സോഷ്യൽ മീഡിയ മുഴുവൻ ആ ഒരു വ്യക്തിയെ കണ്ടത്താനുള്ള ആവേശത്തിലാണ്… “സ്റ്റാന്‍ലി എവിടെ..?’ സമൂഹമാധ്യമങ്ങളില്‍ സ്റ്റാന്‍ലിയെ തേടിയുള്ള പോസ്റ്റുകളാണ് ഇന്ന് ഏറെയും. എന്തിനെ കുറിച്ചാണെന്ന് ഒരു പിടിയും തരാത്ത വിധത്തിലാണ് സ്റ്റാന്‍ലിയെ കുറിച്ചുളള പ്രചാരണം നടക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സിനിമ താരങ്ങളായ അജു വര്‍ഗീസ്, സൈജു കുറുപ്പ്, പ്രിയാ വാര്യർ, അനാർക്കലി മരയ്ക്കാർ, സാനിയ ഇയ്യപ്പൻ, സിജു വിൽസൻ, അനുശ്രീ, നൈല ഉഷ, ആര്യ, മിഥുന് തുടങ്ങിയവരാണ് ”സ്റ്റാന്‍ലി എവിടെ.?” എന്ന പോസ്റ്റര്‍ പങ്കുവെച്ചത്.
അതേസമയം, അന്വേഷിക്കുന്ന സ്റ്റാൻലി ആരെന്ന് അറിയില്ലെങ്കിലും പോസ്റ്റിന് താഴെ പല സ്റ്റാന്‍ലിമാരും ഹാജര്‍ പറയുന്നുണ്ട്. ഏതു സ്റ്റാന്‍ലിയെ ആണ് തേടുന്നത് എന്നത് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സോഷ്യല്‍ മീഡിയ പ്രചാരണത്തിന് പിന്നാലെ കേരളത്തില്‍ അങ്ങോളം ഇങ്ങോളം ”സ്റ്റാന്‍ലി എവിടെ.?” എന്ന ചോദ്യവുമായി ഹോര്‍ഡിങ്ങുകള്‍ ഉയരുകയും ചെയ്തു.
നിഗൂഢമായ ചുവരുകള്‍ക്കിടയില്‍ ചുവന്ന സ്പ്രേ പെയിന്റ് കൊണ്ടാണ് ‘എന്റെ സുഹൃത്ത് സ്റ്റാന്‍ലി എവിടെ’ എന്ന് എഴുതിയിരിക്കുന്നത്. അപ്പോള്‍ മുതല്‍ സോഷ്യല്‍ മീഡിയയില്‍ സ്റ്റാന്‍ലിയെ തേടി അലയുകയാണ് എല്ലാവരും. ചില കമന്റുകളില്‍ സ്റ്റാന്‍ലി എവിടെയോ പോയെന്നും ചിലര്‍ താനാണ് സ്റ്റാന്‍ലി എന്ന അവകാശവാദവുമായും എത്തിയിട്ടുമുണ്ട്.
‘ആരെങ്കിലും എന്റെ സുഹൃത്തായ സ്റ്റാന്‍ലിയെ കണ്ടോ’ എന്ന ഇന്നത്തെ പോസ്റ്ററും ഇതൊരു സിനിമാ പ്രൊമോഷന്റെ ഭാഗമാണെന്ന സൂചനയും നല്‍കുന്നുണ്ട്. പരസ്യങ്ങളില്‍ മാത്രം കണ്ടുവരുന്ന ഇത്തരത്തിലുള്ളൊരു ടീസര്‍ പ്രചാരണം മലയാള സിനിമയില്‍ ആദ്യമായി ആണ് ഉപയോഗിക്കുന്നത്.
മലയാളത്തിലെ സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി മുതൽ യുവ താരങ്ങളുടെയെല്ലാം ചിത്രങ്ങളുടെ അപ്ഡേറ്റുകൾ ചിങ്ങം പിറക്കുന്നതോടെ വരാൻ സാധ്യതയുള്ളതു കൊണ്ട്, ഇവരിൽ ആരുടെ ചിത്രത്തിലാണ് സ്റ്റാൻലിയായി ഇവരെത്തുക എന്നതാണ് സോഷ്യൽ മീഡിയയുടെ ഇപ്പോഴത്തെ ചർച്ച വിഷയം.
മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ സൽമാൻ, നിവിൻ പോളി, കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ് സുകുമാരൻ, ടോവിനോ തോമസ് തുടങ്ങി ഒട്ടേറെ താരങ്ങളുടെ പേരുകൾ സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട് ഉയരുന്നുമുണ്ട്.
സ്റ്റാന്‍ലി ആരാണെന്നും സ്റ്റാന്‍ലിക്ക് പിന്നില്‍ ആരാണെന്നും അറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ താരങ്ങളുടെ ആരാധകരും എല്ലാ സിനിമാ പ്രേമികളും. മോഹൻലാൽ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, മമ്മൂട്ടി, ഉണ്ണി മുകുന്ദൻ എന്നിവരുടെയൊക്കെ പുതിയ ചിത്രങ്ങളുടെ പ്രഖ്യാപനം ചിങ്ങം ഒന്നിന് നടക്കുന്നുമുണ്ടെന്നാണ് വിവരം.
അടുത്തിടെയാണ് സീരിയൽ അഭിനേതാക്കളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും തമ്മിൽ വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ദിവ്യയുടെ രണ്ടുമക്കളും...
കുടുംബവിളക്കിലെ സുമിത്രയായി ടി.വി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് മീര വാസുദേവൻ. തന്മാത്ര എന്ന ചിത്രത്തിലൂടെ തന്റെ വരവറിയിച്ച നടി...
പിറന്നുവീണ് അഞ്ചാം ദിവസത്തിൽ ഒരു ചിത്രത്തിലെ നായികയാകുകയെന്ന അപൂർവ്വ ഭാഗ്യം ഒരു പെൺകുഞ്ഞിനു ലഭിച്ചിരിക്കുന്നു. മാജിക് ഫ്രെയിം സിനിമകളുടെ എക്സിക്കുട്ടീവ് പ്രൊഡ്യൂസറായ...