Malayalam
ഷാജിയേട്ടന്റെ സുജ വിവാഹിതയാകുന്നു, വരനെ കണ്ടോ? ബ്രൈഡൽ പാർട്ടി ചിത്രങ്ങൾ പുറത്ത്!
ഷാജിയേട്ടന്റെ സുജ വിവാഹിതയാകുന്നു, വരനെ കണ്ടോ? ബ്രൈഡൽ പാർട്ടി ചിത്രങ്ങൾ പുറത്ത്!
മഞ്ഞിൽ വിരിഞ്ഞ പൂവ് താരം അഖിന ഷിബു വിവാഹിതയാകുന്നു. അരുൺ പാറയിലാണ് അഖിനയുടെ വരൻ. കഴിഞ്ഞ ഒക്ടോബറിലായിരുന്നു താരത്തിന്റെ വിവാഹനിശ്ചയം. വിവാഹനിശ്ചയത്തിന്റെയും ബ്രൈഡൽ ഷവറിന്റെയുമെല്ലാം ചിത്രങ്ങൾ അഖിന സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ബ്രൈഡൽ ഷവറിനെത്തിയ താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു.
കറുപ്പ് നിറത്തിലെ വസ്ത്രമണിഞ്ഞാണ് താരം ബ്രൈഡൽ ഷവറിനെത്തിയത്.
മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലെ സുജ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അഖിനെയാണ്. കൃഷ്ണതുളസി, ഒറ്റച്ചിലമ്പ്, പ്രണയിനി, പ്രണയം തുടങ്ങിയ പരമ്പരകളിൽ അഖിന അഭിനയിച്ചിട്ടുണ്ട്.
അഭിനയത്തിന് പുറമേ മോഡലിംഗ് രംഗത്തും വളരെ സജീവമാണ് അഖിന. നിരവധി റീൽസ് വീഡിയോകളും താരം ചെയ്യാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ അഖിനയ്ക്ക് നിരവധി ആരാധകരാണുള്ളത്. ഷൂട്ടിങ് ലൊക്കേഷൻ വിശേഷങ്ങളും അഖിന പങ്കുവയ്ക്കാറുണ്ട്. മ്യൂസിക് ആൽബങ്ങളിലൂടെയാണ് അഖിന അഭിനയരംഗത്തേക്ക് എത്തുന്നത്. കോട്ടയം സ്വദേശിനിയാണ് താരം. ഷോർട്ട് ഫിലിമിലും അഖിന അഭിനയിച്ചിട്ടുണ്ട്.