Connect with us

ഈശ്വരാ ചതിച്ചല്ലോ, ആ കണക്ക് കൂട്ടലുകൾ തെറ്റി! ദിലീപിനെതിരെ മറ്റൊരു കേസ് കൂടി വരുന്നു, ലോകോത്തര ട്വിസ്റ്റ്, ഉടൻ അത് സംഭവിക്കുമോ?

News

ഈശ്വരാ ചതിച്ചല്ലോ, ആ കണക്ക് കൂട്ടലുകൾ തെറ്റി! ദിലീപിനെതിരെ മറ്റൊരു കേസ് കൂടി വരുന്നു, ലോകോത്തര ട്വിസ്റ്റ്, ഉടൻ അത് സംഭവിക്കുമോ?

ഈശ്വരാ ചതിച്ചല്ലോ, ആ കണക്ക് കൂട്ടലുകൾ തെറ്റി! ദിലീപിനെതിരെ മറ്റൊരു കേസ് കൂടി വരുന്നു, ലോകോത്തര ട്വിസ്റ്റ്, ഉടൻ അത് സംഭവിക്കുമോ?

നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം അവസാനിക്കാൻ മാസങ്ങൾ ബാക്കിനിൽക്കവെയാണ് ദിലീപിനെതിരെ നിർണ്ണായക വെളിപ്പെടുത്തലുമായി സംവിധായകൻ ബാലചന്ദ്രകുമാര്‍ എത്തിയത്. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരേ ലൈംഗികപീഡന ആരോപണവുമായി ഒരു യുവതി രംഗത്ത് വന്നത്. പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. കഴിഞ്ഞ ദിവസം ബാലചന്ദ്ര കുമാറിന് എതിരായ പീഡന പരാതി വ്യാജമാണെന്ന് പോലീസ് കണ്ടെത്തി

ഇതിന്റെ പശ്ചാത്തലത്തില്‍ ദിലീപിനെതിരെ പുതിയ കേസ് കൂടി രജിസ്റ്റര്‍ ചെയ്‌തേക്കും. ഇക്കാര്യത്തില്‍ വിദഗ്ധരുമായി ആലോചിച്ചുവരികയാണെന്ന് ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

ദിലീപും നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനിയും തമ്മില്‍ നേരത്തെ ബന്ധമുണ്ട്, ദിലീപിന്റെ വീട്ടില്‍ വച്ച് നടി ആക്രമിക്കപ്പെടുന്ന വീഡിയോ കണ്ടു, ഒരു വിഐപിയാണ് നടിയുടെ വീഡിയോ ദിലീപിന്റെ വീട്ടിലെത്തിച്ചത്, അന്വേഷണ സംഘാംഗങ്ങളെ അപായപ്പെടുത്താന്‍ ഈ സംഘം ഗൂഢാലോചന നടത്തി തുടങ്ങി ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച വ്യക്തിയാണ് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ തുടരന്വേഷണം നടന്നിരുന്നു. ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പ്രതി ചേര്‍ത്ത് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയുമുണ്ടായി. ഇതിനിടെയാണ് ബാലചന്ദ്ര കുമാറിനെതിരെ കണ്ണൂര്‍ സ്വദേശിനി പീഡന പരാതി നല്‍കിയത്. കാര്യമായ അന്വേഷണം നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി യുവതി പിന്നീട് സംസ്ഥാന പോലീസ് മേധാവിയെ കാണാനും എത്തിയിരുന്നു.

കൊച്ചി കമ്മീഷണര്‍ക്കാണ് യുവതിയുടെ പരാതി ലഭിച്ചത്. തുടര്‍ നടപടികള്‍ക്കായി പരാതി എളമക്കര പോലീസിന് കൈമാറി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി. എന്നാല്‍ പരാതിയില്‍ കഴമ്പില്ലെന്ന് ബോധ്യമായി എന്നാണ് പോലീസ്് ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്. പോലീസ് റിപ്പോര്‍ട്ടില്‍ സന്തോഷമുണ്ടെന്ന് ബാലചന്ദ്ര കുമാര്‍ പ്രതികരിച്ചു. തനിക്കെതിരെ വ്യാജ പരാതി നല്‍കിയ യുവതിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബാലചന്ദ്ര കുമാര്‍ പ്രതികരിച്ചു. ഇക്കാര്യങ്ങള്‍ വിദഗ്ധരുമായി പരിശോധിച്ചുവരികയാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷിയാണ് ഞാന്‍. സാക്ഷിയെ അപകീര്‍ത്തിപ്പെടുത്തിയാല്‍ നടി ആക്രമിക്കപ്പെട്ട കേസിന് ബലക്ഷയമുണ്ടാകുമായിരുന്നു. അവരുദ്ദേശിച്ചത് അതായിരുന്നു. പക്ഷേ, ആ ഉദ്ദേശം തെറ്റിപ്പോയി എന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

തനിക്കെതിരായ പീഡന പരാതി സംബന്ധിച്ച് വിശദമായി അന്വേഷിച്ചാല്‍ ദിലീപിലേക്ക് ചെന്നെത്തുമെന്നാണ് എന്റെ വിശ്വാസം. നടി ആക്രമിക്കപ്പെട്ട കേസ് പരിഗണനയ്ക്ക് വരുമ്പോള്‍ തനിക്കെതിരായ നീക്കങ്ങളും കോടതി പരിഗണിച്ചേക്കും. ദിലീപിനെതിരെ കേസ് കൊടുക്കേണ്ടി വന്നാല്‍ കൊടുക്കും. ഇക്കാര്യം വിദഗ്ധരുമായി ആലോചിച്ചുവരികയാണെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

ബാലചന്ദ്ര കുമാറിനെതിരായ പീഡന പരാതി വ്യാജമാണെന്ന അന്വേഷണ റിപ്പോര്‍ട്ട് ഇന്‍സ്‌പെക്ടര്‍ കെജി കൃഷ്ണന്‍ പോറ്റിയാണ് ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. സംവിധായകനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു. പരാതിക്കാരി പോലീസില്‍ ഹാജരായിട്ടില്ല. നോട്ടീസ് കൈപ്പറ്റിയിട്ടില്ല. വിലാസത്തില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും പോലീസ് കോടതിയെ അറിയിച്ചു. പത്ത് വര്‍ഷം മുമ്പ് ബാലചന്ദ്ര കുമാര്‍ എറണാകുളത്തെ വീട്ടില്‍ വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. ജോലി വാഗ്ദാനം ചെയ്താണ് പീഡിപ്പിച്ചതെന്നും വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചു. ഇവരുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. പരാതി നല്‍കിയതില്‍ മറ്റൊരു സംവിധായകന് പങ്കുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ ശേഷം നിരവധി കേസുകളില്‍ പ്രതിയാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ബാലചന്ദ്രകുമാര്‍ ആരോപിച്ചിച്ചു

More in News

Trending

Recent

To Top