News
മുംബൈയില്‍ വെച്ച് നടന്ന ചടങ്ങില്‍ വിജയ് ദേവരക്കൊണ്ട എത്തിയത് ഓട്ടോയില്‍…; ഇത് വെറും ചീപ്പ് പ്രൊമോഷന്‍ ആണെന്ന് വിമര്‍ശനം
മുംബൈയില്‍ വെച്ച് നടന്ന ചടങ്ങില്‍ വിജയ് ദേവരക്കൊണ്ട എത്തിയത് ഓട്ടോയില്‍…; ഇത് വെറും ചീപ്പ് പ്രൊമോഷന്‍ ആണെന്ന് വിമര്‍ശനം
ലൈഗര്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേയ്ക്ക് ചുവടുവെക്കാന്‍ ഒരുങ്ങുകയാണ് വിജയ് ദേവരകൊണ്ട. ചിത്രത്തിന്റെ പ്രൊമോഷന്റെ തിരക്കിലാണ് താരം അടുത്തിടെ താരം ചിത്രത്തിന്റെ പ്രമോഷനായി ഓട്ടോയില്‍ എത്തിയതാണ് വൈറലായത്. മുംബൈയില്‍ വെച്ച് നടന്ന ചടങ്ങിലായിരുന്നു ദേവരകൊണ്ടെയുടെ എന്‍ട്രി.
കനത്ത മഴയെ അവഗണിച്ച് വിജയ് ഒരു ഓട്ടോറിക്ഷയില്‍ ഇരിക്കുന്നത് കാണാം. വെള്ള ഷര്‍ട്ടിട്ട് എത്തിയ വിജയ്‌യെ കാണാന്‍ നിരവധി പേരാണ് കാത്ത് നിന്നത്. ബോളിവുഡ് പാപ്പരാസി മാനവ് മംഗളാനി പോസ്റ്റ് ചെയ്ത വീഡിയോ ആണ് വൈറലായത്.
വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടതിന് തൊട്ടുപിന്നാലെ നിരവധി കമന്റുകളും അതിന് പിന്നില്‍ വരുന്നുണ്ട്. വളരെ വിനയമുള്ളയാള്‍ എന്നാണ് വീഡിയോക്ക് വന്ന കമന്റ്. എന്നാല്‍ ഇത് വെറും ചീപ്പ് പ്രമോഷന്‍ ആണെന്നാണ് താരത്തിന്റെ ഹേറ്റേഴ്‌സ് ഇട്ട കമന്റ്. ഇത് പ്രമോഷന്‍ ട്രിക്ക് മാത്രമാണെന്നും ചിലര്‍ കമന്റിട്ടു.
അനന്യ പാണ്ഡെ, റാമി കൃഷ്ണന്‍, റോണിത് റോയ്, വിഷു റെഡ്ഡി, അലി, മകരന്ദ് ദേശ്പാണ്ഡെ, ഗെറ്റപ്പ് ശ്രീനു എന്നിവരും പ്രധാന വേഷങ്ങളില്‍ ചിത്രത്തില്‍ എത്തുന്നു. ഇതിഹാസ അമേരിക്കന്‍ ബോക്‌സര്‍ മൈക്ക് ടൈസനും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട് മൈക്ക് ടൈസണ്‍ അതിഥി വേഷത്തില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ സിനിമ കൂടിയാണ് ലൈഗര്‍. ചിത്രത്തില്‍ ബോക്‌സറായാണ് ദേവരകൊണ്ട എത്തുന്നത്.
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)