serial
ഹാര്‍ലി ക്വിനായി എത്തുന്ന ലേഡി ഗാഗ വാങ്ങുന്നത് 100 കോടി രൂപ?; താരത്തിന്റെ പ്രതിഫലം കേട്ട് ഞെട്ടി ആരാധകര്‍
ഹാര്‍ലി ക്വിനായി എത്തുന്ന ലേഡി ഗാഗ വാങ്ങുന്നത് 100 കോടി രൂപ?; താരത്തിന്റെ പ്രതിഫലം കേട്ട് ഞെട്ടി ആരാധകര്‍
ജോക്വിന്‍ ഫീനിക്സ് നായകനാകുന്ന ചിത്രം ‘ജോക്കര്‍ 2’വിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. രണ്ടാം ഭാഗത്തിന്റെ ടീസറും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ സിനിമയിലെ ഹാര്‍ലി ക്വിനായി എത്തുന്ന ലേഡി ഗാഗ വാങ്ങിയ പ്രതിഫലമാണ് ഏവരേയും ഞെട്ടിക്കുന്നത്. 10 ദശലക്ഷം ഡോളര്‍, അതായത്, ഏകദേശം 100 കോടി രൂപയാണ് താരം ചിത്രത്തിനായി വാങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ജോക്വിന്‍ ഫീനിക്സ് 20 ദശലക്ഷം ഡോളര്‍ വാങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്. ഡിസി കോമിക്ക്സിലെ ജോക്കറിനെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. കോമിക്ക്സ് പ്രകാരം ജോക്കറുമായി പ്രണയത്തിലാകുന്ന കഥാപാത്രമാണ് ഹാര്‍ലി ക്വിന്‍. അര്‍ഖാം അസൈലത്തിലെ ജോക്കറിന്റെ സൈക്കാര്‍ട്ടിസ്റ്റായ ക്വിന്‍ അയാളുമായി പ്രണയത്തിലാവുകയും കുറ്റകൃത്യങ്ങളില്‍ പങ്കാളിയാകുകയും ചെയ്യുന്നു.
ഡിസിഇയു സിനിമകളില്‍ മാര്‍ഗോട്ട് റോബിയാണ് ഹാര്‍ലി ക്വിന്നിനെ അവതരിപ്പിക്കുന്നത്. കഥാപാത്രമായുള്ള റോബിയുടെ പ്രകടനത്തിന് ഏറെ പ്രശംസയും ലഭിക്കുന്നുണ്ട്. ജെയിംസ് ഗണ്ണിന്റെ 2021ല്‍ പുറത്തിറങ്ങിയ ‘ദി സൂയിസൈഡ് സ്ക്വാഡ്’ എന്ന ചിത്രത്തിലാണ് നടി അവസാനമായി ക്വിന്നിനെ അവതരിപ്പിച്ചത്.
‘ജോക്കര്‍: ഫോളി എ ഡ്യൂക്സ്’ എന്ന് പേരിട്ടിരിക്കുന്ന പുതിയ സിനിമ 2024 ഒക്ടോബര്‍ നാലാം തീയതിയാണ് റിലീസ് ചെയ്യുന്നത്. ആദ്യ ഭാഗം റിലീസ് ചെയ്ത് കൃത്യം അഞ്ച് വര്‍ഷത്തിന് ശേഷമാണ് രണ്ടാം ഭാഗം എത്തുന്നത്.
ടോഡ് ഫിലിപ്സ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2019ല്‍ പുറത്തിറങ്ങിയ ‘ജോക്കര്‍’ ആദ്യ ഭാഗം മികച്ച വിജയം തന്നെ കൈവരിച്ചിരുന്നു. ഗോതം സിറ്റിയിലുള്ള ആര്‍തര്‍ ഫ്ലെക്ക് എന്ന സ്റ്റാന്‍ഡ് അപ്പ് ഹാസ്യനടന് എങ്ങനെ ജോക്കര്‍ എന്ന സൂപ്പര്‍വില്ലനായി മാറുന്നു എന്നാണ് സിനിമ പറയുന്നത്.
