‘ഞാന്‍ ഗ്രാമത്തില്‍ നിന്നുമുള്ളൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കും, അവള് വീട്ടില്‍ നില്‍ക്കണം, വീട് വൃത്തിയാക്കണം. എനിക്ക് വീട്ടിലുണ്ടാക്കിയ ഭക്ഷണം തരണം’; ടൈഗര്‍ ഷ്രോഫിന് വിമര്‍ശനം

ബോളിവുഡില്‍ ഏറെ ശ്രദ്ധേയനായ യുവനടന്മാരില് ഒരാളാണ് ടൈഗര്‍ ഷ്രോഫ്. സൂപ്പര്‍ താരം ജാക്കി ഷ്രോഫിന്റെ മകന് കൂടിയായ താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. ഇപ്പോഴിതാ നടന് നടത്തിയ ഒരു വിവാദ പരാമര്‍ശമാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചിരിക്കുന്നത്.
‘ഞാന്‍ ഗ്രാമത്തില്‍ നിന്നുമുള്ളൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കും. ഞാന്‍ വീട്ടിലെത്തുമ്പോള്‍ എനിക്ക് മസാജ് ചെയ്ത് തരും. അവള് വീട്ടില്‍ നില്‍ക്കണം, വീട് വൃത്തിയാക്കി വെക്കണം.
എനിക്ക് വീട്ടിലുണ്ടാക്കിയ ഭക്ഷണം തരണം. എനിക്ക് അത്തരത്തിലുള്ള പെണ്‍കുട്ടികളെയാണ് ഇഷ്ടം’ എന്നായിരുന്നു താരം പറഞ്ഞത്. ത താരത്തിന്റെ വാക്കുകളിലെ സ്ത്രീവിരുദ്ധതയ്ക്കെതിരെ നിരവധി പേര് രംഗത്തെത്തിയിരുന്നു.
പിന്നാലെ ബോളിവുഡ് ലൈഫിന് നല്കിയ അഭിമുഖത്തില്‍ ടൈഗര്‍ തന്റെ ഭാഗം ന്യായീകരിക്കുന്നുമുണ്ട്. ‘ആരൊക്കയോ എന്നെ മോശക്കാരനാക്കാനായി അനാവശ്യ പ്രശ്നങ്ങളുണ്ടാക്കുകയാണ്.
ആ സമയത്ത് ആ മുറിയിലുണ്ടായിരുന്നവരൊക്കെ പൊട്ടിച്ചിരിക്കുകയായിരുന്നു. ഞാന്‍ തമാശ പറഞ്ഞതാണ്. അല്ലാതെ ഞാനൊരിക്കലും അങ്ങനെ പറയില്ല. എന്നെ അറിയുന്നവര്‍ക്കറിയാം. എന്തായാലും അടുത്ത തവണ കുറേക്കൂടി കരുതല്‍ വേണമെന്ന് മനസിലായി’ എന്നായിരുന്നു ടൈഗറിന്റെ വിശദീകരണം.
കഴിഞ്ഞ ദിവസമായിരുന്നു നടൻ ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന പരാതിയുമായി മുൻ മാനേജർ രംഗത്തെത്തിയിരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക് പോസിറ്റീവ് റിവ്യൂ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...