Malayalam
നായിക യഥാര്‍ത്ഥ പ്രേതത്തെ നേരില്‍ കണ്ട് നിലവിളിച്ചു; മാന്ത്രികന്‍ സിനിമയുടെ ചിത്രീകരണ വേളയില്‍ നടന്ന ഭയപ്പെടുത്തിയ സംഭവങ്ങളെ കുറിച്ച് ചിത്രത്തിന്റെ സംവിധായകന്‍
നായിക യഥാര്‍ത്ഥ പ്രേതത്തെ നേരില്‍ കണ്ട് നിലവിളിച്ചു; മാന്ത്രികന്‍ സിനിമയുടെ ചിത്രീകരണ വേളയില്‍ നടന്ന ഭയപ്പെടുത്തിയ സംഭവങ്ങളെ കുറിച്ച് ചിത്രത്തിന്റെ സംവിധായകന്‍
ജയറാമും പൂനം ബാജ്വയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരുന്ന ചിത്രമായിരുന്നു മാന്ത്രികന്‍. ഫൊറര്‍ പാറ്റേണിലിറക്കിയ ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചിരുന്നത്. ഇപ്പോഴിതാ ഈ സിനിമയുടെ ചിത്രീകരണ സമയത്തുണ്ടായ ഭയപ്പെടുത്തുന്ന അനുഭവങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് സംവിധായകനായ അനില്‍ കുമാര്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
മൂന്ന് ചെറുപ്പക്കാരുടെ കഥ പറഞ്ഞ ചിത്രത്തിന്റെ ലോക്കെഷന്‍ ഗുണ്ടല്‍പേട്ടും, കൂര്‍ഗുമായിരുന്നു. കൂര്‍ഗില്‍ ചിത്രീകകരണവുമായി ബന്ധപ്പെട്ടെടുത്ത റിസോര്‍ട്ടിലാണ് പേടിപ്പിക്കുന്ന അനുഭവങ്ങള്‍ നടന്നത്. റിസോര്‍ട്ടിന്റെ മുന്‍പില്‍ സ്ഥാപിച്ചിട്ടുള്ള ഒരു ഫോട്ടോയില്‍ നിന്നാണ് തുടക്കം. ഭാര്യയെ ചേര്‍ത്ത് പിടിച്ചു നില്‍ക്കുന്ന ഭര്‍ത്താവിന്റെ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം റിസോര്‍ട്ടിന്റെ മുന്‍പില്‍ സ്ഥാപിച്ചിരുന്നു.
ആ റിസേര്‍ട്ടിന്റെ ഉടമയുടെതായിരുന്നു ചിത്രം. അവിടെയുണ്ടായിരുന്ന വൃദ്ധനോട് അവരെപ്പറ്റി കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഭാര്യ ആ റിസോര്‍ട്ടിനുള്ളില്‍ തൂങ്ങി മരിച്ചെന്നും അതിന് ശേഷം ഭര്‍ത്താവ് കുറച്ച് മാറി കുതിര ലായത്തില്‍ താമസമാക്കിയെന്നുമാണ് അദ്ദേഹം പറഞ്ഞത്. എന്തിനാണ് അവര്‍ മരിച്ചതെന്നായി പിന്നീട് എല്ലാവരുടെയും അന്വേഷണം. താനും ഒരിക്കല്‍ അവരെ കാണണമെന്ന് കൊതിച്ചിരുന്നെന്നും അനില്‍ കുമാര്‍ പറഞ്ഞു.
എന്നാല്‍ പെട്ടെന്ന് ഒരു ദിവസം പുറത്തിരുന്ന് ഫോണ്‍ ചെയ്യുകയായിരുന്ന പൂനം ഉറക്കെ കരയുന്നത് കേട്ടാണ് എല്ലാവരും പുറത്തേയ്ക്ക് ഓടിയത്. പിന്നീട് കാര്യം തിരക്കിയപ്പോള്‍ മനസ്സിലാകാന്‍ പറ്റാത്ത ഭാഷയില്‍ ഒരു സ്ത്രീ തന്നോട് സംസാരിച്ചെന്നാണ് പൂനം പറഞ്ഞ്. കാണാന്‍ ഫോട്ടോയിലെ സ്ത്രീയെ പോലെയുണ്ടായിരുന്നു എന്ന് കൂടി കേട്ടപ്പോള്‍ എല്ലാവര്‍ക്കും കാര്യം മനസ്സിലായെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.
