Malayalam
‘ ധൈര്യമാണ് പാര്‍വതി… സമരമാണ് പാര്‍വതി.. പുരുഷ സമൂഹത്തിന്റെ ചൂണ്ടുപലകയാണ് പാര്‍വതി; ഹരീഷ് പേരടി
‘ ധൈര്യമാണ് പാര്‍വതി… സമരമാണ് പാര്‍വതി.. പുരുഷ സമൂഹത്തിന്റെ ചൂണ്ടുപലകയാണ് പാര്‍വതി; ഹരീഷ് പേരടി
താര സംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനത്തിനിടെ വേദിയില്‍ നടിമാരില്ലാതെ വന്ന സംഭവം സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ സംഭവുമായി ബന്ധപ്പെട്ട് പാര്‍വതി തുറന്നടിച്ചിരുന്നു. ഇതെ തുടര്‍ന്ന് അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ രചന നാരായണന്‍കുട്ടിയും ഹണി റോസും പ്രതികരണവുമായി എത്തി. ഇരുവരുമായിരുന്നു വേദിയിലിരിക്കാതെ മാറി നിന്നത്. ഈ സംഭവത്തില്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ രചന ശക്തായി പ്രതികരിച്ചിരുന്നു.
രചനയുടെ പോസ്റ്റിന് ധാരാളം പേര് കമന്റിലൂടെ മറുപടി നല്‍കിയിരുന്നു. ഇതിലൊരു കമന്റിന് രചന നല്കിയ മറുപടി ആരാണ് ഈ പാര്‍വതി എന്നായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ആരാണ് പാര്‍വതി എന്ന് വ്യക്തമാക്കുകയാണ് നടന് ഹരീഷ് പേരടി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഹരീഷ് പേരടിയുടെ പ്രതികരണം. പാര്‍വതിയുടെ ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
”ആരാണ് പാര്‍വതി? ധൈര്യമാണ് പാര്‍വതി. സമരമാണ് പാര്‍വതി. ഞാനടക്കമുള്ള പുരുഷ സമൂഹത്തിന്റെ ചൂണ്ടുപലകയാണ് പാര്‍വതി. തിരത്തലുകള്‍ക്ക് തയ്യാറാവാന്‍ മനസ്സുള്ളവര്‍ക്ക് അദ്ധ്യാപികയാണ് പാര്‍വതി” അഭിപ്രായ വിത്യാസങ്ങള്‍ നിലനിര്‍ത്തികൊണ്ട് തന്നെ വീണ്ടും വീണ്ടും ബന്ധപ്പെടാവുന്ന പുതിയ കാലത്തിന്റെ സാംസ്കാരിക മുഖമാണ് പാര്‍വതിയെന്നും അദ്ദേഹം പറയുന്നു. ഒരു കെട്ട കാലത്തിന്റെ പ്രതീക്ഷയാണ് പാര്‍വതിയെന്നും പാര്‍വതി അടിമുടി രാഷ്ട്രീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
നേരത്തെ കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടും പാര്‍വതി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കര്‍ഷകര്‍ ചോദിക്കുന്നത് അവരുടെ ജീവിതത്തിന്റെ അടിസ്ഥാന കാര്യം മാത്രമാണ്. ഇങ്ങനൊരു സമരം ഗൂഢാലോചനയാണെന്ന് പറഞ്ഞ് അടിച്ചമര്‍ത്താന്‍ ശ്രമിക്കരുതെന്നും കര്‍ഷക സമരത്തെ അനുകൂലിച്ച റിയാന അടക്കമുള്ളവരെ വിമര്‍ശിച്ച താരങ്ങളേയും പാര്‍വതി വിമര്‍ശിച്ചിരുന്നു.
