News
പെരിയാറിന്റെ പ്രതിമ തകര്‍ക്കാന്‍ ആഹ്വാനം; സംവിധായകന് കനല് കണ്ണന് അറസ്റ്റില്‍
പെരിയാറിന്റെ പ്രതിമ തകര്‍ക്കാന്‍ ആഹ്വാനം; സംവിധായകന് കനല് കണ്ണന് അറസ്റ്റില്‍
തെന്നിന്ത്യന്‍ സംഘട്ടന സംവിധായകന് കനല് കണ്ണന് അറസ്റ്റില്‍. പെരിയാറിന്റെ പ്രതിമ തകര്‍ക്കാന്‍ ആഹ്വാനം ചെയ്തതിനാണ് അറസ്റ്റ്. തന്തൈ പെരിയാര്‍ ദ്രാവിഡര്‍ കഴകത്തിന്റെ പരാതിയില്‍ ചെന്നൈ സൈബര്‍ െ്രെകം പോലീസാണ് നടപടിയെടുത്തത്. ഞായറാഴ്ച രാത്രി പുതുച്ചേരിയില്‍ വെച്ചാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഹിന്ദു മുന്നണിയുടെ ആര്‍ട്ട് ആന്റ് കള്‍ച്ചര്‍ വിഭാഗത്തിന്റെ പ്രസിഡന്റാണ് കനല് കണ്ണന്. ശ്രീരംഗത്തെ ശ്രീരംഗനാഥ ക്ഷേത്രത്തിന് പുറത്തുള്ള പെരിയാര്‍ പ്രതിമ തകര്‍ക്കാനാണ് ഈ അടുത്ത് നടത്തിയ പ്രസംഗത്തില്‍ കനല് കണ്ണന്റെ ആഹ്വാനം.
ഒരു ലക്ഷത്തോളം ഹിന്ദു വിശ്വാസികള്‍ ആണ് ശ്രീരംഗനാഥര്‍ ക്ഷേത്രത്തില്‍ ആരാധനയ്ക്കായി എത്തുന്നത്. എന്നാല്‍, ക്ഷേത്രത്തിന് എതിര്‍വശത്തായി ദൈവം ഇല്ലെന്ന് പറഞ്ഞയാളുടെ പ്രതിമയാണ് സ്ഥാപിച്ചിരിക്കുന്നതെന്നായിരുന്നു കനല് കണ്ണന് പ്രസംഗത്തില്‍ പരാമര്‍ശിച്ചത്.
അറസ്റ്റിന്റെ സൂചന ലഭിച്ചതിന് തൊട്ടുപിന്നാലെ മുന്‍കൂര്‍ ജാമ്യത്തിനുള്ള നീക്കം കനല് കണ്ണന് നടത്തിയിരുന്നു. എന്നാല്‍ അത് നിരസിക്കുകയായിരുന്നു.
