News
ഞങ്ങള്‍ക്ക് സ്നേഹം തോന്നുമ്പോള്‍ ഞങ്ങള്‍ അത് പ്രകടിപ്പിക്കും; ആദ്യമായി അമൃതയ്ക്ക് ഗോപി സുന്ദർ കൊടുത്ത പ്രണയ സമ്മാനം എന്തെന്ന് കണ്ടോ…?; ഹണിമൂണിനെക്കുറിച്ചും ഗോപി സുന്ദറും അമൃതയും തുറന്നുപറയുന്നു!
ഞങ്ങള്‍ക്ക് സ്നേഹം തോന്നുമ്പോള്‍ ഞങ്ങള്‍ അത് പ്രകടിപ്പിക്കും; ആദ്യമായി അമൃതയ്ക്ക് ഗോപി സുന്ദർ കൊടുത്ത പ്രണയ സമ്മാനം എന്തെന്ന് കണ്ടോ…?; ഹണിമൂണിനെക്കുറിച്ചും ഗോപി സുന്ദറും അമൃതയും തുറന്നുപറയുന്നു!
അമൃത സുരേഷും ഗോപി സുന്ദറും ഇപ്പോൾ എവിടെയാണ് എന്ത് ചെയ്യുന്നു എന്ന് നോക്കിനടക്കുകയാണ് ചില പ്രത്യേക തരം മലയാളികൾ. ഇരുവരുടെയും പ്രണയവും ഒന്നിച്ചുള്ള ജീവിതവും കണ്ട സന്തോഷത്തിലാണോ വിഷമത്തിലാണോ എന്നറിയില്ല, താരങ്ങളുടെ സോഷ്യൽ മീഡിയ പേജിൽ എന്നും കമെന്റുകളുടെ പെരുമഴയാണ്.
“ഞങ്ങളുടെ പ്രണയം ഏറെ സ്പെഷലായ കാര്യമാണ്. ലവ് സ്റ്റോറിയും അതേപോലെ തന്നെയാണ്. അത് ഞങ്ങളുടെ മനസില്‍ത്തന്നെ നില്ക്കട്ടെ. ലവ് സ്റ്റോറിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഗോപി സുന്ദറും അമൃതയും പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ഇപ്പോഴിതാ ഒരു ചാനലിന് നല്കിയ അഭിമുഖത്തിൽ ഇരുവരും പ്രണയത്തെക്കുറിച്ചും ഒന്നിച്ചുള്ള ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ചും പറഞ്ഞ വാക്കുകൾ വൈറലാകുകയാണ്.
ആദ്യമായി താന്‍ നല്കിയ സമ്മാനത്തെക്കുറിച്ചും ഹണിമൂണ്‍ യാത്രയെക്കുറിച്ചും ഇരുവരും അഭിമുഖത്തില്‍ സംസാരിച്ചിരുന്നു.
“ഞങ്ങള്‍ക്ക് സ്നേഹം തോന്നുമ്പോള്‍ ഞങ്ങള്‍ അത് പ്രകടിപ്പിക്കും. സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ്. ഞങ്ങള്‍ കാണിക്കുന്നത് കണ്ട് ആര്‍ക്കെങ്കിലും അങ്ങനെ ചെയ്യാന്‍ തോന്നിയാല്‍ നല്ലതാണ്. അത് ഷോയാണെന്ന് പറയുന്നവര്‍ പറയട്ടെ. അതൊന്നും നമ്മളെ ബാധിക്കുന്ന പ്രശ്നമല്ല. പൊതുവെ അമ്പലങ്ങളില്‍ പോവുന്ന വ്യക്തിയാണ് ഞാന്‍. അങ്ങനെയാണ് കുറേ അമ്പലങ്ങളിൽ പോയത്.
ഹണിമൂണ്‍ എന്നൊരു സെറ്റപ്പൊന്നുമില്ലെന്നായിരുന്നു ഗോപി സുന്ദര്‍ പറഞ്ഞത്. ജോലിയുടെ ഭാഗമായി ഞങ്ങള്‍ ഒത്തിരി ട്രാവല്‍ ചെയ്യുന്നുണ്ട്. അതൊക്കെ ഞങ്ങള്‍ ഹണിമൂണ്‍ പോലെ കരുതിക്കോളാമെന്നായിരുന്നു അമൃതയുടെ മറുപടി. എത്രയോ പേര് ഹണിമൂണെന്ന് പറഞ്ഞ് പോയി ഹണിയും മൂണുമില്ലാതെ വരുന്നു. ചടങ്ങിന് വേണ്ടി പോവുന്ന എത്രയോ പേരുണ്ട്.
നിങ്ങളെത്ര പേര് മനസറിഞ്ഞ് ഹണിമൂണ്‍ ആഘോഷിച്ചിട്ടുണ്ട്. അതിന് എവിടേയും പോവേണ്ട കാര്യമൊന്നുമില്ല. നമ്മുടെ മനസിനുള്ളിലാണ് ഹണുമൂണ്. അതിന് വേറെ സ്ഥലമൊന്നും തേടിപ്പോവേണ്ട കാര്യമില്ല.
ടിക്കറ്റ് ബുക്ക് ചെയ്ത് എവിടേലും യാത്ര പോവുന്നതല്ല ഹണിമൂണ്‍. അത് നമ്മുടെ മനസിലുള്ളതാണ്. അതിന് നമ്മുടെ മനസിനുള്ളില്‍ റൊമാന്‍സ് വേണം. അച്ഛനും അമ്മയും പറഞ്ഞ് , പെട്ടെന്ന് ഒരാളെ കല്യാണം കഴിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ ഹണിമൂണ്‍, ഇതെന്താണ്. ഒരു പരിചയവുമില്ലാത്ത ഒരാളെ കല്യാണം കഴിച്ച് ഉടനെ തന്നെ കല്യാണവും. സല്‍ക്കാരമൊക്കെ കഴിഞ്ഞ് ഉടനെ ഹണിമൂണാണ്. എനിക്ക് ഹണിമൂണിനെ അങ്ങോട്ടാണ് ട്രോളാനുള്ളതെന്നുമായിരുന്നു ഗോപി സുന്ദര്‍ പറഞ്ഞത്.
ഞങ്ങളില്‍ കൂടുതല്‍ റൊമാന്റിക്ക് ഞാനാണെന്ന് ഗോപി സുന്ദര്‍ പറയുന്നു. ഉമ്മയാണ് ഞാന്‍ ആദ്യം കൊടുത്ത സമ്മാനം. നല്ലൊരു മൂക്കുത്തി കൊടുത്തിരുന്നു പിന്നീട്. എന്നെ എല്ലാതരത്തിലും മനസിലാക്കി പോസിറ്റീവായി കൂടെ നില്ക്കുന്നയാളെത്തന്നെയാണ് കിട്ടിയത്.
എന്തിനാണ് പേടിക്കുന്നത്, നീ ഇഷ്ടമുള്ളത് പോലെ ചെയ്യൂയെന്നും അദ്ദേഹം പറയാറുണ്ട്. ഞങ്ങളുടേക് മനോഹരമായ ലവ് സ്റ്റോറിയാണ്. പക്ഷേ, അത് ഞങ്ങളുടെ മനസില്‍ തന്നെയിരിക്കട്ടെ എവിടേയും അതേക്കുറിച്ച് പറയുന്നില്ലെന്നും ഇരുവരും പറഞ്ഞിരുന്നു.
about gopi sundar
