പിണറായിയെ വെല്ലുന്ന വനിതാ മുഖ്യമന്ത്രി ; വീട്ടമ്മമാർക്കുള്ള പ്രത്യേക പരിഗണയ്ക്ക് പിന്നിൽ; ദീപ്തി ഐപിഎസിന് ശേഷം കേരളക്കരയെ ഞെട്ടിക്കാൻ സിഎം അഞ്ജന; ദീപ്തിയെ ഭക്ഷണത്തിൽ ബോംബ് വച്ച് കൊന്നില്ലായിരുന്നു എങ്കിൽ ദീപ്തിയും മുഖ്യമന്ത്രിയാകുമായിരുന്നു !
പിണറായിയെ വെല്ലുന്ന വനിതാ മുഖ്യമന്ത്രി ; വീട്ടമ്മമാർക്കുള്ള പ്രത്യേക പരിഗണയ്ക്ക് പിന്നിൽ; ദീപ്തി ഐപിഎസിന് ശേഷം കേരളക്കരയെ ഞെട്ടിക്കാൻ സിഎം അഞ്ജന; ദീപ്തിയെ ഭക്ഷണത്തിൽ ബോംബ് വച്ച് കൊന്നില്ലായിരുന്നു എങ്കിൽ ദീപ്തിയും മുഖ്യമന്ത്രിയാകുമായിരുന്നു !
പിണറായിയെ വെല്ലുന്ന വനിതാ മുഖ്യമന്ത്രി ; വീട്ടമ്മമാർക്കുള്ള പ്രത്യേക പരിഗണയ്ക്ക് പിന്നിൽ; ദീപ്തി ഐപിഎസിന് ശേഷം കേരളക്കരയെ ഞെട്ടിക്കാൻ സിഎം അഞ്ജന; ദീപ്തിയെ ഭക്ഷണത്തിൽ ബോംബ് വച്ച് കൊന്നില്ലായിരുന്നു എങ്കിൽ ദീപ്തിയും മുഖ്യമന്ത്രിയാകുമായിരുന്നു !
മിനിസ്ക്രീന് പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന മഞ്ഞില് വിരിഞ്ഞ പൂവ്. മാളവിക വെയ്ല്സും യുവ കൃഷ്ണയും നായികനായകന്മാരായ പരമ്പര തുടക്കം മുതൽ അതി ഗംഭീര പിന്തുണയുമായി മുന്നേറുകയാണ്.
മലയാള സീരിയലുകളുടെ സെയിം ക്ളീഷേ മാറ്റിനിർത്തി ഒരു നാട്ടിൻപുറത്തുകാരി പെൺകുട്ടിയുടെ ജീവിത പോരാട്ടം പറയുന്ന കഥയാണ് സീരിയലിന്റെ ഇതിവൃത്തം. കുടുംബ പ്രശ്നങ്ങൾക്കിടയിൽ സിവിൽ സർവീസ് പരീക്ഷയ്ക്ക് വേണ്ടി പഠിക്കുകയും ഒന്നാമതെത്തുകയും ചെയ്ത മിടുക്കിയായ കഥാപാത്രമായ അഞ്ജനയായി എത്തുന്നത് മാളവികയാണ്.
മാളവിക വെയ്ൽസ് പ്രധാന കഥാപാത്രമായെത്തുന്ന പരമ്പരയാണ് മഞ്ഞിൽ വിരിഞ്ഞ പൂവ്. അഞ്ജന ശങ്കർ എന്നാണ് മാളവികയുടെ കഥാപാത്രത്തിന്റെ പേര്. 2019 ലായിരുന്നു പരമ്പര തുടങ്ങിയത്. നടി രേഖ രതീഷും യുവ കൃഷ്ണയും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു.
നാട്ടിൻപുറത്തുകാരിയായ അഞ്ജന എന്ന പെൺകുട്ടിയുടെ ജീവിതമാണ് മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയൽ പറയുന്നത്. ഒരു തേയില കമ്പനിയിൽ ജോലി തേടി അഞ്ജനയെത്തുന്നതും ശേഷം സാഹചര്യം മൂലം കമ്പനി ഉടമയുടെ മകനെ വിവാഹം കഴിക്കേണ്ടി വരുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് പരമ്പരയിൽ.
അഞ്ജന ആദ്യം കളക്ടറാവുകയും പിന്നീട് സംസ്ഥാന മുഖ്യമന്ത്രി പദത്തിൽ വരെയെത്തിയിരിക്കുകയാണ് ഇപ്പോൾ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അഞ്ജന മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തതും അഞ്ജനയുടെ മുഖ്യമന്ത്രി ഭരണവുമാണ് സോഷ്യൽ മീഡിയയിലെ ചർച്ച . അഞ്ജന മുഖ്യമന്ത്രിയായതിൽ കുടുംബത്തിന് ഏറെ സന്തോഷവും അഭിമാനവുമാണ്.
വൻ മാറ്റങ്ങളാണ് അഞ്ജന അധികാരമേറ്റെടുത്തതിന് ശേഷം നടപ്പിലാക്കാനൊരുങ്ങുന്നത്. ഇന്നലെയായിരുന്നു മുഖ്യമന്ത്രി അഞ്ജനയുടെ തീരുമാനങ്ങൾ പുറത്തുവന്നത്. എല്ലാവർക്കും 100 യൂണിറ്റ് സൗജന്യ വൈദ്യുതി, മന്ത്രിമാർക്ക് 5 പേഴ്സണൽ സ്റ്റാഫ്, താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് പിഎസ്സിയിൽ നിന്ന് നിയമനം, ഒഴിഞ്ഞു കിടക്കുന്ന മന്ത്രി മന്ദിരം ടൂറിസം വകുപ്പിന് കൈമാറും, സ്ത്രീകൾക്കെതിരെയുള്ള അക്രമം തടയാൻ സർക്കാർ പ്രതിഞ്ജാബദ്ധം, വീട്ടമ്മമാർക്ക് പ്രത്യേക പരിഗണന എന്നിവയാണ് അഞ്ജനയുടെ തീരുമാനങ്ങൾ. പിണറായി വേർഷൻ മുഖ്യമന്തിയാണോ അഞ്ജന എന്നൊക്കെയുള്ള കമെന്റുകൾ കാണാം…
മുഖ്യമന്ത്രിയുടെ ഈ തീരുമാനങ്ങൾ ഇപ്പോൾ സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്. കിടിലൻ കമന്റുകളാണ് പരമ്പരയുടെ പ്രൊമോയ്ക്കും പോസ്റ്ററിനും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇങ്ങള് മുഖ്യമന്ത്രിയല്ല പ്രധാമന്ത്രി ആവണം എന്നാണ് ഭൂരിഭാഗം പേരുടേയും കമന്റ്.
ഓളെ അവര് പ്രധാന മന്ത്രി ആക്കാണ്ടിരുന്നാ മതി, ഈ മുഖ്യമന്ത്രികൊച്ച് ഇപ്പൊ അടുത്തെങ്ങാനും എയറീന്നു താഴെ വരുവോ ആവോ, വീട്ടമ്മമാർ കുത്തിയിരുന്നു ഈ സീരിയൽ കാണുന്നതുക്കൊണ്ടാണോ വീട്ടമ്മമാർക്ക് പ്രത്യേക പരിഗണന, ദീപ്തി ഐപിഎസിന് ശേഷം കേരളക്കരയെ ഞെട്ടിക്കാൻ ഉടൻ വരുന്നു സിഎം അഞ്ജന എന്നിങ്ങനെയാണ് കമന്റുകൾ. എന്തായാലും മഞ്ഞിൽ വിരിഞ്ഞ പൂവിന്റെ വരും എപ്പിസോഡുകൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകരും.
അശ്വിനെ ഒഴിവാക്കി ശ്രുതിയെ സ്വന്തക്കാൻ ശ്രമിച്ച ശ്യാമിന് കിട്ടിയത് മുട്ടൻപണിയായിരുന്നു. അശ്വിനെ രക്ഷപ്പെടുത്തി ശ്രുതി തിരികെ വീട്ടിലുമെത്തി. എന്നാൽ അവിടെ ഒട്ടും...
രാധാമണിയെ കുറിച്ചുള്ള രഹസ്യങ്ങൾ ഇതുവരെയും തമ്പി അറിഞ്ഞിരുന്നില്ല. എന്നാൽ പശുപതി വഴി രാധാമണിയാണെന്ന് പറഞ്ഞ് മേരിക്കുട്ടിയമ്മയുടെ ഫോട്ടോ കണ്ടയുടനെ തമ്പിയ്ക്ക് ഒരു...
ഇന്ദ്രന്റെ തനിനിറം എന്താണെന്ന് എല്ലാവരെയും അറിയിക്കാനായിട്ടാണ് പല്ലവിയും കുടുംബവും ശ്രമിക്കുന്നത്. അതിന്റെ തുടക്കമായി സേതു ഇനി എഴുനേൽക്കില്ല എന്ന് ഇന്ദ്രനെ പറഞ്ഞ്...
അശ്വിനെ രക്ഷിക്കാൻ ശ്രുതി ഏതൊരറ്റം വരെയും പോകുമെന്ന് തെളിയിച്ചു കഴിഞ്ഞതാണ്. എന്നാൽ ശ്യാമിന്റെ തനിനിറം എന്താണെന്ന് തിരിച്ചറിയാത്ത അഞ്ജലി മനോരമ പറഞ്ഞതെല്ലാം...