News
ഷൂട്ടിംഗിനിടെ നാസറിന് പരിക്ക്; നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഷൂട്ടിംഗിനിടെ നാസറിന് പരിക്ക്; നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് നാസര്‍. ഇപ്പോഴിതാ സിനിമാ ചിതീരകരണത്തിനിടെയുണ്ടായ അപകടത്തില്‍ നടന് നാസറിന് പരിക്ക്. സ്പാര്‍ക്ക് എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ആയിരുന്നു അപകടം. തെലങ്കാന പൊലീസ് അക്കാദമിയില്‍ വച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. പരിക്കുപറ്റിയ നാസറിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സായാജി ഷിന്‍ഡേ, നടിമാരായ സുഹാസിനി, മെഹ്റീന്‍ പിര്‍സാദ എന്നിവരോടൊപ്പമുള്ള രംഗം ചിത്രീകരിക്കുന്നതിനിടെ ആണ് അപകടമുണ്ടായത്. പടിയില്‍ നിന്നും കാല്‍വഴുതി നാസര്‍ വീഴുക ആയിരുന്നുവെന്നാണ് വിവരം. നടന്റെ പരിക്ക് ഗുരുതരമല്ലെന്നും വിശ്രമത്തിലാണെന്നും ഭാര്യ കമീല അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, ശരവണ സ്റ്റോഴ്സ് ഉടമ ശരവണന്റെ സിനിമാ അരങ്ങേറ്റമായ ദ് ലെജന്‍ഡില്‍ ആണ് നാസര്‍ ഒടുവില്‍ അഭിനയിച്ചത്. ജെ ഡി ജെറി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ സ്വന്തം പേരില്‍ തന്നെയുള്ള ഒരു ശാസ്ത്രജ്ഞനെയാണ് ശരവണന് അവതരിപ്പിച്ചിരിക്കുന്നത്.
മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വനിലും നാസര്‍ ഒരു പ്രധാനവേഷം ചെയ്യുന്നുണ്ട്. ഇതിഹാസ സാഹിത്യകാരന് കല്‍ക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്നം ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.
