സിനിമയില്‍ ടെക്നീഷ്യനായി ജോലി ചെയ്യുന്ന യുവതിയെ ഹോട്ടല്‍മുറിയില്‍ വിളിച്ചുവരുത്തി ബ ലാത്സംഗം ചെയ്തുവെന്ന കേസില്‍ തമിഴ്നാട് സ്വദേശിയായ വ്യവസായിയെ കണ്ടെത്തുന്നതിന് വേണ്ടി അന്വേഷണം ശക്തമാക്കി പോലീസ്. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ 35 വയസ്സുകാരിയായ യുവതിയാണ് ബെംഗളൂരു കുബോണ്‍ പാര്‍ക്ക് പോലീസില്‍ പരാതി നല്‍കിയത്.
ബിസിനസ് ആവശ്യത്തിനെന്ന പേരില്‍ പഞ്ചനക്ഷത്ര ഹോട്ടല്‍മുറിയിലേയ്ക്ക് വിളിച്ചുവരുത്തി ബ ലാത്സംഗം ചെയ്തുവെന്നാണ് പരാതി. തമിഴ്നാട് സ്വദേശിയായ വ്യവസായിയും യുവതിയും പരിചയക്കാരായിരുന്നു. ആഗസ്റ്റ് ആറിന് ഒരു സോഫ്റ്റ് വെയര്‍ വികസിപ്പിക്കുന്നതിന്റെ ചര്‍ച്ചകള്‍ക്കാണെന്ന് പറഞ്ഞായിരുന്നു ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടല്‍മുറിയിലേക്ക് പ്രതി യുവതിയെ വിളിച്ചുവരുത്തിയത്.
പിന്നാലെ പീ ഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. ആഗസ്റ്റ് പത്തിനാണ് യുവതി ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കുന്നത്. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ യുവതി ഇപ്പോള്‍ സിനിമയില്‍ ടെക്നീഷ്യനായി ജോലി ചെയ്യുകയാണെന്ന് പോലീസ് പറഞ്ഞു. കൂടാതെ സ്വന്തമായി ഒരു സോഫ്റ്റ്വെയര് നിര്‍മിക്കുന്നതിനുള്ള ഒരുക്കത്തിലായിരുന്നു.
ഇതിനായുള്ള സാമ്പത്തിക സഹായത്തിനായാണ് യുവതി വ്യവസായിയെ സമീപിച്ചതെന്നാണ് വിവരം. സംഭവശേഷം കടുത്ത മാനസികാഘാതത്തിലായിരുന്ന യുവതി, നാല് ദിവസത്തിനുശേഷമാണ് പോലീസില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയത്.
യുവതിയുടെ പരാതിയില്‍ ഐപിസി 376 പ്രകാരം വ്യവസായിക്കെതിരേ കേസെടുത്ത പോലീസ് അന്വേഷണം ശക്തമാക്കിയതായും അറിയിച്ചു. സംഭവത്തിന് പിന്നാലെ തമിഴ്നാട്ടിലേക്ക് കടന്നുകളഞ്ഞ വ്യവസായിയെ പിടികൂടാന്‍ ബെംഗളൂരു കുബോണ്‍ പാര്‍ക്ക് പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...