് നീട്ടിക്കൊണ്ടുപോകുകയെന്ന ലക്ഷ്യത്തോടെ, പുതിയ ജാമ്യ ഹര്‍ജി; അതിജീവിതയ്‌ക്കെതിരെ പള്‍സര്‍ സുനി

വിചാരണ കോടതിയെ മാറ്റാനുള്ള അതിജീവിതയുടെ ആവശ്യം കേസ് നീട്ടിക്കൊണ്ടുപോകുകയെന്ന ലക്ഷ്യത്തോടെ, പുതിയ ജാമ്യ ഹര്‍ജി; അതിജീവിതയ്‌ക്കെതിരെ പള്‍സര്‍ സുനി

കേരളക്കരയാകെ ഉറ്റുനോക്കുന്ന കേസായ നടി ആക്രമിക്കപ്പെട്ട കേസില്‍ ഓരോ ദിവസം കഴിയും തോറും അപ്രതീക്ഷിതയ ട്വിസ്റ്റുകളാണ് സംഭവിക്കുന്നത്. ഒരു സിനിമാക്കഥയെ വെല്ലും വിധത്തിലുള്ള സംഭവവികാസങ്ങളാണ് നടക്കുന്നത്. ഇപ്പോഴിതാ ഈ കേസിലേ ഒന്നാം പ്രതിയായ പള്‍സര്‍ സുനി പുതിയ ജാമ്യ ഹര്‍ജിയുമായി രംഗത്തെത്തിയിരിക്കുകയാണ്. അഞ്ച് വര്‍ഷമായി താന്‍ വിചാരണ തടവുകാരനാണെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് വിചാരണ കോടതിയില്‍ ഹര്‍ജി നല്‍കിയത്.

കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും സുനി ഹര്‍ജിയില്‍ പറയുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ കോടതിയെ മാറ്റാനുള്ള അതിജീവിതയുടെ ആവശ്യം കേസ് നീട്ടിക്കൊണ്ടുപോകുകയെന്ന ലക്ഷ്യത്തോടെയാണെന്നാണ് സുനി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ് കേസ്. നേരത്തേ സിബിഐ കോടതിയില്‍ ഉണ്ടായിരുന്ന കേസ് കോടതി ജഡ്ജി മാറിയതോടെ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയിരുന്നു. ഇതിനെതിരെ അതിജീവിത രംഗത്തെത്തിയിരുന്നു.

എന്നാല്‍ കേസില്‍ കാലതാമസം വരുത്തുകയെന്ന ഉദ്ദേശത്തോടെയാണ് അതിജീവിതയുടെ നീക്കം എന്നാണ് സുനിയുടെ ഹര്‍ജിയിലെ ആരോപണം. കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ ജയിലില്‍ കഴിയുകയാണെന്നും കേസിലെ മറ്റ് പ്രതികള്‍ എല്ലാവരും തന്നെ പുറത്താണെന്നും പള്‍സര്‍ സുനി ഹര്‍ജിയില്‍ പറയുന്നു. നേരത്തേ കേസില്‍ ജാമ്യം തേടി സുപ്രീം കോടതിയെ സുനി സമീപിച്ചിരുന്നു. എന്നാല്‍ സുനിയുടെ ആവശ്യം കോടതി തള്ളുകയായിരുന്നു.

കോടതിയിലും പോലീസിലും നല്‍കിയ മൊഴിയില്‍ സുനിക്കെതിരായ ആരോപണങ്ങളില്‍ അതിജീവിത ഉറച്ച് നില്‍ക്കുകയാണ്, അതിനാല്‍ വിചാരണയുടെ ഈ ഘട്ടത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്നായിരുന്നു കോടതി അന്ന് വ്യക്തമാക്കിയത്. അതേസമയം മുമ്പ് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ പള്‍സര്‍ സുനി തൃശ്ശൂരിലെ മാനസിക ചികിത്സാ കേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നു. ജയില്‍വാസം അനന്തമായി നീളുന്നത് മാനസിക പിരിമുറക്കുത്തിന് കാരണമായതിനെ തുടര്‍ന്നാണ് ചികിത്സ തേടിയതെന്നായിരുന്നു റിപ്പോര്‍ട്ട്. സുനി ആത്മഹത്യ പ്രവണത കാണിച്ചെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ പരിശോധനയില്‍ അസ്വാഭാവികമായൊന്നും കണ്ടെത്താത്ത സാഹചര്യത്തില്‍ പെട്ടെന്ന് തന്നെ സുനിയെ ഡിസ്ചാര്‍ജ് ചെയ്തു.അതേസമയം തന്റെ മകന് മാനസിക പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നും ചിലര്‍ മകനെ മാനസിക രോഗിയാക്കാന്‍ ശ്രമിക്കുകയാണെന്നുമായിരുന്നു അന്ന് സുനിയുടെ അമ്മ ആരോപിച്ചത്. മാനസിക രോഗിയാക്കി തീര്‍ക്കാനുള്ള ശ്രമം ഉണ്ടാകുമെന്ന് അവന് അറിയാമായിരുന്നുവെന്നും ശോഭന പറഞ്ഞിരുന്നു.

അതേസമയം, കോടതി മാറ്റം ചോദ്യം ചെയ്ത് അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് കേരള ഹൈക്കോടതി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറി. വിചാരണ സിബിഐ കോടതിയില്‍ നിന്ന് ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത് ചോദ്യം ചെയ്താണ് അതിജീവിത കോടതിയെ സമീപിച്ചത്. ജഡ്ജി ഹണി എം വര്‍ഗീസ് വിചാരണ നടത്തരുത് എന്നായിരുന്നു ആവശ്യം. നേരത്തെ മെമ്മറി കാര്‍ഡ് കേസിലും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറിയിരുന്നു. ഇതോടെ അതിജീവിതയുടെ ഹര്‍ജി മറ്റൊരു കോടതി പരിഗണിക്കും.

സെഷന്‍സ് ജഡ്ജ് ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും ജഡ്ജിയുടെ ഭര്‍ത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മില്‍ ബന്ധമുണ്ടെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ഹൈക്കോടതി നേരത്തെ ഒരു ഉത്തരവിലൂടെയാണ് സെഷന്‍സ് കോടതിയില്‍ നിന്ന് കേസ് പ്രത്യക കോടതിയിലേക്ക് മാറ്റിയത്.

എന്നാല്‍ ഈ കേസ് മറ്റൊരു അഡ്മിനിസ്‌ട്രേറ്റീവ് ഉത്തരവിലൂടെ വീണ്ടും സെഷന്‍സ് കോടതിയിലേക്ക് മറ്റുകയാണ് ചെയ്തത്. ഇത് നിയമപരമല്ലെന്നും അതിജീവതയുടെ ഹര്‍ജിയിലുണ്ട്. കേസില്‍ തീര്‍പ്പുണ്ടാക്കുന്നത് വരെ സെഷന്‍സ് കോടതിയിലെ വിചാരണ സ്‌റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

കോടതിയില്‍ നിന്ന് നടിയുടെ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട്‌ ്രൈകം ബ്രാഞ്ച് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നാണ് നേരത്തെ ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്‍മാറിയത്. കോടതിയുടെ കസ്റ്റഡിയിലിരിക്കെ നടിയെ ആക്രമിച്ച പകര്‍ത്തിയ ദൃശ്യങ്ങള്‍ സൂക്ഷിച്ച മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു രണ്ട് വട്ടം മാറിയെന്നും ഇതില്‍ വിചാരണ കോടതി തുടര്‍ നടപടി സ്വീകരിച്ചില്ലെന്നുമായിരുന്നു ഈ കേസിലെ ്രൈകം ബ്രാഞ്ച് ഹര്‍ജി. ജഡ്ജിയ്‌ക്കെതിരെയും ഹര്‍ജിയില്‍ ആരോപണമുണ്ടായിരുന്നു. നേരത്തെ അതിജീവിത നല്‍കിയ സമാന ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും കൗസര്‍ എടപ്പഗത്ത് പിന്‍മാറിയിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top