Malayalam
ലൈഗര്‍ 200 കോടിയിലെത്തിയാല്‍ കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം ജവാന് കഴിച്ച് ആഘോഷിക്കും; വിജയ് ദേവരക്കൊണ്ട
ലൈഗര്‍ 200 കോടിയിലെത്തിയാല്‍ കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം ജവാന് കഴിച്ച് ആഘോഷിക്കും; വിജയ് ദേവരക്കൊണ്ട
തന്റെ ഏറ്റവും പുതിയ ചിത്രം ലൈഗര്‍ നൂറ് കോടി കളക്ഷന്‍ നേടിയാല്‍ കേരളത്തിലെ എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും ജവാന് വാങ്ങി നല്‍കുമെന്ന് നടന് വിജയ് ദേവരകൊണ്ട. ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം താരം കൊച്ചിയില്‍ എത്തിയിരുന്നു. അവിടെ നടന്ന പരിപാടിക്കിടയാണ് അദ്ദേഹം ഇതേക്കുറിച്ച് സംസാരിച്ചത്.
ലൈഗര്‍ നൂറു കോടി കളക്ഷന്‍ നേടിയാല്‍ എങ്ങനെയാവും ആഘോഷിക്കുക എന്നായിരുന്നു അദ്ദേഹത്തോടുള്ള ചോദ്യം. താന്‍ മിനിമം 200 കോടിയില്‍ നിന്നാണ് എണ്ണാന്‍ ആരംഭിക്കുന്നത് എന്നും ഈ ചിത്രം കേരളത്തില്‍ വമ്പന്‍ വിജയമായാല്‍ ഇവിടെ വന്നു മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം ജവാന് കഴിച്ച് ആഘോഷിക്കുമെന്നാണ് വിജയ് പറഞ്ഞത്.
വിജയ് ദേവരകൊണ്ട, അനന്യപൂരി എന്നിവരെ പ്രധാന കഥാപാത്രമാക്കി പുരി ജഗനാഥ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ലൈഗര്‍. കരണ്‍ ജൊഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒന്നിലധികം ഭാഷകളില്‍ റിലീസ് ചെയ്യാന്‍ പോകുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെ അണിനിക്കുന്നുണ്ട്.
രമ്യ കൃഷ്ണന്, റോണിത് റോയ്, അലി ബാഷ, മകരന്ധ് ദേശ്പാണ്ഡെ, വിഷു റെഡ്ഡി, അബ്ദുല്‍ ഖാദിര്‍ അമിന്‍ എന്നിവരും ബോക്സിങ് ഇതിഹാസമായ മൈക്ക് ടൈസനും അഭിനയിച്ചിട്ടുണ്ട്.
അനന്യ പാണ്ഡെ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിന് ക്യാമറ ചെയ്തിരിക്കുന്നത് വിഷ്ണു ശര്‍മയാണ്, എഡിറ്റ് ചെയ്തത് ജുനൈദ് സിദ്ദിഖി എന്നിവരാണ്. ബോക്സിങിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഇതിന്റെ െ്രെടലെര്‍, ഇതിലെ ഗാനങ്ങളെന്നിവ സൂപ്പര്‍ ഹിറ്റാണ്. തനിഷ്ക് ബാഗ്ചിയാണ്, ആറ് പാട്ടുകളും ഏഴ് ആക്ഷന്‍ രംഗങ്ങളുമുള്ള ഈ ചിത്രത്തിന് സംഗീതം പകര്‍ന്നത്.
