Connect with us

ദിലീപ് കേസും വിജയ് ബാബു കേസും രണ്ട് തരമാണ്; ഒരു കുടുംബം തകർത്ത് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച ശേഷം വേറൊരു സ്ത്രീയെ ബലാത്സംഘം ചെയ്യാനായി കൊട്ടേഷൻ കൊടുത്ത ഒരു ക്രൂരനാണ് ദിലീപ്; വിജയ് ബാബു കേസിൽ നടി തെറ്റുകാരി; അഖിൽ മാരാർ വീണ്ടും എയറിൽ തന്നെ !

News

ദിലീപ് കേസും വിജയ് ബാബു കേസും രണ്ട് തരമാണ്; ഒരു കുടുംബം തകർത്ത് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച ശേഷം വേറൊരു സ്ത്രീയെ ബലാത്സംഘം ചെയ്യാനായി കൊട്ടേഷൻ കൊടുത്ത ഒരു ക്രൂരനാണ് ദിലീപ്; വിജയ് ബാബു കേസിൽ നടി തെറ്റുകാരി; അഖിൽ മാരാർ വീണ്ടും എയറിൽ തന്നെ !

ദിലീപ് കേസും വിജയ് ബാബു കേസും രണ്ട് തരമാണ്; ഒരു കുടുംബം തകർത്ത് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച ശേഷം വേറൊരു സ്ത്രീയെ ബലാത്സംഘം ചെയ്യാനായി കൊട്ടേഷൻ കൊടുത്ത ഒരു ക്രൂരനാണ് ദിലീപ്; വിജയ് ബാബു കേസിൽ നടി തെറ്റുകാരി; അഖിൽ മാരാർ വീണ്ടും എയറിൽ തന്നെ !

“സിനിമ” എന്നത് ഒരു സാങ്കൽപ്പിക ലോകം ആണെന്നും അവിടെ ഉള്ളതെല്ലാം മിന്നും താരങ്ങളാണെന്നുമാണ് പലപ്പോഴും സാധാരണക്കാർ കരുതുക. എന്നാൽ ഇന്ന് സോഷ്യൽ മീഡിയയുടെ വരവോടെ ആ ചിന്താഗതിയെല്ലാം മാറിയിട്ടുണ്ട്. ഇന്ന് അഭിനയം വേറെ വ്യക്തിത്വം വേറെ എന്ന് മലയാളികൾക്ക് തിരിച്ചറിയാൻ സാധിക്കും.

ഒരു താത്വിക അവലോകനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് നവാഗത സംവിധായകനായി എത്തിയ സംവിധായകനാണ് അഖിൽ മാരാർ. ജോജു ജോർജ്ജ്, നിരഞ്ജ് രാജു, അജു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി യോഹന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഡോ. ഗീവര്‍ഗ്ഗീസ് യോഹന്നാന്‍ നിർമ്മിച്ച ചിത്രം പൂര്‍ണ്ണമായും രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നൽകിയായിരുന്നു ഒരു താത്വിക അവലോകനം സംവിധാനം ചെയ്തിരിക്കുന്നത്.

സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് അഖിൽ മാരാർ. പൊതു വിഷയങ്ങളിൽ തൻ്റേതായ നിലപാടുകൾ വ്യക്തമായി അറിയിക്കാറുമുണ്ട് അഖിൽ. കഴിഞ്ഞ ദിവസം അഖിൽ മാരാർ പങ്കുവെച്ച ഒരു കുറിപ്പ് ചർച്ച ചെയ്യപ്പെട്ടിരുന്നു. മോഹൻലാൽ ചിത്രം ആറാട്ട് കണ്ടിറങ്ങിയ ശേഷം ലാലേട്ടൻ ആറാടുകയാണ് എന്ന ഒറ്റ ഡയലോഗടിച്ച് വൈറലായ സന്തോഷ് വർക്കിയുമായി ബന്ധപ്പെട്ട ഒരു പോസ്റ്റും ശ്രദ്ധ നേടിയിരുന്നു.

അടുത്തിടെ നടി നിത്യ മേനോനെ പ്രണയിക്കുന്നു എന്ന വാദവുമായി ഇയാൾ രംഗത്ത് വന്നിരുന്നു. ഇക്കാര്യത്തിൽ പ്രതികരണവുമായി നിത്യയും രംഗത്ത് വന്നതോടെ സംഭവം വാർത്തകളിൽ നിറയുകയായിരുന്നു. ഈ വിഷയത്തിൽ സന്തോഷ് വർക്കിയെ പിന്തുണച്ച് അഖിൽ മാരാർ ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കിട്ടത് വലിയ പ്രതിഷേധം സൃഷ്ടിച്ചിരുന്നു.

വര്‍ഷങ്ങളായി സന്തോഷ് ശല്യം ചെയ്ത് കഷ്ടപ്പെടുത്തിയെന്നും തന്നെയും തൻ്റെ മാതാപിതാക്കളെയും ഒരുപാട് ബുദ്ധിമുട്ടിച്ചുവെന്നും നിത്യ മേനോൻ ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരുന്നു. പിന്നാലെ താൻ വിളിച്ചിട്ട് ഒരിക്കൽ പോലും നിത്യ ഫോൺ എടുത്തില്ലെന്നും ശല്യമാണെന്ന് പറഞ്ഞ് മെസേജ് ഇട്ടതിന് ശേഷം അവരുടെ പുറകെ പോയിട്ടില്ലെന്നും സന്തോഷ് വർക്കി യൂട്യൂബിലൂടെ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തിരുന്നു. സന്തോഷിനെ കുറിച്ച് സംവിധായകൻ അഖിൽ മാരാർ കുറിച്ച വാക്കുകൾ വലിയ വിമർശനങ്ങളും നേരിട്ടിരുന്നു.

“‘നിങ്ങളുടെ ലക്ഷ്യം ഉറച്ചതാണെങ്കിൽ അതിലേക്ക് എത്തിചേരാൻ ആത്മാർഥമായി നിങ്ങൾ പരിശ്രമിച്ചാൽ ഈ പ്രകൃതി നിങ്ങൾക്കായി ഗൂഢാലോചന നടത്തും’, എന്ന ആൽകെമിസ്റ്റിലെ വരികളെ ഉദ്ധരിച്ച് കൊണ്ടായിരുന്നു സന്തോഷ് വർക്കിയെ കുറിച്ച് അഖിൽ മാരാർ കുറിച്ചിരുന്നത്. കഥ പറയാൻ നിത്യമേനോനെ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് നടക്കാതെ പോകുന്ന സംവിധായകർക്കിടയിൽ സന്തോഷ് വർക്കി തന്റെ പ്രണയം അറിയിക്കാൻ അവരെ മുപ്പതിൽ അധികം നമ്പറിൽ നിന്നായി ബന്ധപ്പെടുന്നു.

6 വർഷങ്ങൾക്ക് മുൻപ് തന്നെ ശല്യം ചെയ്ത ഒരു കീടത്തെ തന്നെക്കാൾ കൂടുതൽ ജനം തിരിച്ചറിയുന്ന ഒരു കാലത്തേക്ക് ഈശ്വരൻ കൊണ്ട് ചെന്നെത്തിക്കും എന്ന് നിത്യ സ്വപ്നത്തിൽ പോലും ചിന്തിച്ചു കാണില്ല. അതെ ഇന്ന് സന്തോഷിൻ്റെ പ്രണയം കേരളം അറിയുന്നുവെന്ന് അഖിൽ കുറിക്കുന്നു.

ഇപ്പോൾ തൻ്റെ നിലപാടിനെ കുറിച്ച് വിശദമായി സംസാരിച്ചിരിക്കുകയാണ് അഖിൽ മാരാർ. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് തനിക്ക് നേർക്ക് ഉണ്ടാകുന്ന വിമർശനങ്ങളെ കുറിച്ചും അതിനു നൽകാനുള്ള മറിപടിയെ കുറിച്ചും അഖിൽ മാരാർ സംസാരിക്കുന്നത്.

താൻ ഒഴുക്കിനെതിരെ നീന്താൻ ആഗ്രഹിക്കുന്ന ആളാണെന്നും തനിക്ക് സന്തോഷ് വർക്കി എന്ന വ്യക്തിയെ നേരിട്ട് അറിയില്ലെന്നും അയാൾ ചെയ്തതോ പറഞ്ഞതോ ആയ കാര്യത്തെ കണ്ണും പൂട്ടി പിന്തുണയ്ക്കുകയല്ല ചെയ്യുന്നതെന്നും അഖിൽ മാരാർ പറയുന്നുണ്ട്. ഇഖിൽ കുറിപ്പിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിന്നുകൊണ്ടാണ് സംസാരിച്ചത്. താൻ മോശമായി ഒന്നും പറഞ്ഞിട്ടില്ല എന്നും സന്തോഷ് വർക്കിയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും അഖിൽ മാരാർ പറയുന്നുണ്ട്.

ദിലീപ് കേസിലും വിജയ് ബാബു കേസിലും അഖിൽ മുൻപ് അതിജീവിതകളെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയിരുന്നു. ഈ കേസുകളിൽ പ്രതിസ്ഥാനത്തുള്ള ഇവരെ മീനുകളായും അതിജീവിതകളെ ഇരയുമായി ചിത്രീകരിച്ചുകൊണ്ടാണ് അഖിൽ മാരാർ പ്രതികരിച്ചിരുന്നത്. മീൻ പിടിക്കുന്ന ചെറുപ്പകാലത്താണ് താൻ ഇരയെ കുറിച്ച് കേട്ടിട്ടുള്ളതെന്നും അന്ന് മീനുകളെ പിടിക്കാനായാണ് ഇരയെ ഇടുന്നത്.

ഇന്നും വലിയ മീനുകളെ കുടുക്കാനായാണ് ഇരകളെ ഉപയോഗിക്കുന്നതെന്നും അഖിൽ മാരാർ പറയാതെ പറയുകയായിരുന്നു. വിജയ് ബാബു വിഷയത്തിലെ അതിജീവിതയായ നടി പ്രശ്നങ്ങളെല്ലാം തുടങ്ങിക്കഴിഞ്ഞും വിജയ് ബാബുവിൻ്റെ ഒരു സ്ഥാപനത്തിൻ്റെ ഉദ്ഘാടനത്തിന് എത്തിയിരുന്നുവെന്നും അതെന്തിനായിരുന്നുവെന്നും അഖിൽ മാരാർ ചോദിക്കുന്നു.

ദിലീപ് കേസും വിജയ് ബാബു കേസും രണ്ട് തരമാണ്. ദിലീപിനും അദ്ദേഹത്തിൻ്റെ ഭാര്യയ്ക്കും വേറെ തന്നെ സ്വാധീന മേഖലയുണ്ടെന്നും അതുകൊണ്ടു തന്നെ രണ്ടും രണ്ട് തരത്തിലുള്ള കേസാണെന്നും അഖിൽ മാരാർ പറയുന്നു. ഒരു കുടുംബം തകർത്ത് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച ശേഷം വേറൊരു സ്ത്രീയെ ബലാത്സംഘം ചെയ്യാനായി കൊട്ടേഷൻ കൊടുത്ത ഒരു ക്രൂരനായാണ് ദിലീപിൻ്റെ കേസിൻ്റെ വിശേഷണം. ആ സംഭവത്തെ അവലോകനം ചെയ്യുമ്പോൾ ഒരു സിനിമാ തിരക്കഥ പോലെയാണ് തോന്നുന്നത്.

അതിലെ പല സംഭവങ്ങളും തൻ്റെ യുക്തിയ്ക്ക് നിരക്കാത്തതാണ് എന്നാണ് അഖിൽ മാരാർ പറയുന്നത്. നിത്യ മേനോനുമായി ബന്ധപ്പെട്ട വാർത്തയിൽ ആറാടുകയാണ് സന്തോഷ് വർക്കിയുടെ പരാമർശത്തെ തുടർന്നുണ്ടായ അഖിൽ മാരാരുടെ ന്യായീകരണത്തെ കുറിച്ചുള്ള ചോദ്യങ്ങളുടെ മറുപടിയായാണ് അഖിൽ മാരാർ ഇക്കാര്യങ്ങൾ സംസാരിച്ചിരിക്കുന്നത്.

about akhil marar

Continue Reading
You may also like...

More in News

Trending

Recent

To Top