Connect with us

ദേശീയ അവാർഡ് കിട്ടിയ ആ സിനിമയിൽ അഭിനയിച്ചിട്ടും പിന്നെ ഒരു സിനിമ കിട്ടാൻ അഞ്ച് വർഷം കാത്തിരുന്നു

Malayalam

ദേശീയ അവാർഡ് കിട്ടിയ ആ സിനിമയിൽ അഭിനയിച്ചിട്ടും പിന്നെ ഒരു സിനിമ കിട്ടാൻ അഞ്ച് വർഷം കാത്തിരുന്നു

ദേശീയ അവാർഡ് കിട്ടിയ ആ സിനിമയിൽ അഭിനയിച്ചിട്ടും പിന്നെ ഒരു സിനിമ കിട്ടാൻ അഞ്ച് വർഷം കാത്തിരുന്നു

മലയാളികളുടെ പ്രിയ നടനാണ് മാമുക്കോയ. 1977- ൽ പുറത്തിറങ്ങിയ ‘അന്യരുടെ ഭൂമി’ എന്ന ചിത്രത്തിലൂടെയാണ് മാമുക്കോയ സിനിമാലോകത്തെത്തുന്നത്. ദേശീയ അവാർഡ് വരെ കരസ്ഥമാക്കിയ ആ സിനിമയിൽ അഭിനയിച്ചിട്ടും പിന്നീട് ഒരു സിനിമ ലഭിക്കാൻ അദ്ദേഹത്തിന് അഞ്ച് വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു.

ഇപ്പോഴിതാ ജീവിതത്തിലെ പിരിമുറുക്കം നിറഞ്ഞ ആ കാലഘട്ടത്തെക്കുറിച്ച് ഒരു ടിവി ചാനലുമായുളള അഭിമുഖത്തിൽ മനസുതുറന്നിരിക്കുകയാണ് അദ്ദേഹം.

മാമുക്കോയയുടെ വാക്കുകൾ

ദേശീയ അവാർഡ് കിട്ടിയ ആ സിനിമയിൽ അഭിനയിച്ചിട്ടും പിന്നെ ഒരു സിനിമ കിട്ടാൻ അഞ്ച് വർഷം കാത്തിരിക്കേണ്ടി വന്നു. 1982-ൽ പുറത്തിറങ്ങിയ സുറുമയിട്ട കണ്ണുകളായിരുന്നു എൻ്റെ രണ്ടാമത്തെ ചിത്രം.

വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞിട്ടാണ് എനിക്കതിൽ ഒരു റോൾ ലഭിച്ചത്. പിന്നീട് ചെയ്യുന്ന സിനിമ 1986 ൽ പുറത്തിറങ്ങിയ ‘ദൂരെ ദൂരെ ഒരു കൂടു കൂട്ടാം’ എന്ന സിനിമയാണ് . അതിനു ശേഷം പിന്നീട് എനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല”.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top