Connect with us

സൗഹൃദം കാത്തുസൂക്ഷിക്കുന്നതിൽ ഉത്തമ ഉദാഹരണമാണ് ഭാവന; കൂട്ടുകാരിയേയും മകനേയും സന്ദർശിച്ച് താരം ; ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ !

News

സൗഹൃദം കാത്തുസൂക്ഷിക്കുന്നതിൽ ഉത്തമ ഉദാഹരണമാണ് ഭാവന; കൂട്ടുകാരിയേയും മകനേയും സന്ദർശിച്ച് താരം ; ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ !

സൗഹൃദം കാത്തുസൂക്ഷിക്കുന്നതിൽ ഉത്തമ ഉദാഹരണമാണ് ഭാവന; കൂട്ടുകാരിയേയും മകനേയും സന്ദർശിച്ച് താരം ; ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ !

മലയാളത്തിലെ വേറിട്ട നായികമാരിൽ ചുരുക്കം ചിലരിൽ ഒരാളാണ് നടി ഭാവന. എല്ലാ സ്ത്രീകൾക്കും മാതൃകയാക്കാവുന്ന വ്യക്തിത്വത്തിന് ഉടമ. നിലപാടുകളിലുള്ള വ്യക്തതയും കൃത്യതയുമാണ് ഭാവനയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നത്.

മലയാളം സിനിമാ ഇൻഡസ്ട്രിയിൽ മാത്രമല്ല തെന്നിന്ത്യ മുഴുവൻ താരത്തിന് സുഹൃത്തുക്കൾ ഉണ്ട്. അക്കൂട്ടത്തിൽ ഒരാളായ നടി മിയയെ നാളുകൾക്ക് ശേഷം ഭാവന സന്ദർശിച്ചതിന്റെ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

പാലയിൽ ഒരു ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഭാവന പ്രിയ കൂട്ടുകാരി മിയയേയും മകൻ ലൂക്കയേയും സന്ദർശിച്ചത്. ഭാവന തന്നെയാണ് മിയയ്ക്കൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.

പാലയാണ് മിയയുടെ സ്വദേശം. ഭാവനയ്ക്കൊപ്പം ഡോക്ടർ ലവ് അടക്കമുള്ള സിനിമകളിൽ മിയയും അഭിനയിച്ചിരുന്നു. നാളുകൾക്ക് ശേഷം പ്രിയ കൂട്ടുകാരികളെ ഒരുമിച്ച് ഒരു ഫ്രെയിമിൽ കണ്ട സന്തോഷത്തിലാണ് ആരാധകരും.

അഞ്ച് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് ഭാവന മലയാള സിനിമയിലേക്ക് വീണ്ടുമെത്താനുള്ള ഒരുക്കത്തിലാണ്. ആദിൽ മൈമുനാത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാ‍ർന്ന് എന്ന സിനിമയിലൂടെയാണ് ഭാവന മലയാളത്തിൽ വീണ്ടും അഭിനയിക്കുന്നത്.

ഷറഫുദ്ദീനാണ് നായക വേഷത്തിലെത്തുന്നത്. റെനീഷ് അബ്‍ദുൾ ഖാദറാണ് നി‍ർമ്മാണം. നടൻ മമ്മൂട്ടിയാണ് പോസ്റ്റർ സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചത്. കന്നട നിര്‍മ്മാതാവ് നവീനുമായുള്ള വിവാഹശേഷം കന്നട സിനിമയിലാണ് ഭാവന സജീവമായുള്ളത്.

1986 ജൂൺ ആറാം തിയതി ബാലചന്ദ്രന്റെയും പുഷ്പയുടെയും മകളായാണ് ഭാവന ജനിച്ചത്. ഒരു പക്ക തൃശൂരുക്കാരി പെൺകുട്ടി.

2002ൽ കമൽ സംവിധാനം ചെയ്‌ത നമ്മൾ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്തെത്തിയ ഭാവന തുടർന്ന് എഴുപത്തിയഞ്ചിലധികം ചിത്രങ്ങളിൽ നായികയായി തിളങ്ങി. മലയാള സിനിമയിൽ ശ്രദ്ധ നേടി തുടങ്ങിയതോടെയാണ് തമിഴ്, കന്നട സിനിമാ മേഖലകളിൽ നിന്ന് ഭാവനയെ തേടി അവസരങ്ങൾ വന്നത്.

നമ്മളിൽ പരിമളമെന്ന ചേരിയിൽ താമസിക്കുന്ന പെൺകുട്ടിയുടെ വേഷം നർമം കലർത്തി മനോഹരമായാണ് ഭാവന അവതരിപ്പിച്ചത്. ശേഷം തിളക്കം, ക്രോണിക്ക് ബാച്ചിലർ തുടങ്ങിയ സിനിമകൾ ചെയ്തു. തിളക്കത്തിൽ വളരെ കുറച്ച് സീനുകൾ മാത്രമുള്ള അതിഥി വേഷത്തിലായിരുന്നു ഭാവന എത്തിയത്.

ശേഷം മമ്മൂട്ടിയുടെ സഹോദരിയായി ക്രോണിക്ക് ബാച്ചിലർ ചെയ്തു. പിന്നീട് 2003ലാണ് ദിലീപിന്റെ നായികയായി സിഐഡി മൂസയിലൂടെ അരങ്ങേറിയത്. സിഐഡി മൂസ അന്നും ഇന്നും ഹിറ്റായ സിനിമയാണ്.

പലരും സ്ട്രസ് റിലീഫായി കാണുന്ന സിനിമ കൂടിയാണ് സിഐഡി മൂസ. അതുപോലൊരു സിനിമ ഇനി മലയാളത്തിൽ സംഭവിക്കുമോയെന്ന് തന്നെ സംശയമാണ്. പിന്നീട് നിരവധി മലയാള സിനിമകൾ ചെയ്ത ശേഷമാണ് 2006ൽ തമിഴിലേക്ക് ഭാവന ചേക്കേറുന്നത്.

ജയംരവി, മാ​ധവൻ അടക്കമുള്ള മുൻനിര തമിഴ് നടന്മാർക്കൊപ്പം ഭാവന സിനിമകൾ ചെയ്തു. ശേഷം കന്നടയിൽ നിന്നും ഭാവനയെത്തേടി അവസരങ്ങൾ വന്നു.

2018ൽ കന്നട സിനിമാ നിർമാതാവും സുഹൃത്തുമായ നവീനെ താരം വിവാഹം ചെയ്‌തു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. പൃഥ്വിരാജ്, ആസിഫ് അലി, രമ്യാ നമ്പീശൻ, സംയുക്ത വർമ, മഞ്ജു വാര്യർ തുടങ്ങി മലയാളത്തിൽ നിന്നും ഒട്ടമവധി താരങ്ങൾ ഭാവനയുടെ ഉറ്റ സുഹൃത്തുക്കളാണ്.

about bhavana

More in News

Trending

Recent

To Top