Connect with us

അന്ന് മമ്മൂട്ടിയോട് രണ്ടായിരം രൂപ കടം വാങ്ങി; വിവാഹത്തിന് വരരുതെന്നും പറയേണ്ടിവന്നു; സഹപ്രവര്‍ത്തകര്‍ക്ക് വേദനിച്ചാല്‍ അയാളുടെ ഉള്ളൊന്ന് പിടയും…; ശ്രീനിവാസനും മമ്മൂട്ടിയും തമ്മിലുള്ള ആത്മബന്ധം!

News

അന്ന് മമ്മൂട്ടിയോട് രണ്ടായിരം രൂപ കടം വാങ്ങി; വിവാഹത്തിന് വരരുതെന്നും പറയേണ്ടിവന്നു; സഹപ്രവര്‍ത്തകര്‍ക്ക് വേദനിച്ചാല്‍ അയാളുടെ ഉള്ളൊന്ന് പിടയും…; ശ്രീനിവാസനും മമ്മൂട്ടിയും തമ്മിലുള്ള ആത്മബന്ധം!

അന്ന് മമ്മൂട്ടിയോട് രണ്ടായിരം രൂപ കടം വാങ്ങി; വിവാഹത്തിന് വരരുതെന്നും പറയേണ്ടിവന്നു; സഹപ്രവര്‍ത്തകര്‍ക്ക് വേദനിച്ചാല്‍ അയാളുടെ ഉള്ളൊന്ന് പിടയും…; ശ്രീനിവാസനും മമ്മൂട്ടിയും തമ്മിലുള്ള ആത്മബന്ധം!

മലയാള സിനിമയിലെ തിളക്കമാർന്ന ഒരു കാലഘട്ടത്തിലെ നായകന്മാർ ആണ് ശ്രീനിവാസനും മമ്മൂട്ടിയും. ഇപ്പോൾ ശ്രീനിവാസൻ ആരോഗ്യപരമായ ചില പ്രശ്നങ്ങളിലൂടെ കടന്നുപോവുകയായിരുന്നു. നാളുകള്‍ക്ക് ശേഷമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട ശ്രീനിവാസന്റെ വിശേഷങ്ങള്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു.

താരസംഘടനയും മഴവില്‍ മനോരമയും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയിലേക്കായിരുന്നു ശ്രീനിവാസനെത്തിയത്. അദ്ദേഹത്തിന്റെ ചിത്രവും വീഡിയോയും നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. താരങ്ങളും ആരാധകരുമെല്ലാം ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ആരോഗ്യസ്ഥിതി വീണ്ടെടുത്ത് സിനിമയിലേക്കും ശ്രീനിവാസന്‍ വരുമെന്നായിരുന്നു പ്രിയപ്പെട്ടവര്‍ പറഞ്ഞത്.

ശ്രീനിവാസനും മമ്മൂട്ടിയും തമ്മിലുള്ള അടുപ്പത്തെക്കുറിച്ചും ഒന്നിച്ചെടുത്ത ഫോട്ടോയും വൈറലായിക്കൊണ്ടിരിക്കുകയാണ്. “അദ്ദേഹം അങ്ങനെയാണ്. കവിയൂർ പൊന്നമ്മ പറഞ്ഞപോലെ, മമ്മൂട്ടിക്ക് പരസ്യമായി സ്നേഹം പ്രകടിപ്പിക്കാനോ., ജീവിതത്തിൽ അഭിനയിക്കാനോ അയാൾക്കറിയില്ല.

സഹപ്രവർത്തർക്ക് വേദനിച്ചാൽ അയാളുടെ ഉള്ളൊന്ന് പിടയുമെന്ന ക്യാപ്ഷനൊപ്പമായാണ് മമ്മൂട്ടിയുടേയും ശ്രീനിവാസന്റെയും ഫോട്ടോ പ്രചരിക്കുന്നത്. ഫാൻസ് ഗ്രൂപ്പുകളിലൂടെയായി ചിത്രവും കുറിപ്പും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

മോഹന്‍ലാലിനോട് മാത്രമല്ല മമ്മൂട്ടിയുമായും ഏറെ അടുപ്പമുണ്ട് ശ്രീനിവാസന്. പ്രതിസന്ധി ഘട്ടത്തില്‍ മമ്മൂട്ടിയുടെ സഹായം തേടിയതിനെക്കുറിച്ച് ശ്രീനിവാസന്‍ മുന്‍പ് തുറന്നുപറഞ്ഞിരുന്നു. ശ്രീനിവാസന്‍ ആശുപത്രിയിലായിരുന്ന സമയത്ത് മമ്മൂട്ടി നേരില്‍ വന്ന് കണ്ടിരുന്നു. അദ്ദേഹം അഡ്മിറ്റായപ്പോഴെല്ലാം മമ്മൂട്ടി നേരിട്ടെത്തിയിട്ടുണ്ടെന്ന് തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ മനോജ് രാം സിങ് വ്യക്തമാക്കിയിരുന്നു. മാസ്റ്റര്‍ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്.

ആശുപത്രി അധികൃതരോടോ കൂട്ടിരിപ്പുകാരോടോ വിളിച്ച് ചോദിച്ചാല്‍ മമ്മൂട്ടിക്ക് വിവരങ്ങളെല്ലാം കിട്ടാവുന്നതേയുള്ളൂ. എന്നാല്‍ അത് ചെയ്യാതെ അദ്ദേഹം നേരില്‍ വരികയാണ് പതിവ്. ശ്രീനിയേട്ടനെ നേരില്‍ കണ്ട് തമാശകളൊക്കെ പറഞ്ഞാണ് അദ്ദേഹം പോവാറുള്ളത്. അദ്ദേഹത്തിന്റെ തമാശ ശ്രീനിയേട്ടനും ആസ്വദിക്കാറുണ്ട്. അത്രയും അടുത്ത ബന്ധമുള്ളതിനാലാണ് അദ്ദേഹം നേരില്‍ വന്ന് കാണുന്നതെന്നുമായിരുന്നു മനോജ് പറഞ്ഞത്.

ആരേയും അറിയിക്കാതെ വിമലയെ രജിസ്റ്റര്‍ മാര്യേജ് ചെയ്തപ്പോഴും മമ്മൂട്ടിയുടെ സഹായം ശ്രീനിവാസന് ലഭിച്ചിരുന്നു. അവസാനനിമിഷമായിരുന്നു അമ്മ താലിമാല വേണമെന്ന് പറഞ്ഞത്. അന്ന് മമ്മൂട്ടിയോടായിരുന്നു രണ്ടായിരം രൂപ കടം വാങ്ങിയത്. വിവാഹത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ഞാനും വരുമെന്നായിരുന്നു മമ്മൂട്ടി ശ്രീനിവാസനോട് പറഞ്ഞത്. നിങ്ങള്‍ വരരുതെന്നും വന്നാല്‍ എല്ലാവരും അറിയുമെന്നും പറഞ്ഞപ്പോഴാണ് അദ്ദേഹം വരില്ലെന്ന് പറഞ്ഞത്. ഇന്നസെന്റും അന്ന് തന്നെ സഹായിച്ചിരുന്നുവെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു.

about mammotty

Continue Reading
You may also like...

More in News

Trending

Recent

To Top