Connect with us

തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴി ഇല്ലാ! എന്നാലും വന്നേക്കണേ…, യുകെ, അയര്‍ലന്‍ഡ് റിലീസിനോടനുബന്ധിച്ച് പുതിയ പോസ്റ്ററുമായി ‘ന്നാ താന്‍ കേസ് കൊട്’ ടീം

Malayalam

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത ന്നാ താന്‍ കേസ് കൊട് എന്ന ചിത്രം പ്രേക്ഷക പ്രീതി സ്വന്തമാക്കി മുന്നേറുകയാണ്. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് അണിയറക്കാര്‍ പുറത്തുവിട്ട ഒരു പോസ്റ്റര്‍ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.

തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ എന്നായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്. ഈ പോസ്റ്ററിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഇടത് അനുഭാവികളായ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഏതെങ്കിലും സര്‍ക്കാരിനോ രാഷ്ട്രീയ പാര്‍ട്ടിക്കോ എതിരല്ല സിനിമ എന്ന് പ്രതികരിച്ച് കുഞ്ചാക്കോ ബോബന്‍ അടക്കമുള്ള അണിയറക്കാരും പിന്നാലെ രംഗത്തെത്തി.

ഇപ്പോഴിതാ ചിത്രത്തിന്റെ മറ്റൊരു പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ചിത്രത്തിന്റെ യുകെ, അയര്‍ലന്‍ഡ് റിലീസിനോടനുബന്ധിച്ചുള്ളതാണ് പുതിയ പോസ്റ്റര്‍. തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴി ഇല്ലാ! എന്നാലും വന്നേക്കണേ എന്നാണ് പുതിയ പോസ്റ്ററിലെ തലക്കെട്ട്.

അതേസമയം അഞ്ച് ദിവസം കൊണ്ട് 25 കോടിയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. അംബാസ് രാജീവന്‍ എന്ന മുന്‍ മോഷ്ടാവായി വേറിട്ട മേക്കോവറിലാണ് ചാക്കോച്ചന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സന്തോഷ് ടി കുരുവിളയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനു ശേഷം രതീഷ് ബാലകൃഷ്ണനും സന്തോഷ് ടി കുരുവിളയും ഒന്നിക്കുന്ന ചിത്രവുമാണിത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top