ശരവണസ്റ്റോര്‍ ഉടമ ശരവണന് അരുള്‍ നായകനായി എത്തിയ ചിത്രമായിരുന്നു ദി ലെജന്‍ഡ്. ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും സമ്മിശ്ര പ്രതികരണം ആയിരുന്നു ലഭിച്ചത്. ബോക്സ് ഓഫീസ് കളക്ഷനും മോശം ആയിരുന്നു. വന്‍ മുടക്ക് മുതലില്‍ ഒരുക്കിയ ചിത്രം സംവിധാനം ചെയ്തത് ജെ ഡി ജെറിയാണ്.
എന്നാല്‍ ഇത് കൊണ്ടൊന്നും ശരവണന് അരുള്‍ തോറ്റു പിന്മാറില്ല എന്നാണ് പുറത്ത് വരുന്ന പുതിയ റിപ്പോര്‍ട്ട്.തന്റെ ആദ്യ ചിത്രം ‘ദ ലെജന്‍ഡി’ന് ശേഷം അദ്ദേഹത്തിന്റേതായി പുതിയ സിനിമ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
ചിത്രത്തിനായി സംവിധായകനുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. പുതിയ റിപ്പോര്‍ട്ട് എത്തിയതോടെ താരത്തിന്റെ ആരാധകര്‍ ആവേശത്തിലാണ്. രണ്ടാം വരവില്‍ ഇടിവെട്ട് ഐറ്റവുമായിട്ടാകും ഞങ്ങളുടെ ലെജന്‍ഡ് എത്തുക എന്നാണ് താരത്തിന്റെ ആരാധകര്‍ പറയുന്നത്.
ജെ ഡി ജെറിയാണ് ലെജന്‍ഡ് ചിത്രം സംവിധാനം ചെയ്തത്. ഉര്‍വ്വശി റൗട്ടേല, സുമന്, ഹരീഷ് പേരടി, വംശി കൃഷ്ണ, നാസര്‍, റോബോ ശങ്കര്‍, യോഗി ബാബു, പ്രഭു തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. അന്തരിച്ച നടന് വിവേകിന്റെ അവസാന സിനിമകളിലൊന്നാണിത്. ശാസ്ത്രജ്ഞനായ നായകന് സ്വന്തം ഗ്രാമത്തിലേക്ക് വരുന്നതും തുടര്‍ന്ന് മെഡിക്കല്‍ മാഫിയക്കെതിരെയുള്ള അയാളുടെ പോരാട്ടവുമാണ് സിനിമയുടെ കഥ.
പ്രശസ്ത കന്നഡ സിനമ- ടെലിവിഷൻ താരം രാകേഷ് പൂജാരി(34) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചതെന്നാണ് വിവരം. ഉടുപ്പിയിൽ സുഹൃത്തിന്റെ വിവാഹാഘോഷത്തിൽ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടന് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശം തന്നെ കുറിച്ചാണെന്ന്...
കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. നിരവധി താരങ്ങളാണ് തങ്ങളുടെ അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരുന്നത്. ഈ വേളയിൽ നടി കാവ്യ മാധവന്റെ ഫാൻ...