Connect with us

മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ പോപ്പ് കോണിന്റെ വില വര്‍ധിക്കാന്‍ കാരണം എന്ത്?; വിശദീകരണവുമായി പിവിആര്‍ ചെയര്‍മാന്‍

News

മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ പോപ്പ് കോണിന്റെ വില വര്‍ധിക്കാന്‍ കാരണം എന്ത്?; വിശദീകരണവുമായി പിവിആര്‍ ചെയര്‍മാന്‍

മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ പോപ്പ് കോണിന്റെ വില വര്‍ധിക്കാന്‍ കാരണം എന്ത്?; വിശദീകരണവുമായി പിവിആര്‍ ചെയര്‍മാന്‍

തിയേറ്ററുകളില്‍ പോയി സിനിമ കാണുമ്പോള്‍ പോപ്‌കോണ്‍ വാങ്ങാത്തവര്‍ കുറവായിരിക്കും. സിനിമ കാണുമ്പോള്‍ പോപ്പ് കോണ്‍ കഴിക്കാനായിരിക്കും പലര്‍ക്കും ഇഷ്ടം. എന്നാല്‍ അടുത്തിടെ തിയേറ്ററുകളില്‍ പോപ്‌കോണ്‍ അടക്കമുള്ള ലഘുഭക്ഷണത്തിന്റെ വിലയില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ചും മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍.

ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചതോടെ മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ സാധനങ്ങള്‍ക്ക് ഇത്രയും വില ഈടാക്കുന്നതിന് പിന്നിലെ കാരണം വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് പിവിആര്‍ ചെയര്‍മാന്‍ അജയ് ബിജ്‌ലി.

‘ഒരു സ്‌ക്രീന്‍ മാത്രമുള്ള തിയേറ്ററുകളില്‍ നിന്നും മള്‍ട്ട്പ്ലക്‌സ് തിയേറ്ററുകള്‍ ഉണ്ടാകുന്നുണ്ട്. ഇതിന്റെ പ്രവര്‍ത്തന ചെലവ് വലുതാണ്. ഇതിന് പുറമെ വിശ്രമമുറികളിലെ എസി ഉള്‍പ്പെടെയുള്ള മറ്റു സൗകര്യങ്ങളും ഉപഭോക്താക്കള്‍ക്ക് ഒരുക്കുന്നുണ്ട്. ഈ ചെലവുകള്‍ നികത്താന്‍ മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളിലെ ലഘുഭക്ഷണങ്ങള്‍ക്ക് വില വദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്’ എന്നും അജയ് ബിജ്‌ലി വ്യക്തമാക്കി.

മള്‍ട്ടിപ്ലക്‌സുകളില്‍ കൂടുതല്‍ സ്‌ക്രീനുകള്‍ ഉള്ളതിനാല്‍ ഒന്നിലധികം പ്രൊജക്ഷന്‍ റൂമുകളുടേയും സൗണ്ട് സിസ്റ്റങ്ങളുടേയും ആവശ്യകതയെക്കുറിച്ചും അജയ് ബിജ്‌ലി സൂചിപ്പിച്ചു. ഇതിനായി 4 മുതല്‍ 6 മടങ്ങ് വരെ ചെലവ് വര്‍ദ്ധിക്കും. ഇക്കണോമിക് ടൈംസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

More in News

Trending

Recent

To Top