ഇന്ത്യ, സിംഗപ്പൂര്‍, ബഹറൈന്‍, ഹോംഗ് കോംഗ് എന്നീ രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത്’ നെറ്റ്ഫ്ലിക്സിലെ ഗ്ലോബല്‍ ടോപ് ടെന്നില്‍ സ്ഥാനം പിടിച്ച് ‘ഡാര്ലിംഗ്സ്’
ഇന്ത്യ, സിംഗപ്പൂര്‍, ബഹറൈന്‍, ഹോംഗ് കോംഗ് എന്നീ രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത്’ നെറ്റ്ഫ്ലിക്സിലെ ഗ്ലോബല്‍ ടോപ് ടെന്നില്‍ സ്ഥാനം പിടിച്ച് ‘ഡാര്ലിംഗ്സ്’
ഇന്ത്യ, സിംഗപ്പൂര്‍, ബഹറൈന്‍, ഹോംഗ് കോംഗ് എന്നീ രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത്’ നെറ്റ്ഫ്ലിക്സിലെ ഗ്ലോബല്‍ ടോപ് ടെന്നില്‍ സ്ഥാനം പിടിച്ച് ‘ഡാര്ലിംഗ്സ്’
ആലിയ ഭട്ട് നായികയായി എത്തിയ ചിത്രമാണ് ‘ഡാര്ലിംഗ്സ്’. മലയാളി താരം റോഷന് മാത്യുവും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ജസ്മീത് കെ റീന്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. നെറ്റ്ഫ്ലിക്സില്‍ ഡയറക്ട് റിലീസ് ആയിട്ട് എത്തിയ ചിത്രം ഇപ്പോഴും ട്രെന്‍ഡിംഗാണ്.
നെറ്റ്ഫ്ലിക്സിലെ ഗ്ലോബല്‍ ടോപ് ടെന്നില്‍ തുടര്‍ച്ചയായി രണ്ടാഴ്ച നാലാം സ്ഥാനത്തുണ്ടായിരുന്ന ‘ഡാര്ലിംഗ്സ്’ ഇപ്പോള്‍ രണ്ടാമത് എത്തിയിരിക്കുകയാണ്. 24 മില്യണ്‍ മണിക്കൂറിലധികം വാച്ചിംഗ് അവേഴ്സും ചിത്രത്തിനായി. യുകെ, ബ്രസീല്‍ തുടങ്ങിയവ ഉള്‍പ്പടെ 28 രാജ്യങ്ങളില്‍ ചിത്രം ട്രെന്‍ഡിംഗിലാണ്.
ഇന്ത്യ, സിംഗപ്പൂര്‍, ബഹറൈന്‍, ഹോംഗ് കോംഗ് തുടങ്ങിയ രാജ്യങ്ങളില്‍ ചിത്രം ഒന്നാം സ്ഥാനത്തുമാണ്. വിജയ് വര്‍മയും ഷെഫാലി ഷായും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നു. ഗാര്‍ഹിക പീഡനം ചര്‍ച്ച ചെയ്യുന്ന ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും അഭിനന്ദനങ്ങള്‍ ലഭിക്കുന്നു. അഭിനേതാക്കളുടെ പ്രകടനത്തെയും പ്രേക്ഷകര്‍ അഭിനന്ദിക്കുന്നു
ആലിയ ഭട്ടിന്റെ നിര്‍മാണ കമ്പനി ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണ് ‘ഡാര്ലിംഗ്സ്’ എന്ന പ്രത്യേകതയുമുണ്ട്. എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മാണം. റെഡ് ചില്ലീസ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ഷാരൂഖും നിര്‍മാണത്തില്‍ പങ്കാളിയാകുന്നു. റെഡ് ചില്ലീസിന്റെ ഒപ്പം ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയാകുന്നതില്‍ അഭിമാനമുണ്ടെന്ന് ആലിയ ഭട്ട് പറഞ്ഞിരുന്നു.
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മോഹൻലാൽ നായകനായി എത്തി, ആന്റണി പെരുമ്പാവൂർ നിർമിച്ച് പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഒപ്പം. ഇപ്പോഴിതാ ഈ ചിത്രത്തിൽ അനുവാദമില്ലാതെ അപകീർത്തി...